2016, മാർച്ച് 10, വ്യാഴാഴ്‌ച

വിവേകചൂഡാമണി ശ്ലോകം' 7

അമൃതത്വസ്യ നാശാസ്തി വിത്തേനേത്യേവ ഹി ' ശ്രുതി :
ബ്ര വീതി കർമ്മണോ മുക് തേ രഹേതു ത്വം സ്ഫുടം യത :

അർത്ഥം --- വിത്തം കൊണ്ടു് അമൃതത്വം നേടാം എന്ന്
 മോഹിക്കേണ്ട എന്ന് ശ്രുതി പറയുന്നു അതിൽ നിന്നും കർമ്മം മുക്തിക്ക് ഹേതു വല്ല എന്ന് വ്യക്തമാണല്ലോ!
    ഒരിക്കൽ യാജ്ഞവൽ ക്യൻ തന്റെ ഭാര്യമാരായ മൈത്രേയിക്കും കാർത്യായനിക്കും തന്റെ സ്വത്ത് ഭാഗിച്ചു കൊടുക്കാൻ തുനിഞ്ഞു ഈ ഭൂമി മുഴുവൻ ഉണ്ടെങ്കിലും തനിക്ക് മോക്ഷം കിട്ടുമോ എന്ന് മൈത്രേയി ചോദിച്ചു. അപ്പോൾ യാജ്ഞവൽ ക്യൻ പറഞ്ഞു അതില്ല നിനക്ക് ധനികരെപ്പോലെ സുഖമായി ജീവിക്കാം കർമ്മം കൊണ്ടോ സന്താനം കൊണ്ടോ ധനം കൊണ്ടോ മോക്ഷം കിട്ടുകയില്ല ത്യാഗം കൊണ്ട് മാത്രമാണ് ചിലർ മോക്ഷം പ്രാപിച്ചത് എന്ന് വേദ വചനമുണ്ട്
       ഇവിടെ ഭൗതികമായ പ്രവൃത്തികളെ ആണ് കർമ്മം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നിരവധി മാർഗ്ഗങ്ങൾ മോക്ഷത്തിനായി ഉണ്ട് അവ അനുഷ്ടിക്കുന്നതും കർമ്മം തന്നെയാണ്. എന്നാൽ ഭൗതിക നേട്ടത്തിനായി അനുഷ്ടിക്കുന്ന കർമ്മം കൊണ്ട് മോക്ഷം ലഭിക്കില്ല എന്നാണ് ഇവിടെ ഉദ്ദേശിച്ചത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ