2016, മാർച്ച് 21, തിങ്കളാഴ്‌ച

ശ്രീമദ് ഭാഗവതം മാഹാത്മ്യം  അദ്ധ്യായം 3 ശ്ലോകം 34   68 ആം ദിവസം

വേദാദിർ വേദ മാതാ ച പൗരുഷം സൂക്ത മേവ ച
ത്രയീ ഭാഗവതം ചൈവ ദ്വാദശാക്ഷര ഏവ ച
35
ദാ ദശാത്മാ പ്രയാഗശ്ച കാല: സംവത്സരാത്മക:
ബ്രാഹ്മണാശ്ചാഗ്നിഹോത്രം ച സുരഭിർ ദ്വാദശീ തഥാ
36
തുളസീ ച വസന്തശ്ച പുരുഷോത്തമ ഏവ ച
ഏതേഷാം തത്വത: പ്രാജ്ഞൈർന്ന പൃഥഗ് ഭാവ ഇഷ്യതേ

അർത്ഥം
അ കാര ഉ കാര മ കാരാത്മകവും പ്രണവം എന്ന് അറിയപ്പെടുന്നതും ആയ ഓം കാ രം ,വേദ മാതാവായ ഗായത്രി പുരുഷസൂക്തം മൂന്ന് വേദങ്ങൾ ഭാഗവതം ,ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷര മന്ത്രം  12 രൂപങ്ങൾ ഉൾക്കൊള്ളുന്ന ആദിത്യൻ പ്രയാഗ സംവത്സര രൂപത്തിലുള്ള കാലം ബ്രാഹ്മണൻ അഗ്നിഹോത്രം കാമധേനു ദ്വാദശീവ്രതം തുളസി വസന്തം സാക്ഷാൽ മഹാവിഷ്ണു ഇവയെല്ലാം തമ്മിൽ തമ്മിൽ മാഹാത്മ്യത്തിന് യാതൊരു വ്യത്യാസവും ഇല്ലെന്നാണ് ജ്ഞാനികൾ പറയുന്നത്
37
യശ്ച ഭാഗവതം ശാസ്ത്രം വാചയേദർത്ഥതോfനിശം
ജന്മ കോടി കൃതം പാപം നശ്യതേ നാ ത്ര സംശയ:
അർത്ഥം
ആരാണോ ഭാഗവത ശാസ്ത്രത്തെ നിത്യം അർത്ഥത്തോടെ വായിച്ച കേൾക്കുന്നത്? അയാളുടെ കോടി ജന്മങ്ങളിലേയും പാപവും നശിക്കുമെന്നതിൽ യാതൊരു സംശയവും ഇല്ല
വിശദീകരണം
        ഇവിടെ ഭാഗവതം മഹാവിഷ്ണു എന്നിവയെക്കാപ്പം പ്രയാഗക്കും - മാഹാത്മ്യം പറഞ്ഞിരിക്കുന്നു എന്നാൽ മുൻ ശ്ലോകത്തിൽ പ്രയാഗ തീർത്ഥയാത്ര തുടങ്ങിയവ ഭാഗവത പാരായണത്തിന്റെ ഫലത്തിന്റെ പതിനാറിൽ ഒരംശം പോലും വരില്ലെന്ന് പറഞ്ഞിരിക്കുന്നു സ്വാഭാവികമായും ഇവിടെ സംശയം തോന്നാം മാഹാത്മും മേൽ പറഞ്ഞവയെക്കല്ലാം തുല്ല്യമാണ് പക്ഷെഫലം ഭാഗവതത്തിന് കൂടും അതാണ് പറഞ്ഞതിന്റെ താൽപ്പര്യം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ