2016, മാർച്ച് 23, ബുധനാഴ്‌ച

അക്ഷരബ്രഹ്മ ഭാഗം

അക്ഷരബ്രഹ്മത്തിൻ ഭാഗമായന്നു ഞാൻ
അക്ഷരമായി ജനിച്ചു പോയി
അക്ഷരമാണു നീ അല്ലാത്ത തീപുരം
അക്ഷരം ക്ഷേത്രജ്ഞനെന്നു സാരം

ബ്രഹ്മാണ്ഡമായൊരാ പിണ്ഡാണ്ഡമാണു നീ
വേദാന്തികൾ മുമ്പു ചൊല്ലിയില്ലേ?
സത്യ   മതെന്നോർത്തു ഞാൻ ചരിച്ചീടവേ
കായം വെടിയാൻ സമയമായി

വർഷങ്ങൾ പാഞ്ഞു പോയ് കായം ചുളിഞ്ഞു പോയ്
ഞാനിപ്പൊഴും ആ പതിനാറുകാരൻ
കാലത്തിനെന്നുമേ ദാക്ഷിണ്യമില്ലെന്ന്
മുന്നേ പല കുറി തോന്നിയ താ

ഓർമ്മകൾ പണ്ടത്തെ മുറ്റം പ്രദക്ഷിണം -
വെയ്ക്കുമ്പോൾ ഞാൻ ചൊന്നതോർത്തു പോയി
എൻ മനം കല്ലായി ത്തീർന്നിരുന്നെങ്കിലെൻ -
കൺകൾ നിറക്കില്ല തീർച്ച കാലം

രാഗമോഹങ്ങൾ നിറഞ്ഞൊരെൻ മാനസം
നിസ്സംഗ ഭാവമായ് ഗീതയാലേ
സാലോ ക്യമെന്നത് കിട്ടും വരെ എന്റെ
അക്ഷര ജന്മം തുടർന്നു പോകും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ