2016, മാർച്ച് 2, ബുധനാഴ്‌ച

നാരായണീയം ദശകം 15 കപിലോ പദേശം ശ്ലോകം - 1

മ തി രി ഹ ഗുണസക്താ ബന്ധ കൃത്തേ ഷ്വ സക് താ
ത്വമൃതകൃദു പരുന്ധേ ഭക്തി യോഗസ്തു സക്തിം
മഹദനുഗമ ലഭ്യാ ഭക്തി രേവാ ത്ര സാ ധ്യാ,
കപില തനുരി തി ത്വം ദേവ ഹൂ ത്യൈ ന്യഗാ ദീ :
അർത്ഥം
ഈ ലോകത്തിൽ സുഖവിഷയങ്ങളിൽ ആസക്തി ഉണ്ടായാൽ ബുദ്ധി സംസാര ബന്ധത്തിന് കാരണമായിത്തീരുന്നു അവയിൽ ആസക്തി ഇല്ലെന്ന് വന്നാലോ മോക്ഷത്തിന് കാരണമായി ഭവിക്കുന്നു - ഭക്തി യോഗമാകട്ടെ വിഷയാസക്തിയെ തഴയുന്നു ഇവിടെ മഹാൻമാരുടെ സംസർഗ്ഗത്താൽ ഉണ്ടാകുന്ന ഭക്തി തന്നെയാണ് സമ്പാദിക്കേണ്ടത് ഇപ്രകാരം കപില സ്വരൂപനായ തിന്തിരുവടി ദേവഹൂതിയോടു് അരുളിച്ചെയ്തു
      ... നശ്വരവും ക്ഷണികങ്ങളും ആയ ജീവിതസുഖങ്ങളൂ ടെ പുറകെ പോകുന്നവർക്ക് ഭഗവാനെ സേവിക്കാൻ താല്പരു മോ സമയ മോ ഉണ്ടാകില്ലല്ലോ! എന്നാൽ ഭഗവാനിൽ ആസക്തി ജദിച്ചാലോ ക്ഷുദ്രങ്ങളായ സുഖഭോഗങ്ങളിൽ ശ്രദ്ധിക്കുവാനും തോന്നില്ല അത് മുക്തിക്ക് ഹേതുവുമാണ് സജ്ജന സംസർഗ്ഗം കൊണ്ട് എളുപ്പത്തിൽ നേടാവുന്നതാണ് ഈ ഭക്തി ആഭക്തി സമ്പാദിക്കുവാനാണ് ഏവരും ശ്രമിക്കേണ്ടത്






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ