2016, മാർച്ച് 17, വ്യാഴാഴ്‌ച

വിവേക ചൂഡാമണി ശ്ലോകം 13

അർത്ഥസ്യ നിശ്ചയോ ദൃഷ്ടോ വിചാരേണ ഹിതോക്തി ത:
ന സ്നാ നേ ന ന ദാനേന പ്രാണായാമ ശതേന വാ
അർത്ഥം
ആത്മജ്ഞാനികളായ മഹാപുരുഷന്മാരുടെ ഹിത വചനങ്ങൾ അനുസരിച്ച് വിചാരം ചെയ്യുന്നത് കൊണ്ടേ ആത്മ യാഥാർത്ഥ്യ ബോധം ഉണ്ടാവുകയുള്ളൂ അല്ലാതെ സ്നാനം കൊണ്ടോ ദാനം കൊണ്ടോ കുറെ പ്രാണായാമം ചെയ്തതു കൊണ്ടോ ഉണ്ടാവുകയില്ല
14
അധികാരിണമാശാസ്തേ ഫലസിദ്ധിർ വിശേഷത:
ഉപായാ ദേശ കാലാദ്യാ: സന്ത്യ സ്മിൻ സഹകാരിണ:
അർത്ഥം
ഫലസിദ്ധി മുഖ്യമായും സാധകന്റെ യോഗ്യതയെ ആശ്രയിച്ചാണിരിക്കുന്നത് ദേശം കാലം മുതലായവയൊക്കെ സഹകാരി കാരണങ്ങൾ മാത്രമാകുന്നു
വിശദീകരണം
        യോഗ്യനായ ഒരു ഗുരുവിന്റെ ആവശ്യകത  ഇവിടെ എടുത്തു പറയുന്നു മഹാപുരുഷന്മാരുടെ വചനങ്ങൾ വിശ്വാസത്തിലെടുത്ത് മനനം ചെയ്ത് വേണം സത്യാവസ്ഥ ഏത് കാര്യത്തിലും ഉറപ്പിക്കാൻ   എന്നാൽ അൽപ്ൻമാർ ആയവർ വ്യാസനും ശങ്കരാചാര്യർക്കും ഒക്കെ തെറ്റ് പറ്റിയിട്ടുണ്ട് എന്ന് പറയാറുണ്ട് ആദ്യം തന്നെ ഗുരുത്തക്കേടാണ് സമ്പാദിക്കുന്നത് ജ്ഞാനം ഇവരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ് വെറുതെ എല്ലാറ്റിനേയും പരിഹസിച്ചും നിഷേധിച്ചും കൊണ്ടേ ഇരിക്കും സർവം നിഷേധിക്കുന്നവനും പരിഹസിക്കുന്നവനും എത്ര വലിയവൻ ആയി അറിയപ്പെട്ടാലും അവൻ അജ്ഞാനി തന്നെ! ജ്ഞാനികൾ ആരും തന്നെ വ്യാസ ശങ്കരാ ദികളെ അപഹസിക്കുകയോ അവരിൽ തെറ്റ് ആരോപിക്കുകയോ ചെയ്യില്ല -ചി ന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ