2016, മാർച്ച് 30, ബുധനാഴ്‌ച

തെററിദ്ധരിക്കപ്പെട്ട പുനർജന്മം  ഭാഗം 5
  ആദി പിതാവും ആദിമാതാവും

      പ്രപഞ്ചസൃഷ്ടികളിൽ ഭൂമി യിൽ മാത്രം ഭൂമിക്ക് അനുസരിച്ച ഒരു വർഗ്ഗത്തെ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ട ബ്രഹ്മാവ് മഹാവിഷ്ണുവിനെ തപസ്സ് ചെയ്തു സ്വയം ഒരു പുരുഷനായും സ്ത്രീയും ആയി മനുഷ്യരായി ജന്മമെടുക്കുക    അതിൻ ഫലമായി ബ്രഹ്മാവ് 2 മനുഷ്യരൂപം എടുത്തു   അതാണ്  മനുവും ശത രൂപയും

        അവർ ഭൂമിയിലെ സൃഷ്ടികർമ്മം ഏറ്റെടുത്തു അതിൽ നിന്നും ശാസ്ത്രം ഉടലെടുത്തു. ആദ്യം ഏകകോശ ജീവിയെ ആണ് സൃഷ്ടിച്ചത് അവിടുന്നങ്ങോട്ട് എങ്ങിനെയാണ് അവർ ഭൂമിയിൽ സൃഷ്ടി നടത്തിയത് എന്ന് ശാസ്ത്രം പഠിച്ചാൽ മനസ്സിലാകും  അവർ ചെയ്ത കാര്യങ്ങൾ മാത്രമേ സയൻസ് പറയുന്നുള്ളു

        അവസാനം വാനരൻ എന്ന അവസ്ഥയിലെത്തി വാനരൻ എന്നാൽ ഇന്നത്തെ കരങ്ങ് ' വർഗ്ഗ മല്ല  വാ ന ര ൻ ---നരനാണോ എന്ന് സംശയിക്കുന്നത്  എന്നാണ് അർത്ഥം   അപ്പോൾ സാംസ്കാരികമായും ആത്മീയ മായും മനുഷ്യന്റെ ഭാവം ശരീരത്തിൽ ഒരു വാല് മാത്രം ഉണ്ട് ബാക്കിയെല്ലാം മനുഷ്യൻ അതിൽ കാലാന്തരത്തിൽ വാലും നഷ്ടമായി ബ്രഹ്മാവ് ഉദ്ദേശിച്ച മനുഷ്യരൂപം ആയി   രാമായണത്തിലെ  വാനരന്മാർ ഇത്തരത്തിൽ പെട്ടവരാണ് പക്ഷെ നാം ഇന്ന് കാണുന്ന കരങ്ങന്റെ  രൂപം ആണ് മനസ്സിൽ കാണുന്നത്  അതിനാൽ ഇതൊരു കെട്ടുകഥ യാ യി ചിലർ പരിഗണിക്കുന്നു

     ആദ്യത്തെ  നരൻ ആണോ എന്ന് സംശയിക്കുന്ന വ്യക്തി ജാംബവാൻ ആണ്. ചിലപ്പോൾ ചില സാധനം കാണുമ്പോൾ ചിലർ പറയും ഇത് ജാംബവാ ന്റെ കാലത്ത് ഉള്ളതാണ് എന്ന് അതിൽ ഒരു സത്യം ഒളിഞ്ഞു കിടക്കുന്നു കാരണം | വിശേഷബുദ്ധിയും ജ്ഞാനവും ശക്തിയും ഉള്ള നരനാണോ എന്ന് സംശയിക്കുന്ന ആദ്യരൂപം ബ്രഹ്മ പുത്രനായ ജാംബവാൻ തന്നെ അദ്ദേഹത്തിന് മുൻപ്  വാനരൻ എന്ന അവസ്ഥ ഇല്ല - ജാംബവാന്റെ പുത്രി ജാംബവതിയെ സുന്ദരിയാക്കി മനുഷ്യ ഭാവമാക്കി മാറ്റി ശ്രീകൃഷ്ണൻ സ്വീകരിച്ച കഥ ഓർക്കുക  അപ്പോൾ  നരനാണോ എന്ന് സംശയിക്കുന്ന അവസ്ഥയിൽ നിന്നുള്ള പരിണാമം ആണ് മനുഷ്യൻ എന്ന് ഈ കഥയിലൂടെ നമുക്ക് മനസ്സിലാക്കാം - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ