2016, മാർച്ച് 24, വ്യാഴാഴ്‌ച

ശ്രീമദ് ഭാഗവതം 70 -ആം ദിവസം മാഹാത്മ്യം അദ്ധ്യായം 3 ശ്ലോകം 41 Date 24/3/2016

ഹേമ സിംഹ യൂതം ചൈത ദ്വൈഷ്ണവായദ ദാതി ച
കൃഷ്ണേന സഹ സായൂജ്യം സ പുമാൻ ലഭതേ ധ്രുവം
അർത്ഥം
          സ്വർണ്ണ നിർമ്മിതമായ സിംഹാസനത്തിൽ ഭാഗവത ഗ്രന്ഥം വെച്ച് വിഷ്ണു ഭക്തന് ദാനം ചെയ്യുന്ന പക്ഷം ആദാതാവിന് സായൂജ്യം ലഭിക്കുമെന്നതിൽ സംശയമില്ല
42
ആജന്മ മാത്ര മ പി യേന ശ േ oന കിംചി -
ച്ചിത്തം വിധാത ശുകശാസ്ത്ര കഥാ ന പീതാ
ചാ ണ്ഡാല വച്ച ഖര വദ് ബത തേന നീ തം
മിഥ്യാ സ്വജന്മ ജനനീ ജനി ദുഃഖഭാജാ
അർത്ഥം
           ദുർവിചാരത്താലോ ശഠത്വത്താലോ ജീവിതത്തിലൊരിക്കലെങ്കിലും ശ്രദ്ധയോടെ ഭാഗവത കഥ കർണ്ണങ്ങളിലൂടെ പാനം ചെയ്യാത്തവന്റെ ജന്മം ചണ്ഡാളന്റെ ത് പോലെയും കഴുതയുടെ ത് പോലെയും നിഷ്ഫലമാണ് അങ്ങിനെയുള്ളവന്റെ ജന്മം അമ്മയെക്കൊണ്ട് പ്രസവ വേദന അനുഭവിപ്പിച്ചു എന്ന് മാത്രം
              വിശദീകരണം
ഇവിടെ ഉന്നതമായ ഇരിപ്പിടം എന്നാണ് സിംഹാസനം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് രാജാക്കന്മാർ ഉയർന്ന സ്ഥാനമുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്നതിനാൽ ആ സ്ഥലം സിംഹാസനം എന്നു പറയുന്നു  ഭാഗവത ഗ്രന്ഥം എവിടെയാണോ ഇരിക്കുന്നത്? ആസ്ഥാനം സിംഹാസനം അപ്പോൾ ഒരു ഭാഗവതം വാങ്ങി അത് ദാനം ചെയ്യാൻ കഴിയാത്തവർ ചുരുങ്ങും ഒരു തളികയിൽ ഒരു മോതിര മോ സ്വർണ്ണം കൊണ്ടുള്ള വല്ല സാധനവും വെച്ച ശേഷം അതിൽ ഭാഗവതവും വെച്ച് ദാനം ചെയ്യുക ഇവിടെ ഭാഗവതം മാത്രം ദാനം ചെയ്താൽ മതി തളികയോ സ്വർണ മോ കൊടുക്കേണ്ടതില്ല ദാനം ചെയ്യുമ്പോൾ ഐശ്വര്യമായിട്ടു വേണം അതിന്റെ പ്രതീകം ആണ് സ്വർണം ദാനം ചെയ്തതിന് ശേഷം സ്വർണ്ണവും തളികയും നമുക്ക് തിരിച്ചെടുക്കാം
        ജീവിതത്തിൽ ഒരിക്കലെങ്കിലും ഭാഗവതം കേൾക്കാത്തവൻ / വായിക്കാത്തവൻ  അമ്മയ്ക്ക് പ്രസ വവേദന അനുഭവിക്കാൻ അവസരം നൽകുക മാത്രമേ ചെയ്തിട്ടുള്ളൂ പാഴ്ജന്മം ആണ് എന്ന് പറയുന്നു  നമ്മുടെ ജീവിതത്തിൽ വരാനിരിക്കുന്ന അഥവാ വന്നുകൊണ്ടിരിക്കുന്ന ദുരിതങ്ങളെ അകറ്റുവാൻ ഉത്തമമായ മാർഗ്ഗം വ്യാസൻ പറഞ്ഞു തന്നാട്ടും അത് ശ്രദ്ധിക്കാതെ ഭാരതീയ ദിവ്യ ഗ്രന്ഥങ്ങളെ അപമാനിക്കുമ്പോൾ നിർഭാഗ്യവാൻമാർ എന്നല്ലാതെ അവരെക്കുറിച്ച് എന്ത് പറയാൻ?

1 അഭിപ്രായം: