2016, മാർച്ച് 12, ശനിയാഴ്‌ച

ഗീത ഒന്നാം അദ്ധ്യായത്തിലെ 41ആം ശ്ലോകം ദുർവ്യാഖ്യാനം ചെയ്ത് Post ഇട്ടതായി ഒരു സുഹൃത്ത് പറഞ്ഞു കൃഷ്ണഗാഥ എന്ന ഗ്രൂപ്പിൽ അതിന്റെ യഥാർത്ഥ രൂപം ഉണ്ട് എങ്കിലും ഒന്ന് കൂടി വിശദീകരിക്കാം

അധർമ്മാഭിഭ വാത്കൃഷ്ണ പ്ര ദുഷ്യന്തികൂല സ്ത്രീയ :
സ്ത്രീഷു ദുഷ്ടാ സു വാർഷ്ണേ യ ജായ തേ വർണ്ണ സങ്കര:
അർത്ഥം
ഹേI കൃഷ്ണ അധർമ്മത്തിന്റെ ബാധ ഹേതുവായി കുലസ്ത്രീകൾ തന്നെ നശിച്ചുപോകും വൃഷ്ണി കലാലങ്കാരമായ ഹേ! കൃഷ്ണാ സ്ത്രീകൾ ദുഷിക്കുമ്പോൾ വർണ്ണ സങ്കരം സംഭവിക്കുന്നു
  വിശദീകരണം
ഇവിടെ വർണ്ണ സങ്കരം എന്ന് പറഞ്ഞിരിക്കുന്നത് ചാതുർവർണ്യം ഉണ്ടാകും എന്നല്ല ചാതുർവർണ്യം കർമ്മത്തെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ സ്ഥാനനിർണ്ണയം ആണ്
1 ബ്രാഹ്മണൻ  - - - - ബുദ്ധിപരമായി വികാസം നേടിയവരും വിദ്യാ വിചക്ഷണരും ആദ്ധ്യാത്മിക മാർഗ്ഗത്തിൽ നിഷ്ഠയുള്ളവർ ആരോ അവർ
2- ക്ഷത്രിയൻ ---- ഭരണ തന്ത്രത്തിൽ തൽപ്പരരും അധികാരം കയ്യാളാൻ കെൽപ്പുള്ളവരും നാട്ടിൽ ശാന്തിയും സമാധാനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുവാൻ ശക്തി ഉള്ളവർ ആരോ അവർ
3-വൈശ്യർ ---- സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി കൃഷി വാണിജ്യം എന്നീ കാര്യങ്ങളിൽ വ്യാപരി ക്കുന്നവർ ആരോ അവർ
4- ശു ദ്രർ --- ഈ മുന്നിലും പെടാത്തവരും എന്നാൽ എല്ലാവരേയും പരിചരിക്കാനും സമൂഹത്തിന് വേണ്ടി അദ്ധ്വാനിക്കാനും കഴിവുള്ളവർ ആരോ അവർ
          അധർമ്മം വ്യാപിച്ചാൽ മേൽപ്പറഞ്ഞ വ ർ ണ ങ്ങൾ തമ്മിൽ സങ്കരം ഉണ്ടാകും.അതായത്  കൂലിപ്പണിയോ കച്ചവടമോ ഉള്ള വന് ഉണ്ടാകാവുന്ന സംസ്കാരമല്ല ഒരു രാജകുടുംബത്തിലെ അംഗമായ ഒരു സ്ത്രീക്ക് ഉണ്ടാവുക അപ്പോൾ അവർ തമ്മിൽ വിവാഹം കഴിക്കയോ ബലാൽകാരം നടക്കുകയോ ചെയ്താൽ ഉണ്ടാകുന്ന കുട്ടി ഒരു സങ്കരവർഗ്ഗം ആകുന്നു  അങ്ങിനെ സമൂഹം നശിക്കുമെന്ന ഭയം അർജ്ജുനൻ ക്യഷ്ണനോട് പറയുകയാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ