2016, മാർച്ച് 4, വെള്ളിയാഴ്‌ച

നാരായണീയം ദശകം 15 ശ്ലോകം 3

പ്രകൃതിഗത ഗുണൗ 'ഘൈർ ന്നാ ജ്യതേ പൂരു ഷോ fയം
യദി തു സജതി തസ്യാം തദ്ഗുണാ സ്തംഭ ജേരൻ
മദനു ഭജനതത്ത്വാ ലോ ചനൈ:സാപ്യ പേയാത്
കപില തനുരി തി ത്വ0 ദേവഹൂത്യൈ ന്യഗാ ദീ :
 '
അർത്ഥം   - 'ഈ പുരുഷനിൽ അഥവാ ജീവാത്മാവിൽ പ്രകൃതിയുടെ ജനന മരണാദി ധർമ്മങ്ങളൊന്നും ഇഴുകിപ്പിടിക്കുന്നില്ല.  ആ പ്രകൃതിയുടെ നേർക്ക് പുരുഷൻ ആസക്തി കാണിക്കുന്നുവെങ്കിലോ പ്രകൃതി ധർമ്മങ്ങൾ ആ പുരുഷനെ പ്രാപിച്ചേക്കും  എന്നെ ഭജിക്കുക എന്റെ തത്ത്വം ആലോചിച്ചറിയുക എന്നിവ കൊണ്ട് ആ പ്രകൃതിയും ഒഴിഞ്ഞു മാറും ഇപ്രകാരം കപില സ്വരൂപനായ നിന്തിരുവടി ദേവഹൂതിയോടു് അരുളിച്ചെയ്തു
വിശദീകരണം
          ഈ പുരുഷൻ എന്ന ജീവാത്മാവിനെ പ്രകൃതിയുടെ ഗുണങ്ങൾ ആയ ജനനം മരണം എന്നിവ ബാധിക്കുന്നില്ല ഈ പ്രകൃതി യുടെ നേർക്ക് ഈ പുരുഷൻ ആസക്തി കാണിച്ചിരുന്നുവെങ്കിൽ പ്രകൃതിയുടെ ധർമ്മങ്ങൾ പുരുഷനെ ബാധിക്കുമായിരുന്നു.  എന്നാൽ അതില്ല പുരുഷന് പ്രകൃതിയോടു് യാതൊരു ആസക്തിയും ഇല്ല. ആയതിനാൽ പരമാത്മാവായ എന്നെ ഭജിക്കുക എന്റെ തത്വം, ആലോചിക്കുക അപ്പോൾ പ്രകൃതിയുടെ ധർമ്മങ്ങൾ നമ്മെ ഒഴിഞ്ഞു പോകും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ