2016, മാർച്ച് 8, ചൊവ്വാഴ്ച

രണ്ട് ഉത്തരം
ഏതൊരു സംഭവത്തിനും സംഭവപരമായും തത്വചിന്താപരമായും 2 ഉത്തരം ഉണ്ട് അത് മനസ്സിലാക്കണം രവി എന്ന യുക്തിവാദിയുടെ ചോദ്യത്തിന് മറുപടി
1 തന്റെ ഭാര്യയെ രാവണൻ തട്ടിക്കൊണ്ട് പോകും എന്നറിയാത്ത രാമൻ എങ്ങിനെയാണ് ദൈവം ആകുന്നത്?
ഉത്തരം    
താങ്കൾ അദ്ധ്യാത്മരാമായണം വായിച്ചിട്ടില്ല എന്ന് ഉറപ്പായി ഏതൊരു കാര്യവും വായിച്ച് മനസ്സിലാക്കിയതിന് ശേഷം ചോദ്യങ്ങൾ ചോദിക്കുക  സീതയെ സാക്ഷിയാക്കി രാവണവധം നടത്തും എന്ന് ഭാവി കാര്യം രാമൻ പറഞ്ഞു
രാവണന്റെ വരവുണ്ട് എന്ന് മനസ്സിലാക്കി യഥാർത്ഥ സീതയെ ലക്ഷ്മണൻ പോലും അറിയാതെ മറച്ച് വെച്ച് മായാ സീതയെ നിർത്തി രാവണന് സീതയെ കൊണ്ട് പോകാൻ സാഹചര്യം ഒരുക്കിക്കൊണ്ട് പൊൻ മാനായി വന്നത് മാരീചനാണ് എന്ന് അറിഞ്ഞു കൊണ്ട് രാമൻ ലക്ഷമണനെ കാവൽ നിർത്തി മാനിന്റെ പുറകെ പോയി ഇത്രയും കാര്യങ്ങൾ ഒരു സാധാരണ മനുഷ്യനായി പിറന്ന ഒരാൾക്ക് കഴിയുമോ?
2 രാവണൻ തന്റെ പൂർവ്വജന്മകഥ അറിഞ്ഞതാണെന്നും സീതയെ തട്ടിക്കൊണ്ട് പോയി രാമനെതന്റെ രാജ്യത്തേക്ക് വരുത്തി യുദ്ധം ചെയ്ത് ഈശ്വരാവതാരമായ രാമന്റെ കൈ കൊണ്ട് മരിച്ച് ഈ ജന്മം അവസാനിപ്പിക്കുവാനുമാണ്   ശ്രമിക്കുന്നത് എന്ന് വ്യക്തമായി രാമൻ മനസ്സിലാക്കിയിട്ടുണ്ട് ഭക്തനായ രാവണനും ഈശ്വരാവതാരമായ രാമനും മാത്രം അറിയാവുന്ന ഒരു രഹസ്യമാണത് രാമായണം വായിച്ചാൽ ഇത് മനസ്സിലാക്കാം
3 ഈ സംഭവത്തെ വിവിധ വ്യക്തികൾ വിവിധ വീക്ഷണകോണിലൂടെ കാണുന്നു അതിനുള്ള സ്വാതന്ത്ര്യം സനാതന ധർമ്മം നൽകിയിട്ടുണ്ട് സത്തായി ചിന്തിക്കുന്നവനേയും അസത്തായി ചിന്തിക്കുന്നവരേയും ഇത് കൊണ്ട് സജ്ജനങ്ങൾക്ക് തിരിച്ചറിയാനാകും അത് വഴി യഥാർത്ഥ രാമനെ ആർക്കൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നറിയാൻ കഴിയും തെറ്റായി ചിന്തിക്കുന്നവർക്ക് തിരുത്തുവാൻ ഉള്ള അവസരവും ഉണ്ട് ഇത് പുരാണ ഇതിഹാസ പഠന രീതിയാണ്
താങ്കളുടെ അടുത്ത ചോദ്യമായ രാമൻ എങ്ങിനെ മാതൃകാ പുരുഷനാകും? എന്ന ചോദ്യത്തിന് ഉത്തരം അടുത്ത പോസ്റ്റിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ