2016, മാർച്ച് 10, വ്യാഴാഴ്‌ച

എന്താണ് ഒളിയമ്പ്?

      രാമൻ ഒരു വൃക്ഷത്തിന്റെ മറവിൽ നിന്ന് ബാലിയെ ഒളിയമ്പ് എയ്ത് കൊന്നു എന്നാണ്  ആരോപണം ഈശ്വരവിശ്വാസികൾക്ക് മാത്രമേ ഇതിന്റെ സത്യം മനസ്സിലാക്കാൻ കഴിയൂ ഈശ്വരാ വ താരമായ രാമനെ / വൈഷ്ണവ തേജസ്സിനെ മറക്കാൻ കഴിയുന്ന വൃക്ഷം ഈ ഭൂമിയിൽ ഏതാണ്? ഒരു വൃക്ഷത്തിന് പുറകിൽ നിൽക്കുകയായിരുന്നു എന്ന് ബാലിക്കാ ണ് തോന്നി- യ ത് ഹനുമാൻ മററ് വാനരന്മാർ ഇവരൊക്കെ രാമനെ കാണുന്നുണ്ട് ഇവിടെ ബാലി സ്വന്തം സഹോദരൻ സുഗ്രീവന്റെ പത്നി രൂമ യെ തട്ടി എടുത്തിരിക്കുന്നു! മകളായി കാണേണ്ടവളെയാണ് തട്ടി എടുത്തത് ബാലി പാപം ചെയ്തിരിക്കുന്നു തെറ്റ് ചെയ്തവന് ശിക്ഷ കൊടുക്കാതെ മോക്ഷം കൊടുക്കാൻ സാദ്ധ്യമല്ല. രാമനെ ബാലിക്ക് കാണാൻ കഴിയാത്തത് ബാലി പാപം ചെയ്തവൻ ആയത് മൂലമാണ് സർവ്വവ്യാപിയായ ഈശ്വരനെ നമുക്ക് കാണാൻ കഴിയാത്തത് നമുക്ക് അതിന് യോഗ്യത ഇല്ലാത്തതു കൊണ്ടാണ് എന്ന് നമ്മെ ബോധിപ്പിക്കുകയാണ് ഈ കഥയിലൂടെ ബാലി ഇന്നത്തെ മനുഷ്യന്റെ പ്രതീകമാണ് ചപലതയോടു് കൂടിയ മനുഷ്യന്റെ പ്രതീകം
            മാത്രമല്ല കൃഷ്ണാവതാരകാലത്ത് ഗാന്ധാരി ശപിക്കും നിയും നിന്റെ യാദവ വ0 ശവും മുടിഞ്ഞു പോകട്ടെ ഒരു നീചന്റെ കൈ കൊണ്ട് നീ മരിച്ചു പോകട്ടെ ഇത് കൃഷ്ണാവതാരം കഴിഞ്ഞ് തിരിച്ചു വരാൻ വിഷ്ണു സ്വയം കല്പിച്ച വിധിയാണ്. മറ്റൊരുത്തന്റെ ഭാര്യയെ മോഷ്ടിച്ചവൻ ആണ് ഏറ്റവും വലിയ നീചൻ ആയതിനാൽ ഇവന്റെ കൈ കൊണ്ട് ഏറ്റ അസ്ത്രത്താൽ ആയിരിക്കണം കൃഷ്ണാവതാരം അവസാനിപ്പിക്കുന്നത് - അല്ലായിരുന്നെങ്കിൽ രാമന് ബാലിയെ വധിക്കേണ്ട ആവശ്യമില്ല രാജ്യം സുഗ്രീവന് കൊടത്ത് വനത്തിൽ പോയി തപസ്സ് ചെയ്ത് മുക്തി നേടണം എന്ന് രാമൻ ബാലിയോട് പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും ബാലി അനുസരിക്കുമായിരുന്നു അപ്പോൾ ഇവിടെ താമന്റെ ആവശ്യമാണ് ബാലിയെ വധിക്കുക എന്നത്
       കൃഷ്ണാവതാര കാലത്ത്   ജര    എന്ന വേട്ടക്കാരനായി ബാലി വള്ളിപ്പടർപ്പിനിടയിൽ നീല പൊൻ മാനിന്റെ രൂപം തോന്നിയ ജര അസ്ത്രം അയക്കുകയും ധ്യാനത്തിലിരിക്കുന്ന ഭഗവാന്റെ പാദത്തിൽ അത് കൊള്ളുകയും ഭഗവാന്റെ സ്വർഗ്ഗാരോഹണത്തിന് അത് കാരണമാകുകയും ചെയ്തു

1 അഭിപ്രായം: