2016, മാർച്ച് 27, ഞായറാഴ്‌ച

സ്വയം പഠിക്കേണ്ട കാര്യങ്ങൾ: 1

എന്തിനാണ് ഈ പോസ്റ്റ്? സംശയം തോന്നാം അത് സസ്പൻസ് കാരണം ഒരു വിഷയം എങ്ങിനെ അവതരിപ്പിക്കണം എന്ന് കൃഷ്ണനിൽ നിന്ന് പഠിച്ചു അത് പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയെ ബഹുമാനത്തോടെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു.
1 ആൾ ദൈവം എന്ന പദത്തിന്റെ പ്രസക്തി എന്ത്?
ഉത്തരം - ആരോ ഹൈന്ദവ രിൽ ആരോപിച്ച ഒരു അർത്ഥമില്ലാത്ത പദം
2 കാരണം?
ആൾ ദൈവമല്ല ദൈവം ആളു മല്ല കുട്ടിപ്പോലീസ് എന്ന് പറയുന്ന പോലെ  കുട്ടി ഒരിക്കലും പോലീസാവില്ല പോലീസ് ഒരിക്കലും കുട്ടിയുമായിരിക്കില്ല
3 എല്ലാ ഇടത്തും ഈശ്വരചൈതന്യം നിറഞ്ഞു നിൽക്കുന്നു എന്നാണല്ലോ ഭാരതീയ സനാതന ധർമ്മം പായുന്നത്? അപ്പോൾ ഒരു വ്യക്തിയെ പൂജിച്ചാൽ എന്താണ്?
ഉത്തരം കഴപ്പമൊന്നും ഇല്ല പക്ഷെ അപ്പോൾ വേറൊരു സംശയം വരും ചായ കാപ്പി ജ്യൂസ് കഷായം ഇവയിലൊക്കെ ജലം തന്നെ അപ്പോൾ രോഗം വന്നാൽ ജ്യൂസ് കുടിച്ചാൽ മതിയോ? ദാഹം തോന്നിയാൽ കഷായം കുടിച്ചാൽ മതിയോ?
4-അത് ഓരോന്നിനും പ്രത്യേകം ഉണ്ടാക്കുന്നതല്ലേ?
ഉത്തരം - അപ്പോ എല്ലാറ്റിലും ഒന്ന് തന്നെ പക്ഷെ ഓരോന്നിനും ഓരോ ധർമ്മം എന്ന് വ്യക്തമാണല്ലോ. സ്ത്രീ അമ്മയാണ് അമ്മ ഈശ്വരനും ആണ് പക്ഷെ ഭൗതിക ജീവിതത്തിൽ പുത്രി പത്നി മാതാവ് മുത്തശ്ശി എന്നീ സ്ഥാനങ്ങൾ കല്പിച്ചിരിക്കുന്നു അല്ലേ? എന്റെ ഭാര്യ നിങ്ങൾക്ക് സഹോദരിയോ മാതാവോ ആണ് നിങ്ങളുടെ ഭാര്യ എനിക്ക് സഹോദരിയോ മാതാവോ പുത്രിയോ ആണ് അപ്പോൾ ഭൗതിക ജീവിതമായ ദ്വൈതത്തിൽ എല്ലാം ഒന്ന് എന്ന അദ്വൈതത്തിലെ അവസ്ഥ  പലതായി പലതിന് വേണ്ടിയായി മാറുന്നു അല്ലെ?
5  ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്?
ഉത്തരം - ദ്വൈതം അദ്വൈതം എന്നിവ ശരിക്കും മനസ്സിലാക്കണം ദ്വൈതം പറയുമ്പോൾ അതിനിടയിൽ അദ്വൈത സങ്കൽപ്പം കൊണ്ട് വരരുത് എന്ന് ഓർമ്മിപ്പിക്കാൻ
6 അപ്പോൾ അദ്വൈതം എപ്പോഴാണ് പറയേണ്ടത് ?
ഉത്തരം     ഈശ്വരൻ എന്ത് എന്ന് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുമ്പോൾ സൃഷ്ടിക്ക് മുൻപും പ്രളയത്തിന് ശേഷവും അദ്വൈതം മാത്രം അതായത് ഏകം 'സൃഷ്ടി തുടങ്ങി പ്രളയം വരെ മൈതം വിശിഷ്ടാദ്വൈതം എന്നിവ
7  അപ്പോൾ അദ്വൈതം ഒരു സങ്കൽപ്പം മാത്രമാണ് അല്ലേ?
ഉത്തരം    ഒരു ആറ്റത്തെ വിഭജിക്കാം എന്ന ശാസ്ത്രവാക്യവും സങ്കല്ലമല്ലേ? ഒരാറ്റത്തെ മാത്രമായി എങ്ങിനെ വിഭജിക്കും? അങ്ങിനെ ആറ്റത്തെ വിഭജിക്കണമെങ്കിൽ ആറ്റത്തിലൂടെ അതിശക്തമായി ഊർജ്ജം കടത്തി വിടണ്ടേ? അപ്പോൾ ആ പ്രദേശം മുഴുവൻ നശിക്കില്ലേ? പരിസരത്തിന് ഒരു കേടും സംഭവിക്കാതെ ഒരു ആറ്റത്തെ മാത്രമായി എങ്ങിനെ വിഭജിക്കും? ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ