2016, മാർച്ച് 28, തിങ്കളാഴ്‌ച

ഭഗവദ് ഗീതാ പഠനം 298 ആം ദിവസം അദ്ധ്യായം 8 അക്ഷര ബ്രഹ്മ യോഗം ശ്ലോകം 11 Date 27/3/2016

യദക്ഷരം വേദവി ദോ വദന്തി
വിശന്തി യദ്യതയോ വീതരാഗാഃ
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേ ണ പ്രവ ക്ഷ്യേ
          അർത്ഥം
വേദജ്ഞന്മാർ ഏതൊന്നിനെയാണോ അക്ഷരം അതായത് നാശ രഹിതം എന്ന് പറയുന്നത്? വിഷയാഭിലാഷം വെടിഞ്ഞ യോഗികൾ ഏതിൽ പ്രവേശിക്കുന്നുവോ? എന്തിനെ ഇച്ഛിച്ചാണ് ബ്രഹ്മചര്യാ പ്രതം ആചരിക്കുന്നത്? ആ പദത്തെ ചുരുക്കത്തിൽ നിനക്ക് ഞാൻ പറഞ്ഞു തരാം
12
സർവ്വ ദ്വാരാണി സംയമ്യ മനോ ഹൃദി നിരുദ്ധ്യ ച
മൂർദ്ധന്യാ ധായാത്മനഃ പ്രാണം ആ സ്ഥിതോ യോഗധാരണാം
13
ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരൻ
യഃ പ്രയാതി ത്യജൻ ദേഹം സ യാ തി പരമാം ഗതിം
             അർത്ഥം
എല്ലാ ഇന്ദ്രിയ കവാടങ്ങളും നിയന്ത്രിച്ച് മനസ്സിനെ ഹൃദയത്തിൽ വെച്ച് തന്റെ പ്രാണനെ മൂർദ്ധാവി ലു റപ്പിച്ച് ചിത്തവൃത്തികളെ അന്തരാത്മാവിൽ ചേർത്ത് വെച്ച് ബ്രഹ്മ വാചകമായ ഓംകാരം ഉച്ചരിച്ചു കൊണ്ട് എന്നെ ധ്യാനിച്ച് കൊണ്ട് ആര് ദേഹം വിട്ടു പോകുന്ന വോ? അവൻ പരമ ലക്ഷ്യം പ്രാപിക്കുന്നു
             വിശദീകരണം
മേൽ പറഞ്ഞ വിഷയങ്ങൾ കണ്ട് ആരും നിരാശപ്പെടേണ്ടതില്ല. യോഗ പരിശീലനം ലഭിച്ചവർക്ക് നിത്യവും യോഗ ചെയ്യുന്നവർക്ക് ഇത് പരീക്ഷിക്കാവുന്നതാണ് യോഗാചാര്യന്റെ നിർദ്ദേശം കേട്ട് വേണം എന്നാൽ ഇതൊന്നും ചെയ്യാൻ അറിയാത്ത സാധാരണക്കാരന് മുക്തിക്ക് ഒരു എളുപ്പവഴി വ്യാസൻ തന്നെ പറഞ്ഞു തന്നിട്ടുണ്ട് ശ്രീമദ് ഭാഗവതം ഒരു ശ്ലോകമെങ്കിലും അർത്ഥം മനസ്സിലാക്കി പാരായണം ചെയ്യുക അല്ലെങ്കിൽ കേൾക്കുക മുക്തിക്ക് നിരവധി മാർഗ്ഗങ്ങൾ ഉണ്ട് അതിൽ ഒരു മാർഗ്ഗം ആണ് ഭഗവാൻ ഇപ്പോൾ പറഞ്ഞത് .





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ