2016, മാർച്ച് 10, വ്യാഴാഴ്‌ച

ആരാണ് വാനരൻ?

വാനര: എന്ന ശബ്ദത്തിന് ശബ്ദതാരാവലി തരുന്ന അർത്ഥം മനുഷ്യനാണോ എന്ന് ശങ്കിക്കുന്നത് - എന്നാണ്  അപ്പോൾ നാം ഇന്ന് കാണുന്ന കുരങ്ങൻമാർ അല്ല എന്ന് വ്യക്തം കർമ്മം നീതിബോധം സംസ്കാരം എന്നിവ ഉള്ളതും സംസാരിക്കാൻ കഴിവ് ഉള്ളവരും മനുഷ്യനാണോ എന്ന് സംശയിക്കുകയും ചെയ്യുന്ന ഒരു വർഗ്ഗം അതാണ് വാനര'':
       ഇത് സംസ്കൃത പദമാണ് കിഷ്കിന്ധ ദക്ഷിണ ഭാരതത്തിലെ ഒരു പർവ്വതമാണെന്നും മൈസൂരിന് അടുത്തുള്ള പ്രദേശം ആണ് എന്നും പറയുന്നു എന്നാൽ കിഷ്ക് എന്നാൽ മുള എന്ന് അർത്ഥം ഉണ്ടു് അപ്പോൾ ധാരാളം മുള ഉണ്ടായത് കാരണം മേൽ പറഞ്ഞ 2 സ്ഥലങ്ങളും കിഷ്കിന്ധ എന്ന സംസ്കൃത പദത്താൽ അറിയപ്പെട്ടതാകാനാണ് സാദ്ധ്യത
      ഏതായാലും അക്കാലത്ത് ഇവിടെ വനപ്രദേശം തന്നെ ആയിരിക്കണം വനത്തിൽ താമസിക്കാൻ പാകത്തിലുള്ളതും ശ്രീരാമനെ സഹായിക്കാൻ പാകത്തിലുള്ളതും ആയ ശരീരഘടന ദേവൻമാർ ആസൂത്രണം ചെയ്ത് ആ രൂപത്തിൽ പുത്രൻമാരെ സൃഷ്ടിക്കുകയാണ് ചെയ്തത് എന്ന കാര്യം ഉറപ്പാണ് വാൽ അതിശക്തമായ ഒരു പ്രകടനത്തിന് പറ്റിയ ഒരു അവയവം കൂടിയാണ് ഇവർക്ക്
             അവതാരകാലഘട്ടത്തിൽ മാത്രമേ ഇത്തരത്തിലുള്ള വാനര സഞ്ചയത്തെ കുറിച്ച് പരാമർശം ഉള്ളൂ ഹനുമാൻ ജാംബവാൻ എന്നിവർ മാത്രമാണ് ശ്രീ കൃഷ്ണാവതാരകാലത്ത് മുഖ്യമായും കണ്ടിട്ടുള്ളത്
അതിശക്തരും സംസ്കാര സമ്പന്നമായ ജീവിത ശൈലി സ്വീകരിച്ചവരും സംഗീത കലയിൽ പ്രാവീണ്യമുള്ളവരും ആയിരുന്നു  ഹനുമാൻ നല്ല ഒരു ഗായകൻ കൂടി ആയിരുന്നു ദേവലോകത്ത് ആണെങ്കിൽ ഇതേപോലെ ഗന്ധർവ്വൻ മാർ കിന്നരന്മാർ എന്നീ വർഗ്ഗങ്ങളും ഉണ്ട് കലികാലത്തിൽ ആത്മീയ ശക്തി കുറവായ  ജനങ്ങൾ ആയതിനാൽ ഇത്തരം കഥാപാത്രങ്ങൾ നമുക്ക്  ആവശ്യം ഇല്ലാത്തതാണ് കാരണം അവർ: ധർമ്മത്തിൽ നിന്നും ഒരിക്കലും വ്യതിചലിക്കാത്തവർ ആകുമ്പോൾ ഭൂമിയിൽ പ്രശ്നങ്ങളേ ഉണ്ടാകൂ  മാത്രമല്ല മനുഷ്യർ മാനുഷിക ധർമ്മത്തിൽ നിന്നും ഇപ്പോൾ അകന്ന് പോയിക്കൊണ്ടിരിക്കയും ആണല്ലോ  നമ്മൾ അറിയാത്ത എത്രയോെജീവജാലങ്ങൾ ഇപ്പോഴും കരയിലും സമുദ്രത്തിലും ആയി ഉണ്ട്?'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ