2016, മാർച്ച് 3, വ്യാഴാഴ്‌ച

ഇന്നത്തെ ചിന്താവിഷയം - 3 /3/2016
എന്താണ് സ്വാതന്ത്ര്യം?
     വായിൽ വന്നതൊക്കെ വിളിച്ചു പറയുന്നതാണ് അഭിപ്രായ സ്വാതന്ത്ര്യം എന്നാണ് ചില ഏമാൻമാരുടെ അറിവ് അത് അന്ധമായി ഏറ്റു പിടിക്കുന്ന അണികളും ലോകത്ത് ഇന്ത്യയിലല്ലാതെ ഇങ്ങിനെ ഒരു സാഹചര്യം വേറെ എവിടെയും കാണില്ല
      ഇന്ത്യയിലെ പരമോന്നത നീതിപീ0 മാ ണ് സുപ്രീം കോടതി ഒരു വ്യക്തിയെ വധശിക്ഷയ്ക്ക് വിധിക്കുന്നത് വളരെ ഗഹനമായ പരിശോധനയ്ക്ക് ഒടുവിലാണ് ആയതിനാൽ പരമോന്നത നീതിപീഠത്തിന് ഒരിക്കലും തെറ്റ് പറ്റില്ല അത് കൊണ്ട് തന്നെ അതിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രത്തെ അപമാനിക്കുന്നതിന് തുല്യമാണ് ഇത് ഒരിക്കലും അഭിപ്രായ സ്വാതന്ത്ര്യമായി പരിഗണിക്കാൻ പറ്റില്ല സുപ്രീം കോടതി വിധിയുടെ മുകളിൽ എന്തെങ്കിലും ഒരു പുനർവിചിന്തനത്തിന് അധികാരം രാഷ്ട്രപതി ക്കേ ഉള്ളു രാഷ്ട്രപതി ദയാഹരജി തള്ളിയാൽ പിന്നെ അതിനെ വിമർശിങ്കന്നത് കടുത്ത രാജ്യദ്രോഹം തന്നെ ആയി കാണണം എന്തും വിളിച്ചു പറയുന്നതല്ല അഭിപ്രായ സ്വാതന്ത്ര്യം - നമ്മുടെ ഭരണഘടന സമൂലമായി ഭേദഗതി ചെയ്യേണ്ടത് അത്യാവശ്യമാണ് കുറ്റകൃത്യത്തിന് തക്കതായ ശിക്ഷ കൊടുക്കാൻ തുടങ്ങിയാൽ കുറ്റകൃത്യം കുറയും അത് എത്രയും വേഗം നടപ്പാക്കുകയും വേണം  ശിക്ഷ നടപ്പാക്കാൻ താമസം  നേരിട്ടാൽ വരുന്ന സാമ്പത്തിക ബാദ്ധ്യത വളരെ വലുതാണ് ഇതും അവസാനിപ്പിക്കേണ്ടതാണ്.  ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തുന്നവർക്ക് ജയ് വിളിക്കുന്ന രീതി ഏത്തമ്പുരാനായാലും പരമാവധി ശിക്ഷ ഉറപ്പാക്കേണ്ടതാണ് അവിടെ ജാതിയോ മതമോ ഒന്നും വിധിക്ക് തടസ്സമാകരുത് ഇതൊന്നും ഇല്ലെങ്കിൽ ജനാധിപത്യം എന്നല്ല ഗുണ്ടാധിപത്യം എന്നാണ് പറയുക വാക് ശുദ്ധി ഏതു മതമായാലും മനുഷ്യൻ ആണെങ്കിൽ അത്യാവശ്യമാണ് അതിന്റെ അഭാവം ആണ് ഇവിടുത്തെ പ്രശ്നങ്ങൾക്കെല്ലാം മുഖ്യ കാരണം മറക്കരുത് വാക്ക് അഗ്നിയാണ് അതിനാൽ വാക് ശുദ്ധി അത്യാവശ്യവും ആണ്

1 അഭിപ്രായം:

  1. വാക്ക് അഗ്നിയാണ് വാക്ക് അഗ്നിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ഒരു വ്യക്തിയെ അടുപ്പിക്കുന്നതും അകറ്റുന്നതും ഈ വാക്കുകളുടെ ശരിയായ ഉപയോഗം കൊണ്ട് തന്നെ....

    മറുപടിഇല്ലാതാക്കൂ