2016, മാർച്ച് 25, വെള്ളിയാഴ്‌ച

വിധിയുടെ നിഗൂഡ ഭാവങ്ങൾ

         ജനനം ജീവിതം മരണം എന്നിവ സർവ്വ ചരാചരങ്ങൾക്കും വിധിക്കപ്പെട്ടതാണ് ഈ സത്യത്തെ ആധാരമാക്കി വേണം ചിരംജീവി എന്ന അവസ്ഥയെ വ്യാഖ്യാനിക്കാൻ മരണം എന്ന് പറയുന്നത് നിലവിലുള്ള ശരീരനാശമാണ് ഞാൻ എന്ന പരമാത്മാവ് തന്നെ ജീവാത്മാവായി മാറിയ ആ അവസ്ഥ നിത്യമാണ് അതായത് എനിക്ക് മരണമില്ല
       ജനനം പൂർവജന്മ കർമ്മത്തിന് അനുസരിച്ചും വരാൻ പോകുന്ന ജന്മത്തിലെ വ്യക്തിത്വം അനുസരിച്ചും തീരുമാനിക്കപ്പെട്ടവയാണ് - കലിയുഗത്തിൽ 100 വയസ്സ് ആയുസ്സാണ് കല്ലിക്കപ്പെട്ടിരിക്കുന്നത് ഭൂരിഭാഗം ജനങ്ങളും ഇത് പൂർത്തീകരിക്കാറില്ല അങ്ങിനെ വരുമ്പോൾ അടുത്ത ജന്മം ഉപജമമായിരിക്കും 70 വയസ്സിൽ ഒരാൾ മരിച്ചാൽ ബാക്കി 30 വർഷത്തേക്ക് ഉപജന്മം എടുക്കേണ്ടി വരും അങ്ങിനെയാണ് അകാല മരണം നമ്മൾ കാണുന്നത് 30 വയസ്സിൽ രോഗം മൂലമോ അപകടം മൂലമോ ഒരാൾ മരിച്ചാൽ പുർവ്വജന്മത്തിലെ 100 എന്ന അവസ്ഥ ആജന്മത്തിൽ പൂർത്തിയാക്കിയിട്ടില്ല എന്നും പുത്ര ദുഖം അനുഭവിക്കാൻ അർഹത ഉള്ള ദമ്പതിമാർക്കാണ് അയാൾ വന്നു പിറന്നത് എന്നും അനുമാനിക്കാം
       അപ്പോൾ അതിനാവശ്യമായ സ്വഭാവവും സാഹചര്യവും അയാൾക്ക് ഉണ്ടായിരിക്കും' മരണം നമുക്ക് ദുഖത്തെ പ്രദാനം ചെയ്യുന്നുവെങ്കിലും അത് യഥാർത്ഥ അജ്ഞതയാണ് കാരണം മരിച്ചു എന്ന് നമ്മൾ കരുതുതുന്ന വ്യക്തി രൂപവും നാമവും അഹന്തയും ഉപേക്ഷിച്ചിട്ടേ ഉള്ളു അയാളിലെ ഞാൻ എന്ന ആത്മാവ് ഒരിക്കലും മരിക്കന്നില്ല ഈ യാഥാർത്ഥ്യം നമ്മെ ബോധിപ്പിക്കാനാണ് വിവിധ ധ്യാനാദി മുറകളും മറ്റും ഋഷിമാർ നമുക്ക് നൽകിയിട്ടുള്ളത് അത് മനസ്സിലാക്കാത്തതിനാൽ ആണ് അത് ശരിയല്ല ഇത് ശരിയല്ല എന്നൊക്കെ നമ്മൾ അജ്ഞാനം നിമിത്തം വിളിച്ചു പറയുന്നത് - ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ