2016, മാർച്ച് 3, വ്യാഴാഴ്‌ച

ചോദ്യവും ഉത്തരവും
വിശാൽ - വളരെ ഗഹനമായ വേദാന്തവും യുക്തിപരവും ഭക്തിപരവും ആയPost ഇട്ന്ന സാറ് വില കുറഞ്ഞ രാഷ്ടീയ Postകൾ ഇടണമായിരുന്നോ? അതിന്റെ ആവശ്യം ഉണ്ടായിരുന്നോ?

മറുപടി
ഉണ്ടായിരുന്നു ഇന്നത്തെ സമൂഹത്തിലെ ചില വ്യക്തികളെങ്കിലും അവരുടെ മനസ്സിലിരുപ്പ് കമന്റിൽ കൂടി പ്രകടിപ്പിക്കും അവ എന്റെ ആദ്ധ്യാത്മിക പ്രവർത്തനത്തിന് സഹായകമാണ് കാരണം ഒരു ചോദ്യം ചോദിച്ചാൽ അതിന് ഉത്തരം പറയാൻ ആദ്യം പഠിക്കണം എന്നിട്ടു് തനിക്ക് ചോദിക്കാനുള്ളത് ചോദിക്കാമല്ലോ. പക്ഷെ എല്ലാവരും ഒരു ചോദ്യം കേട്ടാൽ മറുപടിയായി മറ്റൊരു ചോദ്യം ആണ് ചോദിക്കുക അതായത് വികാരപ്രകടനം മാത്രം വിവേകത്തോടെയുള്ള പ്രതികരണങ്ങൾക്ക് കഴിയാത്തവർ യഥാർത്ഥ ആദ്ധ്യാത്മിക പ0നത്തിന്റെ അഭാവം തീർച്ചയായും ഇവിടെ പ്രകടമാണ്.ഒരു വിഷയം ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിന് പകരം ആദ്യമേ ഉത്തരം നിശ്ചയിക്കും പിന്നെ വാദം അതിലേക്ക് അടുപ്പിക്കും അപ്പോൾ സത്യം എവിടെയോ ആയിരിക്കും' ഒരു സർക്കാർ 100 കാര്യം ചെയ്താൽ പത്തെണ്ണമെങ്കിലും ജനോപകാരപ്രദമായിരിക്കും അതും കൂടി അംഗീകരിക്കാൻ കഴിയില്ലെങ്കിൽ അവിടെയാണ് അസഹിഷ്ണുത ഉടലെടുക്കുന്നത്  ചുരുക്കിപ്പറഞ്ഞാൽ മുൻകൂട്ടി തീരുമാനിച്ച അജണ്ടയാണ് പറയുന്നത് അല്ലാതെ സംഭവങ്ങളെ വിലയിരുത്തിയുള്ള പക്വതയാർന്ന പ്രതികരണമല്ല  അപ്പോൾ ഇത്തരത്തിലുള്ള മറുപടികളെ വിലയിരുത്തി ജനങ്ങളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ വിഷയം കൈകാര്യം ചെയ്യാൻ കഴിയും അതിന് ഇത്തരത്തിലുള്ള Post ഇട്ടാലേ കമന്റുകൾ വരു  അപ്പളേ ഓരോ മനസ്സുകളിലും വ്യാപരിക്കുന്ന ചിന്താഗതികൾ മനസ്സിലാക്കാൻ പറ്റു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ