സമൂഹത്തിലെ അപസ്വരങ്ങൾ
ഇന്നത്തെ തലമുറയുടെ രാഷ്ട്രീയ ബോധം അറിയാനായി ഒരു പോസ്റ്റ് ഞാൻ ഇട്ടു ഞാൻ പ്രതീക്ഷിച്ചതിൽ നിന്നും വളരെയൊന്നും വ്യത്യാസമില്ല കമന്റ് കൾ ഒരു ശരാശരി യുവാവിന്റെ രാഷ്ടീയ വീക്ഷണം അറിയേണ്ടത് ഒരു ആദ്ധ്യാത്മിക പ്രവർത്തകൻ എന്ന നിലയിൽ എന്റെ ആവശ്യമായിരുന്നു JNU വി ലെ പ്രശ്നങ്ങൾ തന്നെയാണ് എടുത്തിട്ടത് സ്വാഭാവികമായും ഇടത് പക്ഷ പ്രവർത്തകർക്ക് എന്താ പറയാനുണ്ടാവുക എന്ന് നേരത്തെ അറിയാമെങ്കിലും എതിർ പക്ഷത്തെ അധികം ആക്രമിക്കാതെ നിലപാടുകൾ ആരെങ്കിലും വ്യക്തമാക്കുമോ എന്നായിരുന്നു ഞാൻ ശ്രദ്ധിച്ചത് പക്ഷെ നിരാശയായിരുന്നു ഫലം. പാർട്ടിയുടെ തത്വങ്ങളിൽ ഉറച്ച നിന്ന് അനീതിയെ എതിർക്കുന്നതിന് പകരം എതിർവാദവും പരിഹാസവും. കൊണ്ട് നേരിടുകയാണ് അവർ ചെയ്തത് സ്വന്തം കുറ്റങ്ങളും കാവുകളും അംഗീകരിക്കുന്ന ഒന്ന് രണ്ട് കമന്റ് കൾ വേറെ ഒരു groupൽ കണ്ടു.അത് ഒരു ഡോക്റ്റർ ആയിരുന്നു
ഈ പോസ്റ്റും കമന്റ് കളും വളരെയധികം പ്രയോജനപ്പെട്ടു ഇന്നത്തെ തലമുറയുടെ പൊതു സ്വഭാവം ഏത് പാർട്ടിയിലാണോ നിൽക്കുന്നത് അതിനെതിരായ പാർട്ടിയുടെ കുറവും കുറ്റവും കണ്ടെത്തി പറയുക എന്നുള്ളതാണ് എന്നാൽ അതേ കുറവുകൾ സ്വന്തം പാർട്ടിയിൽ ഉള്ളത് കാണുന്നും ഇല്ല. ഇവിടെയാണ് യഥാർത്ഥ രാഷ്ട്രീയ ബോധം നഷ്ടപ്പെടുന്നത് മര്യാദ പാലിക്കാൻ കഴിയാതെ പോകുന്നത് തുടർന്ന് സംഘട്ടനം വരെ എത്തിയേക്കാം അതിന് നല്ല രാഷ്ട്രീയ അവബോധം ഉണ്ടാകുവാൻ പാകത്തിലുള്ള നേതൃത്വവും വേണം
ദൌർഭാഗ്യവശാൽ ഇന്നത്തെ രാഷ്ട്രീയ പാർട്ടികളിലെ നേതൃത്വം പക്വതയാർന്ന വ ആണെന്ന് പറയാൻ കഴിയില്ല. എന്നോ കാലഹരണപ്പെടേണ്ടതായിരുന്നു ജാതീയത പക്ഷെ സൗകര്യത്തിന് ഉപയോഗിക്കാനായി കൊണ്ട് നടക്കുന്നത് രാഷ്ടീയ നേതൃത്വങ്ങൾ ആണ് സത്യം സത്യമായി അന്വേഷിച്ച് കണ്ടു പിടിക്കാൻ ശ്രമിക്കുന്നതിനേക്കാൾ തനിക്ക് ഇഷ്ടമുള്ളത് വിശ്വസിക്കാനാണ് താൽപ്പര്യം വാക് ശുദ്ധി ആണ് ആദ്യം വേണ്ടത് മാർക്സ് പറയുകയുണ്ടായി - മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണ് എന്ന് അക്ഷരം പ്രതി ശരിയായ വാക്കുകൾ ഇന്ന് കാര്യസാധ്യതക്കായി എടുത്ത് ഉപയോഗിക്കുന്ന ഒന്നായി മാറിയിരിക്കുന്നു മതം
സത്യദർശനം ഏത് മതമായാലും രാഷ്ടീയമായാലും അത്യാവശ്യമാണ് ദീർഘവീക്ഷണമുള്ള നേതാക്കൾ ആയിരിക്കണം പറയേണ്ടതേ പറയാവൂ എതിർകക്ഷിയോട്ട് ബഹുമാനപൂർവ്വമായ പെരുമാറ്റം സംസാരം ഇവയാണ് വേണ്ടത് EMS - Ep Gopalan എന്നിവർ ഇതിന് ഉത്തമ മാതൃകകളാണ് ആ പഴയ നിലവാരമുള്ള നേതാക്കൾ പൊതുവെ കുറവാണ് എന്നു പറയാം
ഏതായാലും ഒരു പോസ്റ്റ് ഇട്ടത് കൊണ്ട് ഏകദേശം യുവജനങ്ങളുടെ രാഷ്ടീയ വീക്ഷണമൂല്യം മനസ്സിലായി അനുകുലി ചും പ്രതികൂലിച്ചുള്ള വിവിധ ഗ്രൂപ്പുകളിലെ കമന്റ് കൾ മനശ്ശാസ്ത്ര പOനത്തിന് ഏറെ സഹായകരമാണ് ഇന്ന് കാണുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളിലും കേരളത്തിൽ ദീർഘവീക്ഷണവും സംയമനവും ഉള്ള ഒരു നേതൃത്വം വന്നാലേ പാർട്ടികൾ നന്നാവു അത് വരെ നമുക്ക് കാത്തിരിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ