നാലാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?
ഗോ ലോകനാഥനായ ശ്രീകൃഷ്ണൻ തുടർന്നു ബ്രഹ്മ ദേവാ! കഴിഞ്ഞകല്പങ്ങളിൽ ഇന്ദ്രൻമാരായിരുന്നവർ ഈ ദ്വാപരയുഗത്തിൽ പഞ്ചപാണ്ഡവർ ആയി പിറക്കട്ടെ! യമധർമ്മരാജൻ വായുദേവൻ ഇപ്പോഴത്തെ ഇന്ദ്രൻ അശ്വനീ ദേവകൾ എന്നിവരുടെ ശക്തിവിശേഷത്താൽ ആയിരിക്കണം അവർ ജനിക്കേണ്ടത് അതിനായുള്ള മാർഗ്ഗം അല്ലയോ മഹേശാ അങ്ങയുടെ അവതാരമായ ദുർവാസാവ് മഹർഷി ആയിരിക്കണം ഉണ്ടാക്കേണ്ടത് ഞാൻ ഈ രൂപത്താൽ ഭൂമിയിൽ വന്ന് പിറക്കുമ്പോൾ എന്റെ പിതാവായ വസുദേവ രു ടെ സഹോദരിയായ പൃഥാ ദേവിക്ക് സൽ സന്താന കാരകമായ മന്ത്രം ഉപദേശിക്കേണ്ടത് ദുർവാസാവ് മഹർഷിയാണ്
Iഅല്ലയോ ബ്രഹ്മ മഹേശ്വര പാർവ്വതിമാരേ! ബ്രഹ്മാവിൽ നിന്ന് സാത്വിക ഭാവങ്ങളേ ഉണ്ടാകു പൗത്രനായ കശ്യപ നിൽ നിന്നാണ് വിവിധ ഭാവങ്ങൾ ജനിക്കേണ്ടത് എന്നാൽ ധർമ്മ സംരക്ഷണാർത്ഥം അവതരിക്കുന്ന എനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ സഹായത്തിനായി ഒരിക്കൽ ബ്രഹ്മാവിന്റെ വിയർപ്പിൽ നിന്നും സ്വേദജൻ എന്ന സഹസ്ര കവചൻ എന്ന അസുരൻ ജനിച്ചു ആ അസുരന് മോക്ഷം കൊടുക്കാനായി വിഷ്ണു നര- നാരായണൻ മാരായി അവതരിച്ച് 999 കവച ജന്മ- ങ്ങളേയും വധിച്ചുവല്ലോ! അടുത്ത ജന്മം അവന്റെ വളരെ ശേഷ്ഠമാണ് കൗമാരത്തിന്റെ അവിവേകത്താൽ പൃഥാ ദേവി ദർവാസാവ് കൊടുത്ത മന്ത്രം സൂര്യദേവനെ നോക്കി ജപിക്കും ദ്വാദശാദിത്യന്മാരിൽ പെട്ടവരാണല്ലോ വിഷ്ണുവും രുദ്രനും രുദ്രന്റെ അവതാരമായ ദുർവാസാവ് മഹർഷി കൊടുത്ത വരം ഫലത്തിൽ എത്തിക്കേണ്ടത് ദ്വാദശാദിത്യരിൽ ഒരാളായ വാമനമൂർത്തിയാണ് അദിതിയുടെ പുത്രൻമാർ എന്ന അർത്ഥവും ആദിത്യൻ എന്നതിനുണ്ട് അദിതിയുടെ പുത്രനായ വിഷ്ണു വാമനമൂർത്തി ആണല്ലോ! ആയതിനാൽ സൂര്യതേജസ്സായ സ്വേദ ജന്റെ സൂക്ഷ്മരൂപി ആയ ആത്മാവിനെ പൃഥയുടെ ഗർഭഗൃഹത്തിലേക്ക് ആനയിക്കേണ്ടത് വിഷ്ണു ആണ് ജനിക്കുന്ന കർണ്ണൻ വൈഷ്ണവ തേജസ്സോടെ ആയിരിക്കണം ശിവ അവതാരമായ ദുർവാസാവിന്റെ മന്തം സാഫല്യമാക്കേണ്ടത് വിഷ്ണു അവതാരമായ വാമനമൂർത്തി അപ്പോൾ സ്വേദജന്റ ആയിരാമത്തെ കവച ജന്മം ശൈവ-വൈഷ്ണവ ശക്തി സമന്വിതമായിരിക്കണം അതി തേജസ്സുള്ള ശക്തി ആണെങ്കിലേ നര- നാരായണ ജന്മങ്ങളായ അർജുനനും എനിക്കും ചേർന്ന് മാത്രം മോക്ഷം കൊടുക്കാൻ പറ്റൂ അതിന് പാകത്തിൽ കർണന്റെമനസ്സിൽ ജ്ഞാനം കൊടുക്കേണ്ടത് പരശുരാമനാണ് വിദ്യ പഠിക്കാൻ വരുന്ന കാലഘട്ടത്തിൽ തത്വോപദേശം കൂടി പരശുരാമൻ കർണ്ണന് കൊടുക്കണം അർജുനന് ഭഗവദ് ഗീതയായി ഞാനും ഉപദേശം കൊടുത്തു കൊള്ളാം -- തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ