2016, മാർച്ച് 29, ചൊവ്വാഴ്ച

തെറ്റിദ്ധരിക്കപ്പെട്ട പുനർജന്മം - 4
അപമൃത്യു
     ആത്മഹത്യ കൊലചെയ്യപ്പെടുക സർപ്പദംശനം ഏൽക്കുക മ ററ് അപകട മരണം ഇവയൊക്കെ അപമൃത്യു എന്ന് അറിയപ്പെടുന്നു - അപമൃത്യു ഉപജന്മ മാ യിരിക്കണം എല്ലാ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും പരിശോധിച്ച് മനനം ചെയ്തപ്പോൾ കിട്ടിയ ഉത്തരമാണത് -ജനസംഖ്യ കൂടി വരുന്നു എന്ത് കൊണ്ട്? ഒന്ന് അനേക രൂപം എടുത്തത് തന്നെ കാരണം ഉദാഹരണത്തിലൂടെ വ്യക്തമാക്കാം - നേരത്തെ വിളക്കിലെ തിരിയുടെ കാര്യം പറഞ്ഞത് ഓർമ്മിക്കണം
       ഗോവിന്ദച്ചാമി എന്ന കഥാപാത്രത്തെ എടുക്കാം അയാൾ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു അതിൽ വേദന അനുഭവിച്ചവർ എത്ര? പെൺകുട്ടി) അമ്മ, അച്ഛൻ മുത്തശ്ശി സഹോദരൻ എന്നിവർ വേദനിക്കപ്പെട്ടവരാണ് ഭൗതികമായി അയാൾക്ക് ശിക്ഷ ലഭിക്കുമെങ്കിലും അയാളുടെ കർമ്മഫലം അയാൾ അനുഭവിച്ചേ മതിയാകൂ അപ്പോൾ ഒരു പെൺകുട്ടി ആയി ജന്മമെടുത്ത് പീഡിപ്പിക്ക പ്പെടണം അങ്ങിനെ ആ കുട്ടിയുടെ വേദന അയാൾ അനുഭവിക്കണം തന്റെ മകൾ നശിപ്പിക്കപ്പെട്ട് ഉണ്ടാകുന്ന വേദന അനുഭവിക്കാൻ ഒരു അമ്മയായും അച്ഛനായും അയാൾ ജന്മമെടുക്കണം സഹോദരന്റെ ദു:ഖം അനുഭവിക്കാൻ പീഡിപ്പിക്കപ്പെടുന്ന കുട്ടിയുടെ സഹോദരനായി അയാൾ ജനിക്കണം അതേപോലെ മുത്തശ്ശിയും അപ്പോൾ പെൺകുട്ടി-അമ്മ- അച്ഛൻ -സഹോദരൻ മുത്തശ്ശി എന്നീ 5 ജന്മങ്ങൾ അയാൾ എടുത്ത് കർമ്മ ഫലം അനുഭവിക്കണം
        നേരത്തേ പറഞ്ഞ വിളക്ക് ഗോവിന്ദച്ചാമിയാണ് എന്ന് കരുതുക അതിൽ നിന്ന് വേറെ വേറെ തിരികളാൽ പകർത്തപ്പെട്ടതാണ് പെൺ കുട്ടി അമ്മ അച്ഛൻ സഹോദരൻ മുത്തശ്ശി എന്ന് കരുതുക  അപ്പോൾ 1 ആയ ഗോവിന്ദച്ചാമിയാണ് 5 രൂപം എടുത്തത് കർമ്മഫലം അനുഭവിക്കാൻ    1 - അഞ്ച് ആയി മാറി അപ്പോൾ ജനസംഖ്യ വർദ്ധിച്ചില്ലേ? ഇയാൾ ഈ ജന്മത്തിൽ നിന്നും  വധശിക്ഷയാൽ തൂക്കി കൊല്ലപ്പെട്ടാൽ അടുത്തത് മേൽ പറഞ്ഞ തരത്തിലുള്ള പുനർ ജന്മങ്ങൾ ആയിരിക്കും.''    ചിന്തിക്കുക   വ്യക്തമായി എന്ന് കരുതട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ