2016, മാർച്ച് 17, വ്യാഴാഴ്‌ച

അഞ്ചാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?

      ഗോ ലോകനാഥനായ ശ്രീ കൃഷ്ണ ഭഗവാൻ തുടർന്നു അല്ലയോ പ്രഹ്മമഹേശ്വരൻമാരേ! ഈ പ്രപഞ്ചസൃഷ്ടി നമ്മുടെ ലീലയാണല്ലോ! സത്യം ധർമ്മം എന്നിവ എപ്പോഴും ആ സ്വദിക്കുക അതിനായി ഞാൻ തന്നെയാണല്ലോ നിങ്ങളും മററു പ്രപഞ്ചസൃഷ്ടി കളും? പക്ഷെ ആ ജ്ഞാനം സൃഷ്ടികളിൽ ഉണ്ടാകാൻ പാടില്ല ആയതിനാൽ എന്റെ ത്തന്നെയായതും വിഷ്ണുരുപത്തിന്റെ കൂടെവസിക്കുന്നതും ആയ വിഷ്ണുമായ സദാ സമയത്തും ജാഗരൂക യാ യി രിക്കണം മായയാൽ സൃഷ്ടികളെ ഭ്രമിപ്പിച്ചു കൊണ്ടേ ഇരിക്കണം ജ്ഞാനത്താൽ മാത്രമേ സത്യം മനുഷ്യർക്ക് തെളിയാവു  അദ്ധ്വാനിക്കാതെ ഒന്നും ലഭ്യമാകരുത് എന്നാലേ കർമ്മത്തിന് പ്രസക്തിയുണ്ടാവു കർമ്മത്തിന് ഭംഗം വരുമ്പോൾ വിഗ്നേശ്വര ഭാവത്തിൽ ഞാൻ തന്നെയായ വിഷ്ണുതന്നെ ഏകദന്ത ഭാവത്തിൽ വർത്തിക്കുന്നുണ്ടല്ലോ! അപ്പോൾ കർമ്മ വിഘ്ന നിവാരണത്തിനായി ഗണപതിഭജനം മനുഷ്യർ ചെയ്യും അപ്പോൾ ഭക്തിമാർഗ്ഗത്തിനും പ്രസക്തി ഉണ്ടാകും ഭക്തി ഉണ്ടായാൽ അത് ജ്ഞാനമാക്കി മാറ്റാനുള്ള ഉപാധികളോടെ ആണല്ലോ മനുഷ്യ ശരീര സൃഷ്ടി നടത്തുന്നത് ആയതിനാൽ ഭക്തി ഒരു ശാസ്ത്രം കുടി ആണല്ലോ! എന്നാൽ ജന്മനാ ഈ ജ്ഞാനം ഞാൻ തന്നെയായ മനുഷ്യന് ഉണ്ടാകാൻ പാടില്ല വിഷ്ണു മായയുടെ ശ്രദ്ധ സൃഷ്ടി അവസാനിക്കുന്നത് വരെ തുടരട്ടെ!
         ഇത് ദ്വാപരയുഗമാണല്ലോ! വരാൻ പോകുന്നത് കലിയുഗവും എന്റെ അവസാനത്തെ പ്രധാനപ്പെട്ട അവതാരം കൽക്കി ആയിരിക്കും അതിനു ശേഷം അടുത്ത ചതുർയുഗം ആരംഭിക്കും ഇങ്ങനെയാണല്ലോ നമ്മൾ സൃഷ്ടി തുടങ്ങുന്നതിന് മുമ്പേ തീരുമാനിച്ചത്? ആയതിനാൽ ഞാൻ അറിയാതെ അതായത് നമ്മൾ അറിയാതെ നമ്മുടെ സൃഷ്ടിയായ ഈ പ്രപഞ്ചത്തിൽ ഒന്നും നടക്കുന്നില്ലല്ലോ! ഭക്തിക്ക് പ്രാധാന്യം എപ്പോഴും വേണം എത്ര ദുഷ്ട പ്രവൃത്തി മായയാൽ ഒരുവൻ ചെയ്താലും മാനസാന്തരപ്പെട്ട് ദിവ്യമായ മന്ത്രങ്ങളാൽ നമ്മെ ഭജിച്ചാൽ അവന്റെ ധാർമ്മികമായ ആവശ്യങ്ങൾ നാം നിറവേറ്റാറുണ്ടല്ലോ!
      ബ്രഹ്മദേവ കഴിഞ്ഞ ചതുർയുഗത്തിൽ നടന്ന പോലെ ഈ ചതുർയുഗത്തിലും ആവർത്തിക്കുക രാമാ വ താരകാലത്ത് രാമനെ ഭക്തിപൂർവ്വം സ്വീകരിച്ച് രാമ ഭജനത്തിൽ മുഴുകിയ വനവാസികളായ മുനിമാരും മുനി പത്നിമാരും കൃഷ്ണാവതാര കാലത്തും കുടെ കഴിയുവാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടല്ലോ അവർ ഗോപൻമാരും ഗോപികമാരും ഗോ എന്ന മൃഗ രൂപമായും വന്നവതരിക്കട്ടെ! അവർക്ക് ഗോപനാ കാ നാണോ ഗോപിക ആകാനാണോ? ഗോ എന്ന മൃഗമാകാനാണോ താൽപ്പര്യം? അതന്വേഷിച്ച് അതിൻ പ്രകാരം സൃഷ്ടിക്കുമല്ലോ മുമ്പും അങ്ങിനെയാണല്ലോ ചെയ്തത് --- തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ