2016, മാർച്ച് 20, ഞായറാഴ്‌ച

ശ്രീമദ് ഭാഗവതം മാഹാത്മ്യം അദ്ധ്യായം 3 ശ്ലോകം 30 Date 20/3/2016  67-ആം ദിവസം

അശ്വമേധ സഹസ്രാണി വാജപേയശതാനി ച
ശുകശാസ്ത്ര കഥാ യാശ്ച കലാം നാർഹന്തി ഷോ ഡശീം
അർത്ഥം
ആയിരം അശ്വമേധം 100 വാജപേയ യജ്ഞം ഇവ നടത്തിയാലും ഭാഗവത പാരായണത്തിന്റെ പതിനാറിൽ ഒരംശം പോലും ഫലം ലഭിക്കുകയില്ല
31
താവത് പാപാ നി ദേഹേ f സ്മിൻ നിവസന്തിത പോധനാ :
യാ വന്ന ശ്രൂയ തേ സമ്യക് ശ്രീമദ് ഭാഗവതം നരൈ:
അർത്ഥം
മഹാഭാഗവതം മുഴുവൻ കേൾക്കുന്നത് വരെ മാത്രമേ പാപഭൂരിതങ്ങൾ നിലനിൽക്കുകയുള്ളൂ
32
ന ഗംഗാ ന ഗയാ കാ ശീ പുഷ്കരം നപ്രയാഗ കം
ശുകശാസ്ത്ര കഥാ യാശ്ച ഫ ലേന സമതാം ന യേത്
അർത്ഥം
ഗംഗാ സ്നാന മോ ഗയാ യാത്രയോ കാ ശീദ ർ ശ ന മോ പുഷ്കര യാത്രയോ ഒന്നും ഭാഗവത പാരായണത്തിന്റെ പതിനാറിൽ ഒരംശം പോലും ഫലം നൽകുന്നില്ല
- 33
ശ്ലോ കാർദ്ധം ശ്ലോകപാദം വാ നിത്യം ഭാഗവതോദ്ഭവം
പഠസ്വസ്വമുഖേ നൈവ യദീച്ഛസി പരാം ഗതിം
അർത്ഥം
ആത്യന്തികമായ ശ്രേയസ് ആണ് ആഗ്രഹിക്കുന്നതെങ്കിൽ നിത്യവും ഭാഗവതത്തിലെ ഒരു ശ്ലോകത്തിലെ പകുതിയോ അല്ലെങ്കിൽ ഒരു വരി പോലുമോ സ്വന്തമായി വായിക്കു
ക '
വ്യാഖ്യാനം
      ഭാഗവതത്തിന്റെ മാഹാത്മ്യം വളരെ വിശദമായി ഇവിടെ പറഞ്ഞിരിക്കുന്നു ഏതൊരു യാഗവും തീർത്ഥയാത്രയും ഭാഗവത പാ'രായണത്തിന്റെ പതിനാറിൽ ഒരംശം പോലും ഫലം നൽകുന്നില്ല എന്ന് പറയുന്നു ഭാഗവതത്തിലെ ഒരു ശ്ലോകത്തിന്റെ പകുതിയോ ഒരു വരി യോ ഒരു ദിവസം വായിച്ചാൽ മതി എന്നു പറയുന്നു അപ്പോൾ ഒരു 5 ശ്ലോകമെങ്കിലും ഒരു ദിവസം പാരായണം ചെയ്യാൻ കഴിയാത്തവർ ആരുണ്ട്? ദുരിതങ്ങൾ അകന്നുപോകാൻ ഇത്രയും നല്ല ഒരു ഔഷധം പൂർവ്വ ഋഷികൾ നമുക്ക് തന്നിട്ടും അത് കാണാതെ പോകുന്നത് കഷ്ടമല്ലേ  ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ