2016, മാർച്ച് 8, ചൊവ്വാഴ്ച

വിവേക ചൂഡാമണി ശ്ലോകം - 6 ( ആത്മബോധം തന്നെ മോക്ഷ ഹേതു )'
പഠന്തുശാസ്ത്രാണി യജന്തു ദേവാൻ
കുർവ്വ ന്തു കർമ്മാണിഭജന്തു ദേവതാ :
ആത്മൈ ക്യബോധേന വിനാ വിമുക്തി ർ -
ന സിദ്ധ്യ തി ബ്രഹ്മശതാന്തരേ f പി.

അർത്ഥം -- ' ശാസ്ത്രങ്ങൾ പഠിക്കട്ടെ ദേവന്മാരെ ഉദ്ദേശിച്ച് യാഗം ചെയ്യട്ടെ കർമ്മഫലങ്ങൾ അനുഷ്ഠീക്കട്ടെ ദേവതകളെ ആരാധിക്കട്ടെ എന്തൊക്കെ ചെയ്താലും ബ്രഹ്മാത്മൈ ക്യജ്ഞാനം കൂടാതെ 6 വിരിഞ്ചന്മാരുടെ ആയുഷ്കാലം കൊണ്ടു പോലും നിരതിശയ സുഖ സ്വരുപ മായ മോക്ഷം പ്രാപിക്കാൻ സാദ്ധ്യമല്ല

വിശദീകരണം
എന്തൊക്കെ ഭക്തിപരമായ കാര്യങ്ങൾ ചെയ്താലും പരമസുഖ സ്വരൂപമായ മോക്ഷം ലഭിക്കയില്ല. ഫുട്ബാൾ ടീം എത്ര മനോഹരമായി കളിച്ചാലും എതിരാളികളുടെ പോസ്റ്റിൽ ഗോളടിച്ചില്ലെങ്കിൽ ജയിക്കില്ലല്ലോ അതേപോലെ ഞാൻ തന്നെയാണ് ആ പരമാത്മാവ് എന്ന അദ്വൈത ചിന്ത ഉറച്ചാലേ മോക്ഷപ്രാപ്തിക്ക് അർഹനാകു
        ഇത് പറഞ്ഞത് കൊണ്ട് ശാസ്ത്ര പഠനമോ യാഗമോ ആരാധനയോ വേണ്ട എന്നല്ല അങ്ങിനെ ചെയ്തത് കൊണ്ടു് മാത്രം പോരാ അങ്ങിനെ ചെയ്ത് ചെയ്ത് ആത്മഐക്യബോധം ഉണ്ടാകണം എന്നാണ് ആചാര്യർ പറയുന്നത്
1

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ