2016, മാർച്ച് 8, ചൊവ്വാഴ്ച

ഭഗവദ് ഗീതാ പഠനം 284-ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം 17

തേഷാം ജ്ഞാനി നിത്യ യുക്ത: ഏക ഭക്തി ർ വിശിഷ്യതേ
പ്രിയോ ഹി ജ്ഞാനിനോf ത്യർത്ഥം അഹം സ ച മമ പ്രിയ :

അർത്ഥം  -- അവരിൽ വെച്ച് സദാ സമചിത്തതയോടുകൂടിയവനും താനും ഈശ്വരനും ഒന്നാണെന്ന താദാത്മ്യ ഭാവമുള്ള വനും ആയ ആത്മജ്ഞാനിയാണ് ശ്രേഷ്ഠൻ അങ്ങിനെയുള്ള ജ്ഞാനിക്ക് ഞാൻ ഏറ്റവും പ്രിയപ്പെട്ടവനത്ര! അവൻ എനിയ്ക്കും പ്രിയപ്പെട്ടവൻ ആകുന്നു

വിശദീകരണം
          പരമാത്മാവ് തന്നെയാണ് ജീവാത്മാവായി അറിയപ്പെടുന്നത് എന്നാൽ വ്യക്തി ആയി മാറിക്കഴിഞ്ഞാൽ ആ വ്യക്തിക്ക് നാമവും ഒരു സ്വഭാവവും ഉണ്ടായിരിക്കും അതിനാൽ വേറെ വേറെ ആണെന്ന് തോന്നും ആ തോന്നലിൽ നിന്ന് മുക്തി നേടി ആ പരബ്രഹ്മം തന്നെയാണ് എല്ലാറ്റിലും ഭാസിക്കുന്നത് എന്ന ബോധം ഉറക്കണം എങ്കിൽ അവൻ ജ്ഞാനത്തിന്റെ പാതയിൽ ആണ് അവന് ഏറ്റവും പ്രിയപ്പെട്ടത് ഞാൻ ആണ് എനിക്കും പ്രിയപ്പെട്ടത് അവൻ തന്നെ എല്ലാറ്റില്ലം എന്നെ ദർശിക്കാൻ കഴിഞ്ഞാൽ മനസ്സിൽ നിന്ന് കാമക്രോധാദികൾ നീങ്ങും അവന്റെ അന്ത:കരണം ശുദ്ധമായി. അങ്ങിനെയുള്ളവന്  വിഷ്ണു ശിവൻ ഗണപതി ഭഗവതി എന്നിങ്ങനെയുള്ള ഭേദങ്ങൾ ഉണ്ടാകില്ല ചായ കാപ്പി ജ്യൂസ് കഷായം എന്നിവ വ്യത്യസ്ഥ രുചിയും വ്യത്യസ്ഥ ഭാവവും ആണ് പക്ഷെ അതിൽ അടങ്ങിയിരിക്കുന്ന ഘടകം ജലമാണ് അത് പോലെ വ്യത്യസ്ഥ ഭാവങ്ങൾ ഉള്ള ഈ പ്രപഞ്ചത്തിൽ ഉള്ളിൽ കുടികൊള്ളുന്നത് ഞാൻ തന്നെ പുറത്തും ഞാൻ തന്നെ ഞാനല്ലാതെ മറ്റൊന്നും ഇവിടെയില്ല ഞാൻ സർവ്വം വസിക്കുന്നവനാണ് അതിനാൽ വാസുദേവൻ എന്ന് ഞാൻ അറിയപ്പെടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ