2016, മാർച്ച് 1, ചൊവ്വാഴ്ച

ആദിത്യനും അവതാരങ്ങളും

മഹാബലിയുടെയും വാമനന്റെയും കഥകൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
| - ദ്വാദശാദിത്യമാരിൽ ഒരാളാണ് വിഷ്ണു
2- ഓരോ പദത്തിനും ഈ രണ്ട് അർത്ഥം പരിഗണിക്കണം
3 ആദിത്യൻ- 1. സൂര്യൻ 2 അദിതിയുടെ പുത്രൻ
4 സൂര്യൻ - 1. നാം കാണുന്ന സൂര്യൻ - അത് വിശ്വം മുഴുവൻ വ്യാപിച്ചതിനാൽ വിഷ്ണു എന്ന് പറയുന്നു എന്നാൽ ഭുമിയിൽ നിന്ന് നോക്കുമ്പോൾ ചെറിയതായി കാണുന്നു അതിനാൽ വാമനൻ എന്ന് പറയുന്നു
5 മഹാബലി - I പ്രഹ്ളാദന്റെ പേരക്കുട്ടി 2 മഹത്തായ ബലി നൽകുന്നവൻ ആരോ അവൻ
6 ഭൂമി - 1 നാം വസിക്കുന്ന സ്ഥലം 2 ജ്ഞാനം
ഇനി കഥ
ഭൂമിയെ വാമനൻ(സൂര്യൻ) ഒരടി കൊണ്ട് അളന്നു - അർത്ഥം സൂര്യൻ ആദ്യത്തെ അടി വെച്ചപ്പോൾ അതായത് ഉദിച്ചപ്പോൾ ഭുമി മുഴുവൻ അധീനതയിലാക്കി അഥവാ പ്രകാശം പരത്തി.
2. ആകാശം അടുത്ത അടി കൊണ്ട് അളന്നു - അർത്ഥം ഭൂമിക്ക് പുറത്തുള്ള Spaee പ്രകാശം പരത്തി സ്വന്തമാക്കി.- ഇനി സൂര്യന് സ്വന്തമാക്കാൻ ഉള്ളത്   അജ്ഞാനമാകുന്ന അന്ധകാരം അകറ്റി ചിന്തയാകുന്ന ആകാശമാണ് - അതായത് ചിദാകാശം അതിന് ജ്ഞാന സൂര്യൻ വേണം - മഹത്തായ ബലി നൽകുന്ന ഒരു വ ന്റെ ചിന്തയിൽ ഉണ്ടാകുന്ന അജ്ഞാന അന്ധകാരം മൂന്നാമത്തെ അടി കൊണ്ട് വാമനൻ ( ജ്ഞാനസുര്യൻ)  അളന്നു അഥവാ അന്ധകാരം നീക്കി പ്രകാശമാക്കി ജ്ഞാനപ്രകാശം അതോടെ മഹാബലി പാതാളത്തിലേക്ക് (ഐശ്വര്യ മുള്ള സ്ഥലം) പോകാൻ അർഹനായി ഐശ്വര്യ ദേവതയായ ലക്ഷ്മി അവിടെ ഉള്ളതിനാൽ മഹാബലിയുടെ കൂടെ വിഷ്ണുവും അവിടെ സു തലം എന്ന പാതാളത്തിൽ കുടി-മനസ്സിലായില്ലെങ്കിൽ വീണ്ടും ചോദിക്കു ,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ