2016, മാർച്ച് 4, വെള്ളിയാഴ്‌ച

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് (മാർക്സും ചില ചിന്തകളും)

11
     കാറൽ മാർക്സിന്റെ പേരിൽ അറിയപ്പെടുന്ന ഒരു വാചകമാണ് "മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണ് " എന്നുള്ളത് ഏറെ പ്രശസ്തമായ തും വിമർശനങ്ങൾ ഏറ്റുവാങ്ങിയതുമാണ് മേൽ പറഞ്ഞ വാചകം - ഹിന്ദു - മുസ് ലിം -ക സ്ത്യൻ മതവിഭാഗങ്ങളിലെ ഏറെ പുരോഹിതവർഗ്ഗ വും ഇതിനെ എതിർക്കുന്നവരാണ് എന്നാൽ കുറേ ആഴത്തിൽ ചിന്തിച്ചാൽ വളരെ സത്യമായ ഒരു വാചകം ആണ് അത് എന്ന് കാണാൻ കഴിയും
   .... വർഷങ്ങൾക്ക് മുമ്പ് കോളേജ് പഠനകാലത്ത് ഞാൻ ഒരു ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി 25 ചോദ്യങ്ങളിൽ 13 എണ്ണം കഴിഞ്ഞപ്പോൾ എനിക്ക് കിട്ടിയത് 1 മാർക്ക് അത് കിട്ടിയതും രസകരമായ ഒരു സംഭവത്തിലുടെ ആണ് പരിശുദ്ധ ഖുറാനിൽ 112 സൂറത്ത് കളിലായി എത്ര ആയത്തുകൾ ഉണ്ട്?3333 9999   6666  8888  ഇതാണ് ഓപ്ഷൻ എന്നെ സംബന്ധിച്ച് ഇതെല്ലാം ഒരേ പോലെ ഞാൻ മത്സരത്തിന് പോയത് എന്റ സുഹൃത്തായ ജഗദീഷ് എന്ന വ്യക്തിയുടെ ചേതക് സ്കൂട്ടറിലാണ്‌. തമിഴ്നാട് റജി സ്ട്രേഷൻ ഉള്ള അതിന്റെ നമ്പർ 6666 ആയിരുന്നു ഞാൻ അതങ്ങ് എഴുതി വെച്ച് ശിക്കാരി ശംഭുവായി ഉത്തരം ശരി അതും എനിക്ക് മാത്രം 1 മാർക്കും വെച്ച് എന്ത് ചെയ്യാനാണ്? അടുത്ത ചോദ്യം വന്നു ആത്മീയ ആചാര്യൻ എന്ന് വിളിക്കുന്നത് ഇവരിൽ ആരെയാണ്? A വിനോബാ ബാവേ B മഹാത്മാഗാന്ധി c: കാറൽ മാർക്സ്  എല്ലാവരും A എഴുതി ഞാൻ കരുത്തക്കേട് കാണിക്കാൻ തീരുമാനിച്ചു ഉത്തരം തെറ്ററിച്ചെഴുതി.c കാറൽ മാർക്സ്  ക്വിസ് മാസ്റ്റർ ഉത്തരം പറഞ്ഞപ്പോൾ ഞാനടക്കം എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടി. c കാറൽ മാർക്സ് അന്നു മുതൽ മാർക്സിനെ അട്ത്തറിയാൻ ശ്രമിച്ചു
    മാർക്സ് ആത്മീയതയെ അല്ല മറിച്ച് മതത്തെ കുറിച്ചാണ് പറഞ്ഞത് ആത്മീയത ഒന്ന് മാത്രമേ ഉള്ളു എന്നാൽ ആചാര അനുഷ്ടാനങ്ങളോട് കൂടിയ മതം അനേകമുണ്ടാകും അപ്പോൾ അതൊരു വർഗമായി മാറുകയും അതിന് ഒരു പ്രത്യേക സ്വഭാവം രൂപാന്തരപ്പെടുകയും ചെയ്യും അതായത് ഈ യത ഈ വർഗ്ഗങ്ങളുടെ ഈ യത വ്യത്യസ്ഥവും വിഭിന്നവും ആകുമ്പോൾ അഭിപ്രായ വ്യത്യാസവും സംഘർഷങ്ങളും ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. മാത്രമല്ല പ്രാർത്ഥനാദി അനുഷ്ഠാനം ഉള്ളതിനാൽ അത് മനുഷ്യന്റെ വികാരവും ആയിത്തീരും അതിനാലാണ് അദ്ദേഹം മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണ് എന്ന് പറഞ്ഞത് - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ