2016, മാർച്ച് 30, ബുധനാഴ്‌ച

ഗോപാലമേനോന്റെ കോപം (ഇപ്പോൾ ചാറ്റിൽ വന്നത്)
Mr കൃഷ്ണകുമാർ താങ്കൾ ജനങ്ങളെ അന്ധവിശ്വാസത്തിലേക്ക് നയിക്കുകയാണോ? തെറ്റിദ്ധരിക്കപ്പെട്ട പുനർജന്മം എന്ന ഇന്നത്തെ പോസ്റ്ററിൽ താങ്കൾ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത്? ഇതിന് ആധികാരിക മായ രേഖ എവിടെ? ഏത് പുരാണത്തിലാണ് ഉള്ളത്? വെറുതെ തോന്നിയത് പറഞ്ഞ് സ്വയം ആചാര്യനായി ചമയരുത് ഞാനും ഒരു retired മലയാളം അദ്ധ്യാപകനാണ്
            മറുപടി
 മറുപടി Post ആയേ ഇടൂ എന്ന് ഞാൻ മറുപടിയും കൊടുത്തു
ശ്രീ ഗോപാലമേനോൻ അവർകൾക്ക്, ഒരു Retired അദ്ധ്യാപകന്റെ പക്വത വരികളിൽ കാണാനില്ല ചോറ് വെന്തിട്ടുണ്ടോ എന്ന് നോക്കാൻ അത് മുഴുവൻ ഞെക്കി നോക്കേണ്ടതില്ല അദ്ധ്യാപകൻ ആയതിനാൽ പുസ്തക വായന ഉണ്ടായിരിക്കുമല്ലോ! ദേവീ ഭാഗവതം വായിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു ഇല്ലെങ്കിൽ അതിലെ നാലാം സ്കന്ധം ഒന്ന് എടുത്ത് വായിക്കുക അതിൽ കശ്യപന്റെയും അതി ദീദേവിയുടേയും കഥ പറയുന്നുണ്ട്
      വരുണന്റെ ആലയത്തിൽ നിരവധി ദിവ്യകളായ പശുക്കൾ ഉണ്ട് അവയെ സ്വന്തം മക്കൾ ആയാണ് വരുണൻ പോറ്റി വളർത്തുന്നത് ഒരു നിമിഷം പോലും അവയെ പിരിഞ്ഞിരിക്കാൻ വരുണന് കഴിയില്ല  അങ്ങിനെയിരിക്കെ ഒരു യാഗത്തിനായി കുറച്ച് പശുവിന്റെ പാല് വേണം യാഗം കഴിയുന്നത് വരെ അത് വേണം താനും അതിനായി യാഗം നടത്തുന്ന കശ്യപൻ വരുണ ന്റെ ആലയത്തിൽ നിന്നും ആരും അറിയാതെ ഒരു പശുവിനെ മോഷ്ടിച്ചു ഭാര്യയായ അ തി ദീദേവി അതിനെ ഒളിപ്പിച്ചു വെക്കുകയും ചെയ്തു പശുവിനെ കാണാഞ്ഞ് വരുണൻ ദു:ഖിച്ചു ശരിക്കും പുത്ര ദു:ഖം സംഗതി മനസ്സിലാക്കിയ വരുണൻ കശ്യപനേയും അതി ദീ ദേവിയേയും ശപിച്ചു നിങ്ങൾ മനുഷ്യരായി ഭുമിയിൽ പിറക്കട്ടെ! മോഷണം മനുഷ്യന്റെ സ്വഭാവമാണ്
     വന്നണൻ പശുക്കളെ സ്വന്തം മക്കൾ ആയാണ് പരിപാലിച്ചിരുന്നത് അത് കൊണ്ട് തന്നെ അദ്ദേഹം പശുവിനെ കാണാത്തപ്പോൾ കഠിനമായ പുത്ര ദു:ഖം അനുഭവിച്ചു പിന്നെ എന്താണ് സംഭവിച്ചത്?
      ആദ്യം ദശരഥനായും കൗസല്യയായും ജനിച്ച് പുത്ര ദു:ഖം അനുഭവിച്ചു പിന്നെ ദ്വാപരയുഗത്തിൽ വസുദേവരായും ദേവകിയായും ജന്മമെടുത്ത് കൃഷ്ണന് മുമ്പേ ജനിച്ച ബലരാമന്റേയും മുത്തവരായി പിറന്ന 6 പേരെ കംസൻ തറയിലടിച്ച് കൊന്നപ്പോൾ പുത്ര ദു:ഖം അനുഭവിച്ചില്ലേ?  ഈ കഥ ഞാൻ പറഞ്ഞതിന് ആധാരമല്ലേ? പിന്നെന്തിനാണീ കഥകൾ? നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് തർക്കിക്കാനല്ല അതിൽ പറഞ്ഞ ആ ദ്ധ്യാത്മി'ക ശാസ്ത്രം മനസ്സിലാക്കാനാണ് ഇത് പോലെ താൻ എന്ത് ' തെറ്റ് ആരോട് ചെയ്താലും അവർ അനുഭവിക്കുന്ന ദുഃഖം നമ്മളും അനുഭവിക്കാൻ ജന്മമെടുത്തേ മതിയാകു   ചിന്തിക്കൂ
''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ