വിവേക ചൂഡാമണി --- ശ്ലോകം - 8
അതോ വിമുക്ത്യൈ പ്രയതേത വിദ്വാൻ
സംന്യ സ്തബാഹ്യാർത്ഥ സുഖസ് പൃഹ: സൻ
സന്തം > മഹാന്തം സമുപേത്യ ദേശികം
തേനോ പദിഷ്ടാർത്ഥ സമാഹിതാത്മാ
അർത്ഥം
അതിനാൽ വിവേകമുള്ളവൻ ബാഹ്യ വിഷയങ്ങളിലെ സുഖങ്ങളിലുള്ള ആഗ്രഹങ്ങൾ വെടിഞ്ഞ് മോക്ഷത്തിനായിട്ട് പ്രയത്നിക്കേണ്ടതാകുന്നു അതിനായി ബ്രഹ്മജ്ഞനും ലോകഹിതത്തെ ഇഛിക്കുന്നവനുമായ ആചാര്യനെ യഥാവിധി സമീപിച്ച് അദ്ദേഹം ഉപദേശിക്കുന്ന ബ്രഹ്മ പ്രാപ്തി രൂപമായ കാര്യത്തിൽ മനസ്സ് ഉറപ്പിക്കണം
ശ്ലോകം ---9
ഉദ്ധ രേദാത്മനാത്മാനം മഗ്നം സംസാര വാരിധ3
യോഗാ രൂഡത്വ മാമ്പാദ്യ സമ്യഗ് ദർശന നിഷ്ഠയാ
അർത്ഥം
ജനന മരണ രൂപമായ സംസാരത്തിൽ മുങ്ങിക്കിടക്കുന്ന ആത്മാവിനെ യോഗാ രൂഡാവസ്ഥയിൽ വർത്തിച്ചു കൊണ്ടു് സദ്യ ഗ് ദർശനത്തിനുള്ള നിഷ്ഠയാൻ ഉദ്ധരിക്കണം
ശ്ലോകം --- 10
സന്ന്യസ്യ സർവ്വ കർമ്മാണി ഭവ ബന്ധ വിമുക്ത യേ
യ ത്യതാം പണ്ഡി തൈർ ധീ രൈ രാത്മാഭ്യാസ ഉപസ്ഥി തൈ:
അർത്ഥം
ആത്മജ്ഞാന വിഷയകമായ പരോക്ഷ ജ്ഞാനമുള്ളവരും വശീകൃത ബുദ്ധികളും നിരന്തരം ശ്രവണ മനനാ ദി ആത്മ ചിന്തയിൽ വർത്തിക്കുന്നവരുമായവർ സർവ്വ കർമ്മങ്ങളും പരിത്യജിച്ച് സംസാര ബന്ധ നിവൃത്തി രൂപമായ സമ്യക് ദർശന നിഷ്ഠക്കായ്ക്കൊണ്ടു് പ്രയത്നിക്കേണ്ടതാകുന്നു
വിശദീകരണം
സർവ്വ കർമ്മങ്ങളും പരിത്യജിക്കുക എന്നാൽ എല്ലാ ധർമ്മവും ഈശ്വരാർപ്പിതമായി ചെയ്യുക ഉദാഹരണത്തിന് ഞാൻ എന്റെ അമ്മ'യോട് ചെയ്യുന്ന കർമ്മങ്ങൾ പുത്രധർമ്മം ആണ് എന്നാൽ ഞാൻ ചെയ്യുന്നത് അമ്മയോടല്ല ഈശ്വരനോട് ആണ് എന്ന് കരുതി ചെയ്യുമ്പോൾ ഇവിടെ അമ്മയും മകനും ഇല്ല ഈശ്വരനും ഭക്തനും മാത്രമേയുള്ളു അപ്പോൾ പുത്രധർമ്മം ഒവായിപ്പോയി അമ്മയോട് ചെയ്യുമ്പോഴേ പുത്രധർമ്മം ആകുന്നുള്ളു ഈശ്വരനോട് ആണ് ചെയ്യുന്നത് എന്ന് വിചാരിച്ചു ചെയ്താൽ എവിടെ പുത്രധർമ്മം? അതാണ് ഇവിടെ ഉദ്ദേശിക്കുന്നത്
പിന്നെ സമ്യക് ദർശനം - 'സുഖം വന്നാലും ദുഖം വന്നാലും യാതൊരു വികാരവും പ്രകടിപ്പിക്കാത്ത അവസ്ഥ മനസ്സിനെ സമനിലയിൽ നിർത്തുന്ന അവസ്ഥ ആ അവസ്ഥ നേടണം എന്നാണ് ഇവിടെ പറയുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ