2016, മാർച്ച് 4, വെള്ളിയാഴ്‌ച

എന്താണ് വിപ്ലവം?(മാർക്സും കുറേ ചിന്തകളും)

     'വർഗ്ഗീയത എന്ന പദം പോലെ തന്നെ തെററിദ്ധരിപ്പിക്കപ്പെട്ട ഒരു വാക്കാണ് വിപ്ലവം - അവനവന്റെ മതം മാത്രമാണ് നല്ലത് എന്നും മാറ്റുള്ളവമോശം ആണ് എന്ന് ചിന്തിക്കുന്നതാണ് വർഗ്ഗീയത എന്ന് ഇപ്പോ ഒരു കമന്റ് കണ്ടേ ഉള്ളൂ - ഒരു വർഗത്തിന്റെ സ്വഭാവം എന്ന് മാത്രമേ അതിന് അർത്ഥം ഉള്ളൂ - ആയുധം കയ്യിലേന്തി നടത്തുന്നതാണ് വിപ്ലവം എന്നാണ് കുറേ പേരുടെയെങ്കിലും വിശ്വാസം -എന്നാൽ പുതിയ മാറ്റം, നവോത്ഥാനം എന്നീ അർത്ഥങ്ങളാണ് അതിനുള്ളത് അതിലേക്കുള്ള വഴികളിൽ അവസാനത്തേതാണ് സായുധ സമരം
     വിപ്ലവം തോക്കിൻ കുഴലിലൂടെ എന്ന വാക്യം കാറൽ മാർക്സിന്റേത് അല്ല പിൽക്കാലത്ത് വ്യാഖ്യാനിക്കപ്പെട്ടതാണ് കാരണം വിപ്ലവം ഒരു വിഷയത്തിൽ മാത്രമല്ല അത് കൊണ്ട് തന്നെ - കാർഷിക വിപ്ലവം  വ്യാവസായിക വിപ്ലവം എന്നിവയൊക്കെ ഉണ്ടല്ലോ തോക്ക് ഇല്ലാതെയും വിപ്ലവം നടക്കും അതിന് ഏറ്റവും വലിയ ഉദാഹരണം കാർഷിക വിപ്ലവം
      അവകാശങ്ങൾ ലഭിക്കുന്നില്ല എന്ന അവസ്ഥ വരുമ്പോഴാണ് അത് നേടിയെടുക്കാൻ ശ്രമിക്കേണ്ടത് അതിന് മാർക്സ് നിരവധി ഉപാധികളും വെക്കുന്നുണ്ട് ''. ആദ്യം തന്നെ ആയുധ മെടുക്കുകയല്ല ഇത് ഫലപ്രദമായി ആദ്യം നടപ്പാക്കിയത് ഭാരതത്തിലാണ് കരു ക്ഷേത്രയുദ്ധത്തിൽ വളരെ ക്ഷമയോടെ കഴിഞ്ഞ് പീഢനങ്ങൾ സഹിച്ച് എന്നിട്ടും ഫലമില്ലെന്ന് കണ്ടപ്പോഴാണ് ശ്രീകൃഷ്ണൻ മദ്ധ്യസ്ഥതയ്ക്ക്  തുനിഞ്ഞത് പൂർണമായും പാണ്ഡവർക്ക് അവകാശപ്പെട്ടതാണെങ്കിലും പകുതി കൊടുക്കാൻ ആണ് കൃഷ്ണൻ പറഞ്ഞത് ദുര്യോധനൻ കേട്ടില്ല അ വ സാനം ഒരു വീടെങ്കിലും അവർക്ക് കൊടുക്കണം എന്ന് പറഞ്ഞപ്പോൾ ദുര്യോധനൻ അതും നിഷേധിക്കയാണ് ചെയ്തത് അപ്പോഴാണ് യുദ്ധപ്രഖ്യാപനം ഉണ്ടായത് അതും വേറെ വഴിയില്ലാത്തത് കൊണ്ട്. ഒരു പക്ഷെ ഇത് കൊണ്ട് കൂടിയായിരിക്കണം  കഷ്ണനാണ് ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന് സന്ദീപാനന്ദഗിരി പറയാൻ കാരണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ