2016, മാർച്ച് 11, വെള്ളിയാഴ്‌ച

സംസ്കൃത മഹാകവി ഭാ ര വി യുടെ ഉപദേശം ഇന്നത്തെ സുഹത്തിന് അത്യാവശ്യം
| സ ഹസാ വിദധീത ന ക്രിയാവിവേക: പരമാ പദാം പദം
വൃണു തേ ഹി വിമർശ്യകാരിണം ഗുണ ലുബ്ധാ സ്വയമേവ സംവദ:

അർത്ഥം '---- എടുത്തു ചാടി ഒരു പ്രവൃത്തിയും ചെയ്യരുത് അവിവേകം  ആ പത്ത് വിളിച്ചു വരുത്തും നല്ലപോലെ ആലോചിച്ച് വിവേകത്തോടെ ചെയ്യുന്നവന് തെറ്റും ശരിയല്ല മനസ്സിലാക്കി പ്രവർത്തിക്കുന്നവന് സ്വയമേവ ഐശ്വര്യം വന്നു ചേരും
''     ഇന്നത്തെ സമൂഹം ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ് - മാതൃഭൂമിയെക്കൊണ്ട് മാപ്പ് പറയിച്ച സംഭവം ചിലർ വിലയിരുത്തുന്നത് ഇങ്ങിനെയാണ് ---  ഹിന്ദുക്കൾ മുസ്ലിം സഹോദരന്മാരെ കണ്ടു പഠിക്കണം നട്ടെല്ല് വേണം ഹിന്ദു ആണെന്ന് പറയാൻ തന്നെ നാണക്കേടാണ്    ഇങ്ങിനെ പോകുന്നു കമന്റ് കൾ
          എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുന്നില്ല. ഒരു സംഭവം സമൂഹത്തിലെ പല വ്യക്തികളും പല രൂപത്തിൽ ആണ് വിലയിരുത്തുക ഹൈന്ദവ ആചാരങ്ങളുടെ മേലിലുള്ള അതിക്രമം ശ്രദ്ധിക്കാത്തവരായി ആരുമില്ല അവരിൽ ഭൂരിഭാഗം വരുന്ന സമൂഹത്തിന്റെ ഉള്ളിൽ എന്താണ് ഉള്ളതെന്ന് ചോദിച്ചറിയേണ്ടതില്ല അടുത്ത തിരഞ്ഞെടുപ്പിൽ അതിന്റെ ഫലം കാണും എന്നതിൽ എനിക്ക് സംശയം ഒന്നും ഇല്ല ലീഗിൽ ഒഴിച്ച് ബാക്കി എല്ലാ പാർട്ടിയിലും ഹിന്ദുക്കൾ ധാരാളമുണ്ടല്ലോ! ഹൈന്ദവ സംസ്കാരത്തെ പുച്ഛിക്കുന്ന ചിലരുണ്ട് അവരുടെ മനസ്സ് മാറാൻ അധികം താമസമൊന്നും ഇല്ല. വ്യക്തിപരമായി എന്തെങ്കിലും ഒരു തിരിച്ചടി കിട്ടിയാൽ മതി  അതുവരെ കാത്തിരിക്കാം  രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയാൻ അധികം സമയം ഒന്നും വേണ്ട
         മാപ്പ് പറഞ്ഞ വാചകങ്ങൾ ഒന്ന് ശ്രദ്ധിക്കുക -   മുസ്ലിം സമുഹത്തെ വേദനിപ്പിച്ചു എങ്കിൽ :- എന്നാണ് പറഞ്ഞത് അതിനാൽ ആണ് മാപ്പ് അല്ലാതെ ചെയ്തതിനല്ല
          അത് ശരിക്കും മാപ്പായി കാണാനും കഴിയില്ല ഒരു ജയം വെറുതെ ആഘോഷിക്കാം എന്നു മാത്രം  ഇത്തരത്തിലുള്ള വാർത്തകൾ ഒരു സമുഹത്തേയും വേദനിപ്പിക്കുന്ന രീതിയിൽ ഇടാ തിരിക്കുവാനുള്ള നിയമ ഭേദഗതിയാണ് വേണ്ടത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ