2016, മാർച്ച് 13, ഞായറാഴ്‌ച

ഭഗവദ് ഗീതാ പഠനം 286 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം 19

ബഹൂനാം ജന്മനാമന്തേ ജ്ഞാന വാൻ മാം പ്രപദ്യന്തേ
വാസുദേവ: സർവ്വമിതി സ മഹാത്മാ സു ദുർല്ലഭ:
അർത്ഥം
           എത്രയോ ജന്മങ്ങൾ കഴിഞ്ഞ് അവസാനം സർവ്വവും വാസുദേവൻ തന്നെ എന്ന ബോധമുണർന്ന യോഗി എന്നെ പ്രാപിക്കുന്നു അത്തരം മഹാത്മാക്കൾ വളരെ വിരളമായിരിക്കും

വിശദീകരണം
സർവ്വം ബ്രഹ്മമയം എന്ന അനുഭവം സിദ്ധിച്ച ജ്ഞാനികൾ വളരെ വിരളമാണ് സാധകരെ നിരുത്സാഹപ്പെടുത്താൻ പറഞ്ഞതല്ല. ലോകത്തിലെ മറ്റുള്ള  ജീവരാശികളുമായി തട്ടിച്ചു നോക്കുമ്പോൾ മനുഷ്യൻ വളരെ കുറവാണ് മനുഷ്യരിൽത്തന്നെ മാനസികമായും ബുദ്ധിപരവും ആയി വികാസം നേടിയവർ വളരെ കുറവാണ് മനോബുദ്ധികൾ വികസിച്ചവരിൽത്തന്നെ സത്യാന്വേഷണത്തിലും ശാസ്ത്ര പഠനത്തിലും തല്പരർ ആകുന്നില്ല  പലരും ബുദ്ധിപരമായ അറിവ് കൊണ്ട് തൃപ്തരാകുന്നു. അറിവ് പ്രയോഗിക്കുന്നവർ വളരെ കുറവ് ജ്ഞാനത്തിനനുസരിച്ച് ആത്മാർത്ഥമായി പ്രയത്തിച്ച് പരമ തത്വം സാക്ഷാത്കരിക്കുന്നവർ വളരെ കുറച്ചേ ഉണ്ടാകൂ
 അപൂർണതയിൽ നിന്നും പൂർണതയിലേക്ക് ഉള്ള ജീവന്റെ വികാസം വളരെ മെല്ലെയാണ് നടക്കുന്നതെന്ന് ഡാർവിന്റെ മുമ്പേ നമ്മുടെ ഋഷികൾ പ്രവചിച്ചിരുന്നു   അപ്പോൾ പതുക്കെ മാത്രമേ സർവ്വം ബ്രഹ്മമയം എന്ന ജ്ഞാന ബോധത്തിലേക്ക് ഒരു ജീവാത്മാവ് എത്തുകയുള്ളു അങ്ങി നെ എത്തിയ യോഗികൾ എന്നെ പ്രാപിക്കുന്നു എന്ന് ഭഗവാൻ പറയുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ