2016, മാർച്ച് 20, ഞായറാഴ്‌ച

നാരായണീയം ദശകം 15 ശ്ലോകം 7 Date 20/3/2016

യുവതി ജoരഖിന്നോ ജാത ബോധോ fപ്യ കാണ്ഡേ
പ്രസവഗളിത ബോധ: പീഡയോല്ലംഘ്യ ബാല്യം
പുനരപി ബത മുഹ്യ ത്യേവ താരുണ്യ കാലേ
കപില തനുരി തി ത്വം ദേവഹൂ ത്യൈ ന്യഗാ ദീ :
അർത്ഥം
സ്ത്രീയുടെ ഗർഭപാത്രത്തിൽ കിടന്ന് ദുഖിക്കുമ്പോൾ പെട്ടെന്ന് യഥാർത്ഥ ജ്ഞാനം ഉണ്ടായി എങ്കിലും പെറ്റു വീഴുമ്പോൾ ആ ജ്ഞാനം നഷ്ടപ്പെട്ട് കഷ്ടപ്പാടുകളോട് കൂടി ബാല്യം കഴിച്ചുകൂട്ടിയിട്ട് യൗവനകാലത്ത് പിന്നെയും മോഹിക്കുക തന്നെ ചെയ്യുന്നു കഷ്ടം! ഇപ്രകാരം കപില സ്വരൂപനായ അങ്ങ് ദേവഹൂതിയോട് അരുളിച്ചെയ്തു
വിശദീകരണം
           ഗർഭാവസ്ഥയിൽ ശരീരാവയവങ്ങൾ എല്ലാം പൂർണമായാൽ പ്രസവിക്കുന്നതിന് മുമ്പ് ഗർഭസ്ഥ ശിശുവിന് ജ്ഞാനം ഉണ്ടാകുന്നു പൂർവ്വജന്മ സ്മരണകളും വരുന്ന ജമത്തിലെ വരാൻ പോകുന്ന കാര്യങ്ങളും ഓർമ്മയിൽ വരുന്നു എന്നാൽ ഭുമിശ് പർശനത്തോടെ എല്ലാ ജ്ഞാനവും മായുന്നു അവതാരങ്ങൾക്ക് മാത്രമേ ആ ജ്ഞാനം നില നിൽക്കു അതിന് ഉദാഹരണമാണ് ശ്രീകൃഷ്ണ ഭഗവാൻ  ആയതിനാൽ ഭഗവാൻ സാധാരണ മനുഷ്യ ൻ അല്ല അതുകൊണ്ട് കുടിയാണ് മൂഡൻമാർ എന്നെ നര വേഷധാരി എന്ന് പറയുന്നു എന്ന് ഭഗവാൻ ഗീതയിൽ പറഞ്ഞത് സാക്ഷാൽ പരമാത്മാവ് തന്നെയാണ് ഞാൻ എന്ന് ഭഗവാൻ സാക്ഷ്യപ്പെടുത്തുകയാണ് ആ വചനത്തിലൂടെ  ശരിക്കും ഒരു ശാസ്ത്രം ആണ് കപില മൂർത്തി അമ്മയായ ദേവ ഹുതിയോട് പറയുന്നത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ