2016, മാർച്ച് 18, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാ പഠനം 289 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം 23

അന്തവത്തു ഫലം തേഷാം തദ്ഭവത്യ ൽപ്പമേധ സാം
ദേവാൻ ദേവയ ജോ യാന്തി മദ്ഭക്താ യാന്തി മാമപി
അർത്ഥം
അൽപ്പ ബുദ്ധികളായ അവർക്ക് അന്യദേവതാ രാധനയിലൂടെ കിട്ടുന്ന ഫലം ആകട്ടെ നാശമുള്ളതാകുന്നു ദേവാരാധകൻമാർ ദേവന്മാരെ പ്രാപിക്കുന്നു എന്നെ ഭജിക്കുന്നവർ എന്നെയും പ്രാപിക്കുന്നു
- 24
അവ്യക്തം വ്യക്തിമാപന്നം മ ന്യന്തേ മാമ ബുദ്ധയ:
പരം ഭാവമജാ ന ന്ത: മമാ വ്യയ മനുത്തമം
അർത്ഥം
എന്റെ നാശ രഹിതവും സർവ്വോത്തമവും എല്ലാറ്റിനും അതീതവുമായ സ്വരൂപത്തെ അറിയാത്ത അവിവേകികൾ ഇന്ദ്രിയ മനോബുദ്ധികൾക്ക് വിഷയമല്ലാത്ത എന്നെ ശരീരമെടുത്തവനായി സുണമൂർത്തിയായി കണക്കാക്കുന്നു
വിശദീകരണം
വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെടാവുന്ന രണ്ട് ശ്ലോകമാണിത്  അതിനാൽത്തന്നെ കൃഷ്ണൻ ശരീരമെടുത്ത് ഭൂമിയിൽ വന്നിട്ടില്ല എന്ന് പണ്ഡിതൻമാർ പോലും പറയുന്നു എന്നാൽ ശരീരമെടുത്ത സാധാരണ ഒരു മനുഷ്യനായാണ് മനുഷ്യർ എന്നെ കാണുന്നത് അല്ലാതെ അവതാരമൂർത്തിയായ ഈശ്വരനായിട്ടല്ല എന്നാണ് മേൽപറഞ്ഞതിനർത്ഥം അത് കൊണ്ടാണല്ലോ ഭഗവാനെപ്പറ്റി പരാതികളും ഒക്കെ ഉണ്ടാകുന്നത്? ശ്രീകൃഷ്ണന് പതിനാറായിരത്തി എട്ട് ഭാര്യമാർ ഉണ്ടെന്നും ആരും ചെയ്യാൻ പാടില്ലാത്ത വിധം ഗോപികമാർ കൂളിക്കുമ്പോൾ വസ്ത്രം എടുത്തു മാറ്റി ഒളിഞ്ഞു നോക്കി എന്നിങ്ങനെയുള്ള പരാമർശങ്ങൾ വരുന്നത്? പറയുന്നവരൊക്കെ ഭഗവാനെ സാധാരണ മനുഷ്യനായി കാണുന്നു എന്നതിനാലാണല്ലോ! എന്നാൽ നിഷ്കള ശരീരമെടുത്ത സാക്ഷാൽ പരമാത്മാവ് തന്നെ ലോകനന്മക്കായി ഭൂമിയിൽ അവതരിച്ചതാണെന്നും സാധാരണ മനുഷ്യൻ അല്ലെന്നും വിവേകികൾക്ക് അറിയാം അവിവേകികൾക്ക് അറിയില്ല എന്നുമാണ് മേൽപറഞ്ഞതിനർത്ഥം അല്ലാതെ ഭഗവാൻ ശരീരമെടുത്ത് അവതരിച്ചിട്ടില്ല എന്നല്ല.
അന്യ ദേവതാ ഭജനം എന്ന് പറയുന്നത് ഇന്ന് നാം ആരാധിക്കുന്ന ശിവൻ ഭഗവതി ഗണപതി സുബ്രഹ്മണ്യൻ ശ്രീരാമൻ ശാസ്താവ് സരസ്വതി ദ്ദുർഗ്ഗ എന്നിങ്ങനെയുള്ള ആരാധനാ സമ്പ്രദായത്തെ അല്ല കാരണം നീ ഏതു രൂപത്തിൽ എന്നെ കാണുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെ ഉണ്ട് എന്ന് പറയുന്നുണ്ടു് അപ്പോൾ സ്വാർത്ഥലാഭത്തിന് വേണ്ടി ആഭിചാര ക്രിയകൾ ധന്യപുരുഷൻമാർ എന്ന് കരുതി ആൾദൈവ സങ്കല്ലത്തിലുള്ള ആരാധന തുടങ്ങിയവയെ ആണ് അന്യദേവതാ ഭജനം എന്ന് പറയുന്നത് അപ്പോൾ ഈ പ്രപഞ്ചത്തിൽ ഉള്ള വസ്തുക്കളിലെല്ലാം നിറഞ്ഞു നിൽക്കുന്ന ആത്മചൈതന്യമാണ് ഞാൻ എന്ന് തിരിച്ചറിഞ്ഞ് ഋഷിമാർ ദർശിച്ച് സാക്ഷാത്കരിച്ച രൂപത്തിലുടെ ആരാധന ചെയ്യുന്നവർ വിവേകികൾ ആണ് എന്നും അവർ എന്നെത്തന്നെ പ്രാപിക്കുന്നു എന്നുമാണ് ഭഗവാൻ പറയുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ