2016, മാർച്ച് 30, ബുധനാഴ്‌ച

ഭഗവദ് ഗീതാ പഠനം 301 ആം ദിവസം അദ്ധ്യായം 8 അക്ഷര ബ്രഹ്മ യോഗം ശ്ലോകം 18 Date 30/3/2016

അവ്യക്താത് വ്യക്തയഃ സർവാഃ പ്രഭവ ന്ത്യ ഹരാഗമേ
രാ ത്ര്യാഗമേf പ്ര ലീയന്തേ തത്രൈവാ വ്യക്ത സംജ്ഞ കേ
19
ഭൂതഗ്രാമഃ സ ഏവായം ഭൂത്വാ ഭൂത്വാ പ്രലീയ തേ
രാത്ര്യാഗമേf വ ശ : പാർത്ഥ പ്രഭവത്യ ഹരാഗമേ
                'അർത്ഥം
ബ്രഹ്മാവിന്റെ പകൽ തുടങ്ങുമ്പോൾ അവ്യക്തതയിൽ നിന്ന് സർവചരാചരങ്ങളും ഉണ്ടാകുന്നു ബ്രഹ്മാവിന്റെ രാത്രി തുടങ്ങുമ്പോൾ അവ്യക്തമെന്ന് പേരുള്ള അതിൽത്തന്നെ ലയിക്കുകയും ചെയ്യുന്നു  (ഇതിന്റെ പ്രതീകം ആണ് ശിവലിംഗം ലിം - ലയിക്കുന്നത്   ഗം --- ഗമിക്കുന്നത് എവിടേയോ അവിടെ അപ്പോൾ അവ്യക്തം എന്ന് ഇവിടെ പറഞ്ഞതിന്റെ ദൃക് രൂപം ആണ് ശിവലിംഗം)
     ഹേ അർജ്ജു നാI അതേ പ്രാണി സമൂഹം തന്നെയാണ് അസ്വതന്ത്രമായിട്ട് വീണ്ടും വീണ്ടും ജനിച്ച് രാത്രി ആരംഭിക്കുമ്പോൾ ലയിക്കുന്നതും പകൽ ആരംഭിക്കുമ്പോൾ പിന്നേയും ജനിക്കുന്നതും
             വിശദീകരണം
ഞാൻ ഇപ്പോൾ ഇട്ടു കൊണ്ടിരിക്കുന്ന  തെറ്റിദ്ധരിക്കപ്പെട്ട പുനർജന്മം  എന്ന ലേഖന പരമ്പരക്ക് ഇതാ ഒരു സാക്ഷ്യപത്രം മുമ്പ് ലയിച്ചത് തന്നെയാണ് വീണ്ടും ഉണ്ടാകുന്നത് എന്ന് പറഞ്ഞുവല്ലോ അപ്പോൾ മുമ്പ് ഒരു തെറ്റ് ചെയ്തവൻ അതിന്റെ ഫലം അനുഭവിക്കാനും നല്ലത് ചെയ്തവർ അതിന്റെ ഫലം ഭൂമിയിൽ വെച്ച് അനുഭവിക്കാനും വ്യത്യസ്ഥ സാഹചര്യങ്ങളിൽ വ്യത്യസ്ഥ രൂപത്തിൽ വീണ്ടും ജനിക്കുന്നു -- അപ്പേൾ ' ഗീത മറ്റു പുരാണങ്ങൾ ഉപനിഷത്തുക്കൾ ഒക്കെ പരിശോധിച്ച് ഒരു ലളിതമായ ആവിഷ്കാരമാണ്  തെറ്റിദ്ധരിക്കപ്പെട്ട പുനർജന്മം എന്ന ലേഖനത്തിലൂടെ ഞാൻ പായുന്നത്   ചിന്തിക്കൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ