2016, മാർച്ച് 5, ശനിയാഴ്‌ച

ധനസമാഹരണം ( മാർക്സും ചില ചിന്തകളും)
      ധനസമാഹരണത്തിന് മാർക്സ് ചില നിർദ്ദേശങ്ങൾ വെക്കുന്നുണ്ട് അതിൽ പ്രധാനം കാർഷിക വിഭവങ്ങൾ സംഘങ്ങൾ രൂപീ ക രി ച്ച് അതുവഴി നടത്തുന്ന വിപണനം ആണ് മറ്റൊന്ന് നേതൃത്വത്തിന്റെ ലളിതമായ ജീവിത ശൈലിയും
      വളരെ ശ്രദ്ധിച്ചാൽ ഇത് സുതാര്യമായി നടപ്പാക്കാവുന്നതേ ഉള്ളു പക്ഷെ ഇന്ന് ലളിതമായി ജീവിതം നയിക്കുന്ന ശൈലി നേതൃത്വത്തിൽ പൊതുവെ കാണാൻ പ്രയാസമാണ് സൊസൈറ്റികളിൽ അഥവാ ബോർഡിൽ അഴിമതി സുലഭവും
     എന്നാൽ ഭാരതത്തിൽ ഇത് സുതാര്യമായി മാർക്സിന്റെ കാലഘട്ടത്തിന് മുമ്പേ നടത്തിയിട്ടുള്ള രാജാക്കന്മാർ നിരവധിയുണ്ട് അതിൽ പ്രധാനികളാണ് ശ്രീരാമനും സഹോദരൻ ഭരതനും രാമായണത്തിൽ പരിശോധിച്ചാൽ തെളിവുകൾ ലഭിക്കും  ഇനി ശ്രീരാമകഥ കെട്ടുകഥ ആണെന്ന് വാദിച്ചാൽത്തന്നെ ഇങ്ങിനെ ഒരാശയം വാൽമീകിക്കും വ്യാസനും ഉണ്ടായിരിക്കണമല്ലോ    ? കാരണം അദ്ധ്യാത്മരാമായണം എഴുതായത് വ്യാസനാണ്
      വളരെയധികം ശ്രദ്ധയോടെ പ്രവർത്തിച്ചാൽ പ്രായോഗികമാക്കാവുന്നതും ഇന്ത്യയെ പോലുള്ള ജനാധിപത്യ പ്രക്രിയയിൽ സുതാര്യമായി നടപ്പാക്കാൻ പ്രയാസമുള്ള തും ആണ് മാർക്സിയൻ ചിന്താഗതി കാരണം ധനമോഹം അത്യാർത്തി സ്വജനപക്ഷപാതം എന്നിവ നിലനിൽക്കുന്നിടത്തോളം കാലം ഭാരതത്തിൽ അവ പ്രായോഗികമാക്കുവാൻ പ്രയാസമാണ്
      കർമ്മ ശുദ്ധീ കൊണ്ട് ജനങ്ങളെ അടുപ്പിക്കാൻ ആണ് മാർക്സ് ആഹ്വാനം ചെയ്യുന്നത്   സാമ്പത്തിക മായോ മറ്റു ഏതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങളോ ഈ സിദ്ധാന്തത്തിലേക്ക് ആകർഷിക്കാൻ മാർക്സ് പറയുന്നില്ല  അതിനാൽത്തന്നെ ഭാരതത്തിലെ മാർക്സിസ്റ്റ് പാർട്ടി മാർക്സിന്റെ തത്വങ്ങളിൽ നിന്ന് വളരെ അകലെയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല
       സാമൂഹ്യ അസമത്വം ഇല്ലാതാക്കാൻ മാർക്സ് കണ്ട വഴി എല്ലാം സർക്കാർ നിയന്ത്രണത്തിൽ ആക്കുക എന്നതാണ് എന്നാൽ ഭാരതത്തിൽ മാത്രമല്ല ചൈനയിൽ പോലും സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉള്ള പരിഗണന ഏറിവരികയാണ് ചുരുക്കി പറഞ്ഞാൽ ഈ കാലഘട്ടത്തിലെ സമൂഹം മാർക്സിന്റെ ചിന്താഗതിയെ ഉൾക്കൊള്ളുന്നതിൽ വിമുഖത കാണിക്കുന്നു
       മാർക്സ് മുതലാളിത്വ വ്യവസ്ഥിതിയിലെ ദോഷവശങ്ങളെ ആണ് എതിർത്തിരുന്നത് അല്ലാതെ മുതലാളിത്തത്തെ ആയിരുന്നില്ല  മുതലാളിത്ത വ്യവസ്ഥിതി വന്നാൽ ദോഷവും വരും ആയതിനാലാണ് സ്വകാര്യവൽക്കരണ സിദ്ധാന്തം അദ്ദേഹം എതിർത്തിരുന്നത് - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ