2016, മാർച്ച് 5, ശനിയാഴ്‌ച

എന്താണ് 'അന്ധവിശ്വാസo ?
     അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും സ്വകാര്യവൽക്കരണത്തിനും എതിരാണ് ഇടതുപക്ഷം പ്രത്യേകിച്ച് cpm വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ചും
       ഞാൻ ജോലി ചെയ്തിരുന്ന സർക്കാർ സ്ക്കൂളിൽ ഭൂരിപക്ഷം അധ്യാപകരും ഇടതുപക്ഷ സ ഹയാത്രികർ ആണ് എന്നാൽ അവരിൽ ഭൂരിഭാഗം പേരുടെയും മക്കൾ പഠിച്ചിരുന്നത്  UN - Ai DED  English മീഡിയം സ്കൂളിൽ 'കമ്മ്യുണിസ്റ്റ് കാരനല്ലാത്ത എന്റെ മക്കൾ പഠിക്കുന്നത് സർക്കാർ സ്കൂളിലും തത്വങ്ങൾ പ്രസംഗിച്ച നടക്കാനല്ല ജീവിതത്തിൽ പ്രാവർത്തികമാക്കാനും കൂടിയാണ് എന്ന് ഞാൻ പറയുമ്പോൾ മക്കളുടെ ഭാവി കൊണ്ടല്ല തത്വം ആചരിക്കേണ്ടത് എന്ന വരട്ടു ന്യായം ആണ് അവർ പറയുക പ്രൈവറ്റ് സ്കൂളിൽ പഠിച്ച ഒരു മാസ്റ്ററുടെ മകന് 6 A+ 3 A  IB+ എന്റെ കുട്ടിക്ക് 5 A+ 5 A   ഇതിൽ എവിടെയാണ് മാറ്റാം? കൂട്ടിലടച്ച കിളിയെ പോലെ യാതൊരു സ്വാതന്ത്ര്യവും ഇല്ലാതെ ആ കുട്ടിപഠിച്ചപ്പോൾ കൗമാര സഹജമായ എല്ലാ സ്വാതന്ത്ര്യവും ആസ്വദിച്ച് എന്റെ മകനും പഠിച്ചു സ്വന്തം കഴിവിൽ വിശ്വാസമില്ലാതെ തങ്ങളേക്കാൾ യോഗ്യത കുറഞ്ഞ അദ്ധ്യാപകർ പഠിപ്പിക്കുന്ന സ്കൂളിലേക്ക് കുട്ടികളെ മറ്റു് അദ്ധ്യാപകർ വിട്ടപ്പോൾ ഈ അദ്ധ്യാപകരുടെ കഴിവിൽ വിശ്വസിച്ച് ഞാൻ എന്റെ കുട്ടിയെ ഇവിടെ ഏല്പിക്കുകയാണ് ചെയ്തത് SSLC ക്ക് മാർക്ക് കുറഞ്ഞപ്പോൾ മേൽപ്പറഞ്ഞ അദ്ധ്യാപകൻ കുട്ടിയെ തല്ലുകയും എന്റെ പണം മുഴുവൻ കൊണ്ടുപോയി തുലച്ചില്ലേ എന്ന് ചോദിക്കുകയും ചെയ്തു മാനസിക പിരിമുറുക്കം അനുഭവിച്ച് ആകട്ടി പഠനം തുടർന്നു
       ഞാൻ എന്റെ കുട്ടിക്ക് അവന് ഇഷ്ടമുള്ളത് പഠിക്കാൻ നിർദ്ദേശിച്ചു. ആ അദ്ധ്യാപകനാകട്ടെ കട്ടിയെ നിർബന്ധിച്ച് BBA ക്കും വിട്ടു. എന്റെ മകൻ എൻട്രൻസ് എഴുതിMCA ക്ക് ചേർന്ന് പഠിച്ച mc A കഴിയുകയും ചെയ്തു അദ്ധ്യാപകന്റെ കുട്ടിBBA ഇനിയും പൂർത്തിയാക്കിയിട്ടില്ല.
      സ്വന്തം കഴിവിൽ വിശ്വാസമില്ലാതെ പ്രൈവറ്റ് സ്കൂളിൽ പഠിപ്പിച്ച scope നോക്കി കട്ടിയുടെ ഇഷ്ടം മാനിക്കാതെ ഇപ്പോൾ കുട്ടിയെ പെരുവഴിയിൽ ആക്കിയ ആ അദ്ധ്യാപകനാണോ? സർക്കാർ സ്കൂളിൽ പഠിപ്പിച്ച് കുട്ടിയുടെ ഇഷ്ടം നോക്കി അവന് ഒരു ഭാവി തുറന്നു കൊടുത്ത കമ്യുണിസ്റ്റല്ലാത്ത ഞാനാണോ ആരാണ് ഇതിൽ അന്ധവിശ്വാസി ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ