2016, മാർച്ച് 30, ബുധനാഴ്‌ച

ഏഴാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?

          6 ഭാഗങ്ങൾ നേരത്തെ Post ചെയ്തിരുന്നു കുറച്ച് ദിവസത്തെ ഇടവേള ഉള്ളതിനാൽ കഴിഞ്ഞ ഭാഗങ്ങൾ ശ്രീവത്സം പേജിലോ എന്റെ FB യിലോ   കസ്തുഭം എന്ന ഗ്രുപ്പിലോ നോക്കൂ ക

           തന്റെ അവതാരം ഏത് രൂപത്തിൽ വേണമെന്നും അപ്പോൾ ആരെല്ലാം ഏതെല്ലാം രൂപത്തിൽ വരണമെന്നും ഗോലോക നാഥനായ ശ്രീ കൃഷ്ണ ഭഗവാൻ ബ്രഹ്മാവിനെ അറിയിച്ചു ദ്വാപരയുഗത്തിന്റെ അവസാന കാലഘട്ടത്തിൽ ഭഗവാൻ മഥുരയിൽ തടവറയിൽ ജന്മമെടുക്കുകയും വസുദേവരാൽ അമ്പാടിയിൽ നന്ദഗോപരുടേയും യശോദയുടേയും പുത്രനായി ഭുമിയിലെ അവതാര ജീവിതം ആരംഭിക്കുകയും ചെയ്തു  ഗോ ലോകനാഥൻ ഗോ ലോകത്ത് കൽപ്പിക്കപ്പെട്ട അഥവാ താൻ തന്നെ നേരത്തെ തീരുമാനിച്ച അതേ ശരീര രൂപത്തോടെയാണ് ഭൂമിയിൽ അവതരിച്ചത്  ഭൂമിയിൽ ആയതിനാൽ ഭൂമിയിലെ നിയമം അനുസരിച്ചും എന്നാൽ ആവശ്യമുള്ളപ്പോൾ ഒക്കെ തന്റെ യഥാർത്ഥ ഭാവം പ്രകടിപ്പിച്ചും ആണ് ജീവിതം നയിച്ചത്
        ലോകത്തിൽ ഏറ്റവും ഭാഗ്യം ഉള്ള സ്ത്രീ യശോദയാണ് തന്റെ പുത്രൻ ആണ് എന്ന് കരുതി ഭഗവാന് മുലകൊടുത്തും കുറുമ്പ് കാട്ടുമ്പോൾ ശാസിച്ചും കൃഷ്ണനെ പരിചരിച്ച യശോദയ്ക്ക് മോക്ഷം കൊടുക്കണം എന്ന് ഭഗവാൻ തീരുമാനിച്ചിരുന്നു ആദ്യം വിശ്വരൂപം കാണിച്ച് കൊടുത്തത് യശോദയ്ക്കാണ് തടവറയിൽ വെച്ച് ദേവകിക്ക് കാണിച്ച് കൊടുത്തത് വിഷ്ണുരൂപമാണ്
     'നിത്യവും ഭഗവാനെ പുത്രനായി നോക്കുന്നതിനാൽ നന്ദ ഗോപർക്കും യശോദയ്‌ക്കും  ഒരു നിമിഷം പോലും പാപം ഏൽക്കുന്നില്ല ഇത്രയും ഭാഗ്യശാലികളായ ദമ്പതിമാർ ഈ ഭൂമിയിൽ വേറെ ഇല്ല അത് അനുഭവിക്കാൻ യോഗ്യതയുള്ള വർ ആണല്ലോ നന്ദഗോ പരും യശോദയും ആയി പിറന്നത്     'അഷ്ട വസുക്കളിൽ ഏഴാമത്തെ വസുവും ഭാര്യയും - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ