വിവേക ചൂഡാമണി ശ്ലോകം 35 Date 29/3/2016
ശ്രോത്രിയോf വൃ ജിനോ f കാമ -
ഹ തോ യോ ബ്രഹ്മ വിത്തമഃ
ബ്രഹ്മണ്യു പരതശ്ശാന്തോ
നിരിന്ധന ഇവാനല ഃ
അഹേതുക ദയാ സിന്ധുർ -
ബന്ധുരാന മതാം സതാം
അർത്ഥം
ഉപനിഷത്തുക്കൾ അദ്ധ്യയനം ചെയ്തവനും നിഷ്പാപനും അസ്പൃഷ്ട കാമനും ബ്രഹ്മത്തിൽ വി ലീനമായ മനസ്സോട് കൂടിയവനും എരിഞ്ഞടങ്ങിയ കനൽ പോലെയുള്ളവനും അഹേതുകമായ ദയയക്ക് ആശ്രയീ ഭുതനും തന്നെ ശരണമടയുന്ന സത്തുക്കളുടെ ദൂഖത്തെ ഹരിക്കുന്നവനും ബ്രഹ്മജ്ഞരിൽ ഉത്തമനും ആയ ഗുരുവിനെ ശരണം പ്രാപിക്കണം
വ്യാഖ്യാനം
ഉപനിഷത്തുക്കൾ പഠിച്ച് തത്ത്വവിചാരം ചെയ്യുന്നവനുമാത്രമേ ഒരു വസ്തുവിനെക്കുറിച്ച് യഥാർത്ഥ ബോധം ഉണ്ടാകു അങ്ങിനെയുള്ള ഒരു ഗുരുവിന് മാത്രമേ ശിഷ്യന്റെ സംശയം തീർക്കാനാകൂ തന്റെ യഥാർത്ഥ സ്വരൂപം അറിയുന്നവന് വിഷയത്തിൽ ആസക്തി ഉണ്ടാകില്ല അങ്ങിനെ ഉള്ള വൻ പാപവും ചെയ്യില്ല ബ്രഹ്മജ്ഞാനിയുടെ ദയ അഹേതുവാണ് അതായത് അന്യരുടെ ദുഖം തീർക്കണം എന്ന് മാത്രമേ അയാൾക്ക് പിന്തയുള്ളു ചുരുക്കിപ്പറഞ്ഞാൽ ഒരു ബ്രഹ്മജ്ഞാനിക്ക് മാത്രമേ ഗുരു ആകുവാനുള്ള അർഹത ഉള്ളൂ ഈ കലികാലത്ത് അങ്ങിനെ ഒരാളെ ഗുരുവായി കിട്ടാൻ പ്രയാസമായതിനാൽ ഈശ്വരനെ ഗുരുവായി കണ്ട് നമുക്ക് മുന്നിലുള്ള മാദ്ധ്യമങ്ങൾ വഴി പഠിക്കാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ