2016, മാർച്ച് 16, ബുധനാഴ്‌ച

വിവേകചൂഡാമണി ശ്ലോകം  11

വിചാര കർത്തവ്യത
ചിത്തസ്യ ശുദ്ധയേ കർമ്മ ന തു വമ്പ് തൂപ ലബ്ധ യേ
വസ്തു സിദ്ധിർ വിചാരേണ ന കിഞ്ചിത് കർമ്മ കോടി ഭി:

അർത്ഥം
കർമ്മം ചിത്തശുദ്ധിക്ക് വേണ്ടിയുള്ളതാണ് അല്ലാതെ സത്യദർശനത്തിന് ഉതകുന്നതല്ല.ത ബോധം വിചാരം കൊണ്ടാണ് സിദ്ധിക്കുന്നത് അല്ലാതെ ഒരു കോടി കർമ്മങ്ങൾ കൊണ്ടും കിട്ടുന്നതല്ല
12
സമ്യക് വിചാരത: സിദ്ധാ രജ്ജുതത്ത്വാ വ ധാരണാ
ഭ്രാന്ത്യോദി ത മഹാ സർപ്പ ഭവഭൂഖ വിനാശിനീ
അർത്ഥം
സർപ്പ ഭ്രമം കൊണ്ടുണ്ടാകുന്ന ഭയത്തെ നശിപ്പിക്കുന്ന ശരിയായ രജ്ജു (കയർ ) ബോധം സമ്യക് വിചാരം കൊണ്ട് ഉണ്ടാകുന്നു
വിശദീകരണം
രാത്രിയിൽ ഒരു കയർ കിടക്കുന്നത് കാണുമ്പോൾ പാമ്പാണോ എന്ന് നമുക്ക് തോന്നുകയും ഭയം ഉണ്ടാവുകയും ചെയ്യാറുണ്ട് എന്നാൽ വെളിച്ചം എടുത്ത് പരിശോധിക്കുമ്പോൾ അത് കയറാണ് എന്ന് ബോധ്യപ്പെടാറുണ്ട് അതു പോലെ ഓരോ കാര്യവും വളരെ ശ്രദ്ധയോടെ ചിന്തിച്ചു പ്രവർത്തിച്ച് സത്യം മനസ്സിലാക്കുന്നതിനെ ആണ് ഇവിടെ തതത്വ വിചാരം എന്ന് പറയുന്നത് നമ്മൾക്ക് അനുവദിക്കപ്പെട്ട കർമ്മങ്ങൾ ശരിയായി ചെയ്തു എന്നതിനാൽ സത്യം ബോധ്യപ്പെടില്ല അതിന് പരീക്ഷണ നിരീക്ഷണങ്ങൾ ആവശ്യമാണ് ഈ പരീക്ഷണ നിരീക്ഷണങ്ങളെയാണ് സമ്യഗ് വിചാരം എന്ന് പറയുന്നത് '

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ