2016, മാർച്ച് 29, ചൊവ്വാഴ്ച

തെററിദ്ധരിക്കപ്പെട്ട പുനർജന്മം ഭാഗം 3

  എന്താണ് മരണം?
      സാധാരണ ഗതിയിൽ ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് പോകുന്നതിനെ ആണ് മരണം എന്ന് പറയുന്നത് കാരണം ഇനി ഒരിക്കലും ഈ രൂപത്തിൽ തിരിച്ചു വരില്ല. അങ്ങിനെയാണെങ്കിൽ തിരിച്ചു വരാത്തതൊക്കെ മരണമല്ലേ? നമ്മുടെ ജീവിതത്തിൽ പല മരണങ്ങളും നടക്കാറുണ്ട്  ശൈശവം ഒരു വൃദ്ധനെ സംബന്ധിച്ച
 ഒരിക്കലും അത് തിരിച്ചു വരില്ല തുടർന്ന് വന്ന ബാല്യം കൗമാരം യൗവ്വനം ഇവയെല്ലാം മരിച്ചു പോയതാണ് ഈ ജന്മത്തിൽ ആ വൃദ്ധന് ഇതൊന്നും തിരികെ കിട്ടില്ല. ശൈശവത്തിൽ നിന്ന് ബാല്യത്തിലെത്തിയപ്പോഴും തുടർന്ന് കൗമാരം യൗവനം വാർദ്ധക്യം എന്നീ അവസ്ഥകളിൽ എത്തിയപ്പോഴും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറിയത് അയാൾ അറിഞ്ഞിട്ടില്ല അങ്ങിനെയാണെങ്കിൽ വാർദ്ധക്യത്തിൽ നിന്ന് അനന്തതയിലേക്ക് പോകുമ്പോളും അയാൾ അതറിയല്ല അത് കൊണ്ടാണ് മരണം വസ്ത്രം മാറ്റുന്ന പോലെയാണ് എന്ന് ഗീത പറഞ്ഞത് വസ്ത്രം മാറുമ്പോൾ നമുക്ക് വേദനിക്കുകയോ അസ്വസ്ഥതകൾ ഉണ്ടാകുകയോ ചെയ്യുന്നില്ല
           ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്ക് എത്തായപ്പോൾ ശരീരത്തിനേ മാറ്റം വന്നിട്ടുള്ളു കൗമാരത്തിലേക്കും യൗവ്വനത്തിലേക്കും വാർദ്ധക്യത്തിലേക്കും എത്തിയപ്പോഴും ശരീരത്തിനേ മാറ്റം വന്നിട്ടുള്ളു ജീവാത്മാവിനെ ഇതൊന്നും ബാധിച്ചിട്ടില്ല:   ചിന്തിക്കുക ഇത്രയും മനസ്സിലാകുമെന്ന് കരുതട്ടെ ശേഷം അടുത്ത പോസ്റ്റിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ