2016, മാർച്ച് 26, ശനിയാഴ്‌ച

ഭഗവദ് ഗീതാ പഠനം 297 ആം ദിവസം അദ്ധ്യായം 8 അക്ഷരബ്രഹ്മ യോഗം ശ്ലോകം 9 Date 26/3/2016

കവിം പുരാണ മനുശാസിതാരം
അണോ രണീയാംസ് മനുസ്മരേ ദ്യ:
സർവ്വസ്യ ധാതാരമ ചിന്ത്യരൂപം
ആദിത്യവർണ്ണം തമസ: പരസ്താത്
           അർത്ഥം
ആരാണോ കവിയും സർവ്വജ്ഞനും പുരാണനും/ കാലാതീതനും ലോക നിയന്താവും അണുവിനേക്കാൾ അണുവും എല്ലാറ്റിനേയും താങ്ങി നിർത്തുന്നവനും അചിന്ത്യരൂപനും സൂര്യനേപ്പോലെ ജ്യോതിർമയനും തമസ്സിന്നതീതമായി നിലകൊള്ളുന്നവനുമായ പരംപൊരുളിനെ നിരന്തരമായി ധ്യാനിക്കുന്നത്?''''''''
10
പ്രയാണ കാലേ മനസാ ചലേ ന
ഭക്ത്യാ യുക്തോ യോഗ ബലേന ചൈവ
ഭ്രൂവോ ർ മദ്ധ്യേ പ്രാണ മാ വേശ്യ സമ്യക്
സ തം പരം പുരുഷ മുപൈ തി ദിവ്യം
                  അർത്ഥം
മരണസമയത്തും ഭക്തിയോട് കൂടിയവനായി അഭ്യാസ ബലം നിമിത്തം ഇളക്കമില്ലാത്തതായ ഏകാഗ്രമായ മനസ്സ് കൊണ്ട് പ്രാണനെ ഭ്രൂമദ്ധ്യത്തിൽ വേണ്ടുംവണ്ണം നിർത്തിയിട്ട് ആരാണോ പരമപുരുഷനെ ധ്യാനിക്കുന്നത് അവൻ ആ പ്രകാശ സ്വരൂപിയായ പരമപുരുഷനെ ത്തന്നെ പ്രാപിക്കുന്നു
                വിശദീകരണം
വാക്യാർത്ഥം മാത്രം കണക്കിൽ എടുത്തു കൊണ്ട് ഈ ശ്ലോകത്തെ പലരും തെറ്റായി ധരിക്കാറുണ്ട് എന്ന് പിൻമയാനന്ദ സ്വാമികൾ പറയുന്നു    അന്യമായ മറ്റൊന്നിനേയും ചിന്തിക്കാതെ ചിത്തത്തെ പരമാത്മാവിൽ ഏകാഗ്രമായി ലയിപ്പിക്കുക അതാണ് ഇവിടെ പറയുന്നത് അതിനാൽ പ്രയാണ കാലം അഥവാ മരണസമയം എന്നതിന് അഹന്തയുടെ മരണവേള എന്ന് അർത്ഥം ധരിക്കണം അല്ലാതെ ജീവൻ വേർപെടുന്ന മരണമല്ല ഇവിടെ ഉദ്ദേശിച്ചത് എന്നും അദ്ദേഹം പറയുന്നു
          ഭക്തിയാൽ - ധ്യാനത്താൽ - അനുഭവങ്ങളാൽ ഒക്കെ ഒരു മനുഷ്യന്റെ ഉള്ളിലെ അഹന്ത നശിക്കും അപ്പോൾ അന്ത:കരണം പ്രശാന്തമാകും അപ്പോൾ ഇളകാത്ത മനസ്സ് കൊണ്ട് ഒരു യോഗി ചെയ്യേണ്ട കാര്യമാണ് ഇവിടെ പറയുന്നത് അഹന്ത നശിച്ചാൽ ത്തന്നെ യോഗിയായി  ഇവിടെ ഭക്തി എന്താണെന്ന് പറയുന്നു  ദിവ്യവും പാവനവും ആയ ഒരു വേദിയിൽ ശ്രദ്ധാപൂർവ്വം അതായത് ആചാര്യ വചനങ്ങളിൽ വിശ്വസിച്ചു കൊണ്ട് അർപ്പിക്കപ്പെടുന്ന നിസ്വാർത്ഥവും നിരുപാധികവും ആയ ശുദ്ധ സ്നേ ഹ മത്രേ ഭക്തി'  സ്നേഹഭാജനവുമായി തന്മയീഭവിക്കുക എന്നതാണ് സ്നേഹത്തിന്റെ സ്വരൂപം ഇരുവരേയും ശാരീരികമായും മാനസികമായും ഒന്നാക്കി നിർത്തുന്ന ഉത്കൃഷ്ടമായ വികാരമാണ് പ്രേമം. അത് പോലെ ഭക്തൻ ഭഗവാനുമായി ലയിച്ച് ഒന്നായിത്തീരുന്ന അവസ്ഥ അതായത് ജീവപര യോരൈക്യം സാധിക്കുന്നത് ഇത്തരത്തിലാണ് അതായത് ഭക്തിയിലൂടെ   ആയതിനാൽ ഏതു വിധത്തിലുള്ള സാധനകളുടെയും മുഖ്യമായ മാർഗം' അഥവാ അടിസ്ഥാനം ഭക്തി തന്നെ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ