2016, മാർച്ച് 7, തിങ്കളാഴ്‌ച

വിവേക ചൂഡാമണി ശ്ലോകം 5

ഇത: കോസ്വസ്തി മൂഢാത്മായ സ്തു സ്വാർത്ഥേ പ്രമാദ്യതി
ദുർലഭം മാനുഷം ദേഹം പ്രാപ്യ തത്രാപി പൗരുഷം

അർത്ഥം
ദുർലഭമായ മനുഷ്യ ജന്മവും അതിൽ പുരുഷ ശരീരവും ലഭിച്ചിട്ടും തനിക്ക് യഥാർത്ഥത്തിൽ ശ്രേയസ്കരമായതിന് വേണ്ടി - മോക്ഷത്തിന് വേണ്ടി പ്രവർത്തിക്കാത്തവനേക്കാൾ മൂഢനാരുണ്ടു്?
     നിത്യാനന്ദം സമ്പാദിക്കാനുള്ള അപൂർവ്വ സന്ദർഭം ലഭിച്ചിട്ടും അത് പാഴാക്കി നിരന്തര ദു:ഖത്തെ വരിക്കുന്നവനെ മൂഢരിൽ മൂഢൻ എന്നല്ലാതെ എന്ത് പറയാൻ?
     വിശദീകരണം
ഇവിടെ പുരുഷ ശരീരം ലഭിച്ചിട്ടും എന്ന് പറയുമ്പോൾ സ്ത്രീ ശരീരം ലഭിച്ചവർ മോശക്കാരാണ് എന്ന് കരുതരുത് ഇവിടെ പുരുഷന്റെ അവസ്ഥയാണ് പറയുന്നത് അപ്പോൾ ഒരു ആണായി പിറന്നവൻ അവന് വിധിക്കപ്പെട്ട കർമ്മ പദ്ധതി അനുസരിച്ച് മോക്ഷ പ്രാപ്തിക്ക് ശ്രമിക്കാത്തവൻ ഏറ്റവും വലിയ മൂഢൻ ആണെന്ന് പറയുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ