2015, നവംബർ 30, തിങ്കളാഴ്‌ച

ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം -2







ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം -2-1/12/2015 
*********************************************************
ഭാരതത്തെ ആക്രമിച്ച പലര്‍ക്കും ഒരു നേതാവ് ഉണ്ടായിരുന്നു -മുഗള്‍ വംശത്തിനു ബാബര്‍ -യവനന്മാര്‍ക്കു അലക്സാണ്ടര്‍ ചക്രവര്‍ത്തി --എന്നാല്‍ ഇവിടെ വന്നു എന്ന് പറയപ്പെടുന്ന ആര്യന്മാരുടെ നേതാവ് ആര്?മധ്യേഷ്യയില്‍ എന്നല്ലാതെ അവരുടെ കൃത്യമായ സ്ഥലം ഏതു?കെട്ടുകഥ ചമയ്ക്കുമ്പോള്‍ അത് യുക്തിപരം ആയിരിക്കണം --ഇങ്ങിനെ ഒരു വര്‍ഗ്ഗം ഈ ഭൂമിയില്‍ എവിടെയും ഉണ്ടായിട്ടില്ല --പിന്നെ ആര്യന്മാര്‍ എന്ന് പറയുന്നത് ആരെ? എന്നാ സംശയം വരാം -ഋഷഭ മഹര്‍ഷിയുടെ പുത്രനായ ഭരതന്‍ ഭരിച്ചത് മൂലം ഭാരതം എന്ന പേര്‍ അജനാഭ ദേശത്തിനു വന്നു സൌകര്യാര്‍ത്ഥം തന്റെ സഹോദരനായ ദ്രമിടനെ ഇന്നത്തെ ആന്ധ്ര കര്‍ണാടക തമിഴ്നാട് കേരളം മുതലായ ഭാഗം ഏല്‍പ്പിച്ചു ദ്രമിടന്‍ ഭരിച്ചതിനാല്‍ ദ്രാവിഡം എന്നും ഇവിടുത്തെ ജനങ്ങളെ ദ്രാവിഡര്‍ എന്നും പറഞ്ഞു--മറ്റൊരു സഹോദരനായ ആര്യാവര്ത്തനെ ഉത്തരേന്ത്യയിലെ ഭാഗങ്ങള്‍ ഏല്‍പ്പിച്ചു ആര്യാവര്ത്തന്‍ ഭരിച്ചതിനാല്‍ ആ പ്രദേശത്തെ ആര്യാവ ര്‍ത്തം എന്നും അവിടുത്തെ ജനങ്ങളെ ആര്യന്മാര്‍ എന്നും പറഞ്ഞുവന്നു --അന്നത്തെ ഭാരതം ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെട്ടതായിരുന്നു --ഇറാന്‍ ഇറാഖ് എന്നിവയുടെ ചില ഭാഗങ്ങളും ഉള്‍പ്പെട്ടിരുന്നു --ഈ പ്രദേശങ്ങള്‍ ഒക്കെ ആര്യാവര്ത്തന്റെ ഭരണത്തിന്‍ കീഴില്‍ ആയിരുന്നു അപ്പോള്‍ സ്വാഭാവികമായും അവോടെയുല്ലവരെയും ആര്യന്മാര്‍ എന്ന് പറഞ്ഞു വന്നു --വിശ്വാമിത്ര മഹര്‍ഷിയുടെ സ്ഥലം ഇവിടെ ഏതോ ഒരു പ്രദേശത്താണ് ഋഗ്വേദത്തിലെ പ്രധാന മന്ത്രമായ സൂര്യഗായത്രിയുടെ ദ്ര്ഷ്ടാവ് വിശ്വാമിത്രന്‍ ആണല്ലോ വിശ്വാമിത്രന്‍ ആണെങ്കില്‍ ആര്യാവര്ത്തന്‍ കൈകാര്യം ചെയ്യുതിരുന്ന സ്ഥലത്ത് ഉള്ളവനും അപ്പോള്‍ വിശ്വാമിത്രന്‍ ആര്യനാണല്ലോ  ഇങ്ങിനെയാണ്‌ ആര്യന്മാര്‍ ആണ് വേദം നിര്‍മ്മിച്ചത് എന്ന് വരുവാനുള്ള കാരണം --പക്ഷെ വിശ്വാമിത്രന്റെ പിന്‍ തുടര്ചാവകാശം ഇന്നത്തെ ഹിന്ദുക്കള്‍ക്ക് തന്നെയാണ് വേദത്തിന്‍റെ ഉദ്ഭവം  ഹിന്ദുക്ക ളില്‍ നിന്നല്ല   എന്ന് വരുത്തി ത്തീര്‍ക്കാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ട് --സാമ്പത്തികമായും ആധ്യാത്മികമായും ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രം ഇന്ത്യ ആയിരുന്നു ബ്രിട്ടനേക്കാള്‍ സാമ്പത്തികം അന്നത്തെ ബംഗാളിന് ഉണ്ടായിരുന്നു -1757 ലെ പ്ലാസ്സി യുദ്ധത്തിനു ശേഷം ബംഗാളില്‍ നിന്നും കവര്‍ന്നു കൊണ്ട് പോയ ധനം ഉപയോഗിച്ചാണ് യുറോപ്പില്‍ വ്യാവസായിക വിപ്ലവം നടന്നത് --ഇന്നത്തെ യൂറോപ്പിന്റെ സാമ്പത്തിക ഭദ്രതയുടെ അടിത്തറ ബംഗാളില്‍ നിന്നും മോഷ്ടിച്ച് കൊണ്ട് പോയ ധനം ആണ് --ആദ്യമായി ഈ ആര്യന്മാരുടെ രംഗ പ്രവേശം നിഷേധിച്ചത് ദയാനന്ദ സരസ്വതിക്ല്‍ ആയിരുന്നു -വേദങ്ങളില്‍ കാണുന്ന ആര്യ ശബ്ദം ഒരു വര്‍ഗ്ഗത്തെ കാണിക്കുന്നത് അല്ലെന്നും ധാര്‍മ്മികമായ ഒരു ഗുണ വിശേഷത്തെ ആണ് എന്നും അദ്ദേഹം ശക്തമായി പറഞ്ഞു --പിന്നീടു അരവിന്ദന്‍ --വിവേകാനന്ദ സ്വാമികള്‍ മുതലായവര്‍ ഗവേഷണം നടത്തി ഈ ആര്യ സിധ്ധാന്തത്തെ അവഗണിച്ചിട്ടുണ്ട് -മാത്രമല്ല ബുദ്ധമതത്തില്‍ നിന്നും പൊട്ടി മുളച്ച ഒരു മുളയാണ് ക്രിസ്തുമതം എന്നും ക്രിസ്തുവിനെ സ്നാനജ്ഞാനം ചെയ്യിച്ച സ്നാപക യോഹന്നാന്‍ ഒരു ബുദ്ധ ഭിക്ഷു ആയിരുന്നു എന്നും വിവേകാനന്ദന്‍ അതിശക്തമായി വെട്ടിത്തുറന്നു പറഞ്ഞു (നിരവധി ലേഖനങ്ങളോടു കടപ്പാട്--തുടരും )

ആദ്ധ്യാത്മിക പഠനം --പതിനഞ്ചാം ദിവസം







ആധ്യാത്മിക പഠനം --പതിനഞ്ചാം ദിവസം --
************************************************************************
ഇതിഹാസ പുരാണങ്ങളെ പഠിച്ചു അതില്‍ അടങ്ങിയ തത്വങ്ങള്‍ മനസ്സിലാക്കി ജീവിതത്തില്‍ ഗൃഹസ്ഥാശ്രമ സമയത്ത് നടപ്പില്‍ വരുത്തണം.അതിനു ഇതിഹാസ പുരാണങ്ങള്‍ എന്താണെന്നും എങ്ങിനെ വ്യാഖ്യാനിച്ചു എടുക്കണം എന്നും ബ്രഹ്മചര്യം എന്നാ അവസ്ഥയില്‍ പഠിച്ചിരിക്കും.--ഭഗവാന്‍ കൃഷ്ണന്‍ മനുഷ്യന്‍ അല്ല.പക്ഷെ മനുഷ്യന്റെ ശരീര ഭാവത്തോടു കൂടിയവന്‍ ആണ് അതെ പോലെ ഇതിഹാസ പുരാണങ്ങള്‍ കഥകള്‍ അല്ല.പക്ഷെ കഥയുടെ രൂപഭാവം സ്വീകരിച്ചവയാണ്.അഥവാ അങ്ങിനെ അവയെ സൃഷ്ടിച്ചതാണ്.--ഇതാണ് ആദ്യം മനസ്സിലാക്കേണ്ടത്.ചില പുരാണ കഥാപാത്രങ്ങള്‍ ജീവാത്മാവും അതല്ലാത്തവയും ഉണ്ട് ഇത് തമ്മില്‍ പ്രത്യേകിച്ച് ബന്ധം ഒന്നും ഇല്ല.പക്ഷെ ഇവയുടെ വ്യക്തിത്വങ്ങളും സ്വഭാവങ്ങളും പരസ്പരം ആരോപിച്ചിരിക്കുന്നു.ഇത് സാധാരണ കഥകളിലോ നോവലുകളിലോ കാണാത്ത ഒരു ശൈലിയാണ്.അത് കൊണ്ടാണ് ഇവ കഥകള്‍ അല്ലെന്നും കഥാ രൂപത്തില്‍ ഉള്ളതാണെന്നും പറഞ്ഞത് --ഉദാഹരണം -- കാളിന്ദിഎന്ന സൂര്യപുത്രിയും കൃഷ്ണന്റെ സഹധര്‍മ്മിണിയും കാളിന്ദി നദിയും തമ്മില്‍ ബന്ധമില്ല.പക്ഷെ വ്യക്തിത്വം പരസ്പരം ആരോപിച്ചിരിക്കുന്നു.സൂര്യനും,സൂര്യദേവനും,ചന്ദ്രന്‍,സോമന്‍,ബുധന്‍ മുതലായ ദേവന്മാരും ചന്ദ്രന്‍ എന്ന ഉപഗ്രഹവും ബുധന്‍ എന്ന ഗ്രഹവും തമ്മില്‍ പ്രത്യേകിച്ച് ബന്ധം ഒന്നും ഇല്ല എന്നാല്‍ ഇവയുടെ സ്വഭാവവും വ്യക്തിത്വവും പരസ്പരം ആരോപിച്ചിരിക്കുന്നു. കാരണം ഒരു ശാസ്ത്രം ഇതിലൊക്കെ അടങ്ങിയിട്ടുണ്ട്. അതിനെ വേര്‍ തിരിച്ചു എടുക്കണം .അഗ്നി,അഗ്നി ദേവന്‍ ഇവര്‍ തമ്മില്‍ ബന്ധം ഇല്ല എന്നാല്‍ ഇവയുടെ സ്വഭാവവും വ്യക്തിത്വവും പരസ്പരം ആരോപിച്ചിരിക്കുന്നു,.--സൂര്യ പുത്രന്‍ ആണ് കര്‍ണന്‍ എന്ന് പറയുമ്പോള്‍ സൂര്യദേവന്റെ പുത്രനാണ് അതെ സമയം സൂര്യന്റെ വ്യക്തിത്വവും സ്വഭാവവും കര്‍ണനില്‍ ഉണ്ട് എന്ന് നാം ധരിക്കണം --അതെ പോലെ സരസ്വതിയും,സരസ്വതീ നദിയും തമ്മില്‍ ബന്ധം ഇല്ല പക്ഷെ കര്‍മ്മങ്ങളും വ്യക്തിത്വവും സ്വഭാവവും പരസ്പരം ആരോപിച്ചിരിക്കുന്നു.--ഇത്രയും മനസ്സിലാക്കി വേണം നമ്മള്‍ ഇതിഹാസ പുരാണങ്ങളെ സമീപിക്കാന്‍ --അപ്പോള്‍ നാം ഇന്ന് 
ധരിച്ചു വെച്ചിരിക്കുന്നതില്‍ നിന്ന് എത്രയോ അകലെ ആണ് സത്യം
എന്ന് ബോധ്യമാകും

ഭഗവദ് ഗീതാ പഠനം -മുപ്പത്തി രണ്ടാം ദിവസം







ഗീതാ പഠനം--മുപ്പത്തി  രണ്ടാം ദിവസം  ദിവസം -

************************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം--3 4 
********************************************************
ആചാര്യാ:പിതര:പുത്രാ-
സ്തഥൈവ ച പിതാമഹ:
മാതുലാ:ശ്വശുരാ:പൌത്രാ:
സ്യാലാ:സംബന്ധിന സ് ത ഥാ
ശ്ലോകം --3 5 
*****************
ഏതാന്ന ഹന്തു മി ഛാമി 
ഘ്നതോ / പി മധു സൂദന
അപി ത്രൈലോക്യരാജ്യസ്യ
ഹേതോ: കിം നു മഹീകൃതേ
അര്‍ഥം --ആചാര്യന്മാരും,പിതാക്കന്മാരും പുത്രന്‍മാരും,അപ്രകാരം തന്നെ പിതാമാഹന്മാരും ,അമ്മാവന്മാരും,ഭാര്യാ പിതാക്ക്ന്മാരുംപൌത്രന്മാരും പത്നീ സഹോദരരും സംബന്ധികളും എല്ലാം യുധ്ധത്തിനായി നില കൊള്ളുന്നു.ഹേ മധു സൂദനാ,കൊല്ലപ്പെട്ടാല്‍ പോലും മൂന്നു ലോകങ്ങളുടെയും രാജ പദവിക്കായി പോലും ഇവരെ വധിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല പിന്നെ ഈ ഭൂമിക്കു വേണ്ടി?(ഭൂമിക്കു വേണ്ടിയോ)
വിശദീകരണം
*******************
ഇവിടെ പിതാക്കന്മാര്‍ എന്ന് പറയുന്നത് വാക്യാര്‍ഥത്തില്‍ എടുക്കാനുള്ളതല്ല. പിതാവിന് സമം ആയവര്‍ എന്നര്‍ത്ഥം .ഭാര്യാ പിതാക്കന്മാര്‍ എന്ന് പറയുമ്പോളും ഭാര്യക്ക് പിതൃ സമാനന്‍ മാര്‍ ആയവര്‍ എന്നര്‍ത്ഥം.അല്ലാതെ പിതാവ് ഒന്നല്ലേ ഉള്ളൂ പിന്നെങ്ങിനെ പിതാക്കന്മാര്‍ എന്ന് പറയും? എന്നൊക്കെ ചിന്തിക്കുന്നവര്‍ ഉണ്ടാകാം .ഇവിടെ മൂന്നു ലോകങ്ങളിലെ യും അധിപന്‍ ആകാന്‍ വേണ്ടി ആണെങ്കിലും ഇവരെ വധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഇനി ഞാന്‍ കൊല്ലപ്പെട്ടാലും വേണ്ടില്ല എന്നാണു അര്‍ജുനന്‍ ഇവിടെ പറയുന്നത് മൂന്നു ലോകങ്ങള്‍ എന്ന് പറയുമ്പോള്‍ സംശയം തോന്നാം പതിനാലു ലോകങ്ങള്‍ എന്നാണല്ലോ പറയാറ്? പതിനാലു ലോകങ്ങളില്‍ ഭൂമിയെ ഒരു ലോകമായും ഭൂമിക്കു താഴെ ഉള്ള എല്ലാം കൂടി ചേര്‍ത്ത് ഒന്നായും,ഭൂമിക്കു മുകളില്‍ സത്യലോകം അടക്കം ഉള്ളതിനെ ഒന്നായും കണ്ടാണ്‌ മൂന്ന് ലോകം എന്ന് പറയുന്നത്.അതായത് പതിനാലു ലോകങ്ങളെ തന്നെയാണ് മൂന്ന് ലോകം എന്ന് വിശേഷിപ്പിക്കുന്നത് .അപ്പോള്‍ ഈ പതിനാലു ലോകങ്ങള്‍ ക്ക് അധിപന്‍ ആകാന്‍ വേണ്ടി ആണെങ്കിലും ഇവരെ കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്റെ മരണം പോലും സംഭവിക്കുക ആണെങ്കിലും എന്നാണു അര്‍ജുനന്‍ പറയുന്നത്.അതായത് യുധ്ധത്ത്തിനു ഒരു കാരണവശാലും താന്‍ തെയ്യാ റല്ല.എന്നാണു യുദ്ധം തുടങ്ങാന്‍ വെമ്പി സൈന്യം നില്‍ക്കുമ്പോള്‍ പ്രധാന യോധ്ധാവായ അര്‍ജുനന്‍ പറയുന്നത് .ആ അവസ്ഥയില്‍ നിന്നും യുധ്ധത്ത്തില്‍ പാണ്ഡവര്‍ ജയിക്കുന്നത് വരെയുള കാര്യം ആലോചിച്ചാല്‍ നമുക്കുഒന്നു മനസ്സിലാക്കാന്‍ കഴിയും ഇവടെ ഭഗവാന്‍ ചെയ്യുന്ന തന്ത്രങ്ങളുടെ മാഹാത്മ്യം.തികച്ചുംശാസ്ത്രവും,മനശ്ശാസ്ത്രവും ആയ സമീപനം
·

ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍






ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ -30/11/2015
************************************************
പതിനെട്ടാം നൂറ്റാണ്ടില്‍ ചില യൂറോപ്യന്‍ ചിന്തകന്മാര്‍ ഇന്ത്യയുടെ മതത്തിന്റെയും ആധ്യാത്മികതയുടെയും ആഴം അളക്കുവാന്‍ ശ്രമിക്കുകയുണ്ടായി -അപ്പോള്‍ അവര്‍ വിസ്മയ ഭരിതരായി  ആ കാര്യം അവര്‍ വ്യക്തമായി പരസ്യമായി പറയുകയും ചെയ്തു -ജര്‍മ്മന്‍ പണ്ഡിതനായ ദോഹം(dohm) പറയുന്നു --ഇന്ത്യ മാനവ രാശിയുടെ കളിത്തൊട്ടില്‍ ആകുന്നു മാനവ സംസ്കാരത്തിന്‍റെ ജന്മ ഭൂമിയാകുന്നു --അദ്ദേഹം തുടര്‍ന്നു പറയുന്നു --:ഹിന്ദുക്കള്‍ ഏറ്റവും സൌമ്യ സ്വഭാവം ഉള്ള ജനങ്ങള്‍ ആണ് --മഹാനായ വോള്‍ടയര്‍ പറയുന്നു --ധൈര്യത്തിലും ക്രൂരതയിലും നാം ഇന്ത്യക്കാരെ എത്രയധികം പുറകൊട്ടാക്കിയിരിക്കുന്നു? അത്രയും വിവേകത്തില്‍ അവര്‍ നമ്മെ പുറകോട്ടു ആക്കിയിരിക്കുന്നു ഇന്ദ്യക്കാരെക്കാള്‍ വിവേകത്തിന്റെ കാര്യത്തില്‍ നാം വളരെ പുറകില്‍ ആണ്  നമ്മള്‍ പണത്തെ മാത്രം തേടി നടക്കുന്നവര്‍ ആണ് എന്നാല്‍ ഗ്രീസിലെ പുരാതന ജനങ്ങള്‍ ഇന്ത്യയിലേക്ക്‌ വന്നത് വിജ്ഞാനം ആര്ജ്ജിക്കുവാന്‍ മാത്രമായിരുന്നു --അദ്ദേഹം തുടരുന്നു --നമുക്ക് കിട്ടിയിട്ടുല്ലതെല്ലാം ഗംഗാ നദിയുടെ തീരങ്ങളില്‍ നിന്നാണ്  ജ്യോതിശാസ്ത്രം ജ്യോതിഷം പുനര്‍ ജന്മ സിദ്ധാന്തം എന്നിവ ഉള്‍പ്പെടെ -- ഇന്ത്യയിലേക്ക്‌ ആദ്യം വന്ന വിദേശികള്‍ക്ക് ഇതേ അ ഭിപ്രായം  ആയിരുന്നു ഉണ്ടായിരുന്നത് -- കൃസ്ത്യന്‍ മിഷണറിമാരുടെ അഭിപ്രായം മാത്രമാണ് ഇതിനു വിരുദ്ധം ആയി ഉണ്ടായിരുന്നത് --William Macintosh  ഇപ്രകാരം പറയുന്നു --എല്ലാ ചരിത്ര ഗ്രന്ധങ്ങളും ഇന്ത്യയെ ശാസ്ത്രങ്ങളുടെയും കലകളുടെയും മാതാവായി പ്രസ്താവിക്കുന്നു ---ഈ രാജ്യം പുരാതന കാലത്ത് വിജ്ഞാനത്തിനും വിവേകത്തിനും വളരെ പ്രസിദ്ധി ആര്ജ്ജിച്ചതായിരുന്നു അതിനാല്‍ ഗ്രീസില്‍ നിന്നും തത്വ ശാസ്ത്രജ്ഞര്‍ ഇവിടേയ്ക്ക് വരാന്‍ മടി കാണിച്ചില്ല ഇന്ത്യയില്‍ വന്നു അവര്‍ അവരുടെ ജ്ഞാന വിജ്ഞാനങ്ങള്‍ സമ്പുഷ്ടമാക്കി --തുടരും --മിഷല്‍ ഡനിനോ /സുജാത നഹര്‍  എന്നിവരുടെ ലേഖനങ്ങളോടു കടപ്പാട് 
0
0

2015, നവംബർ 29, ഞായറാഴ്‌ച

ഭഗവദ് ഗീതാ പഠനം --മുപ്പത്തി ഒന്നാം ദിവസം



ഗീതാ പഠനം ---മുപ്പത്തി  ഒന്നാം  ദിവസം --

**************************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം-3 3 
*******************************************************
യേഷാ മ ര്‍ഥേ കാംക്ഷിതം നോ
രാജ്യം ഭോഗാ:സുഖാനി ച 
ത ഇമേ / വസ്ഥി താ യുധ്ധെ 
പ്രാണാംസ് ത്യക്ത്വാ ധനാനി

അര്‍ഥം ----ആര്‍ക്കു വേണ്ടിയാണോ നമ്മളാല്‍ രാജ്യത്തെ ആഗ്രഹിക്കപ്പെട്ടത്‌ അവര്‍ ഭോഗങ്ങള്‍,സുഖങ്ങള്‍ എന്നിവയും പ്രാണങ്ങലെയും ധങ്ങളെയും ഉപേക്ഷിച്ചു നില കൊള്ളുന്നു.
വിശദീകരണം 
********************
ഭോഗങ്ങളും,സുഖങ്ങളും കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നു നേരത്തെ പറഞ്ഞത് ഒന്ന് കൂടി ഉറപ്പിക്കാന്‍ ശ്രമിക്കുന്നു.നമ്മള്‍ ധനം സമ്പാദിക്കുന്നതും ഒക്കെ ബന്ധുക്കള്‍ക്കും സ്വജനങ്ങള്‍ക്കും വേണ്ടിയാണല്ലോ അങ്ങിനെയുള്ള ബന്ധുക്കള്‍ പ്രാണനെ തന്നെയും ഒഴിവാക്കി യുധ്ധത്ത്തിനു നിരന്നിരിക്കുന്നു.അതിനാല്‍ ഈ യുദ്ധം കര്‍ത്തവ്യം അല്ലെന്നും ഇത് പാപം ആണ് എന്നും അര്‍ജുനന്‍ കൃഷ്ണനെ ബോധിപ്പിക്കുന്നു

2015, നവംബർ 27, വെള്ളിയാഴ്‌ച

ആദ്ധ്യാത്മിക പഠനം --പതിനാലാം ദിവസം






ആധ്യാത്മിക പഠനം --പതിനാലാം ദിവസം -
*********************************************************************
കര്‍മ്മങ്ങളില്‍ ഏറിയ പങ്കും ഗൃഹസ്ഥാ ശ്രമത്തില്‍ ആണ്. പ്രാര്‍ത്ഥന തുടങ്ങിയവ ഗൃഹ സ്ഥാശ്ര മത്തില്‍ ആവശ്യമാണ്‌.അത് കൊണ്ട് തന്നെ വിഗ്രഹത്തിന്റെ പ്രാധാന്യം എടുത്തു പറയട്ടെ.വിശേഷേണ ഗ്രാഹയതി ഇതി --വിഗ്രഹത്തെ പറ്റി ഇങ്ങിനെ പറയുന്നു.പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിക്കാന്‍ കഴിയാത്തതിനെ വിഗ്രഹത്തിലൂടെ ദര്‍ശിക്കുന്നു.ഇവിടെ പൂജ ചെയ്യുന്നതോ,പ്രാര്‍ഥിക്കുന്നതോ വിഗ്രഹത്തില്‍ അല്ല അതിലൂടെ സങ്കല്‍പ്പിക്കുന്ന സാക്ഷാല്‍ ഈശ്വരനെ ആണ്.--വിഗ്രഹം അഥവാ മാധ്യമം എന്തിനാണ്? എന്നാ ചോദ്യം സാധാരണ ആണ്.ഈ ലോകത്ത് മാധ്യമം അല്ലെങ്കില്‍ പ്രതീകം ഇല്ലാതെ നമുക്ക് ജീവിക്കാന്‍ സാധ്യമല്ല--പലതും പ്രതീക ത്തിലൂടെ അല്ലെങ്കില്‍ മാധ്യമത്തിലൂടെ നമ്മള്‍ പ്രകടിപ്പിക്കുന്നു,.നമ്മുടെ കുഞ്ഞിനോടുള്ള സ്നേഹം ചുംബനം എ ന്ന മാധ്യമത്തില്‍ കൂടി നാം പ്രകടിപ്പിക്കുന്നു. ഇത് ചെയ്യാത്ത ഒരു പിതാവും,മാതാവും ഈ ഭൂമിയില്‍ ഉണ്ടാകില്ല.അവിടെയും സ്നേഹത്തിന്റെ വിഗ്രഹമായി ചുംബനം നിലനില്‍ക്കുന്നു.അന്നം ബ്രഹ്മ --എന്നാണു ഗുരുമൊഴി --എന്താണ് അന്നം? നമ്മുടെ ശരീരത്തിനും ഇന്ദ്രിയ മനോ ബുധികള്‍ക്കും ഊര്‍ജ്ജം പകരാന്‍ ആവശ്യമായത് എന്തോ? അതാണ്‌ അന്നം.-- ഇത് ഭക്ഷണത്തിലൂടെ നമ്മള്‍ സാധിചെടുക്കുന്നു.ഇവിടെ അന്നത്തിന്റെ പ്രതീകം ആയി അഥവാ വിഗ്രഹം ആയി ഭക്ഷണം എത്തുന്നു.--ഇങ്ങിനെ ലോകത്ത് വിഗ്രഹം അഥവാ മാധ്യമം അഥവാ പ്രതീകം ഇല്ലാതെ നമുക്ക് ജീവിക്കാന്‍ സാധ്യമല്ല -- ഈശ്വരന്‍ നമുക്ക് തരുന്ന
സുഖവും,ദുഖവും മാധ്യമത്തില്‍ കൂടി അല്ലെ?ഈശ്വരന്‍ നമ്മെ നേരിട്ട് വന്നു വധിക്കുകയാണോ ചെയ്യുന്നത്? രോഗം കാലം മുതലായവയില്‍ലൂടെ നമുക്ക് മരണത്തെ നല്‍കുകയല്ലേ ചെയ്യുന്നത്?
അപ്പോള്‍ വിഗ്രഹത്തെ എതിര്‍ക്കുന്നവര്‍ ഒരു കാര്യത്തിലും വിഗ്രഹം ഉപയോഗിക്കാന്‍ പാടില്ല.അമ്പലത്തിലെ പ്രതിമ മാത്രമല്ല വിഗ്രഹം--ചില കാര്യങ്ങളില്‍ വിഗ്രഹം ഉപയോഗിക്കാം അത്യാവശ്യമായ മനോ എകീകരണത്തിനു വിഗ്രഹം പാടില്ല എന്ന് പറയുന്നത് തികച്ചും അജ്ഞാനം ആണ് --ചിന്തിക്കുക --ഇനി 
വിഗ്രഹത്തിന്റെ ആവശ്യം ഇല്ലാത്തവര്‍ ആര്?--അത് അടുത്ത
ഭാഗത്തില്‍

ഭഗവദ് ഗീതാ പഠനം -മുപ്പതാം ദിവസം








ഗീതാ പഠനം -- മുപ്പതാം  ദിവസം --

**************************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം --3 2 
********************************************************
ന കാംക്ഷേ വിജയം കൃഷ്ണ 
ന ച രാജ്യം സുഖാനി ച 
കിം നോ രാജ്യേന ഗോവിന്ദ 
കിം ഭോഗൈര്‍ജീവിതേന വാ



അര്‍ഥം --അല്ലയോകൃഷ്ണവിജയത്തെ ഞാന്‍ ആഗ്രഹിക്കുന്നില്ല.രാജ്യത്തെയും,സുഖങ്ങളെയും ഇല്ല.രാജ്യം കൊണ്ട് എന്ത് പ്രയോജനം? അല്ലയോ ഗോവിന്ദ,ഭോഗങ്ങളെ കൊണ്ടും,ഈ ജീവിതം കൊണ്ട് പോലും ഞങ്ങള്‍ക്ക് എന്ത് കാര്യം?
വിശദീകരണം 
******************
ഇവിടെ സാധാരണ ഒരു മനുഷ്യന്‍റെ ചില കാപട്യ സ്വഭാവം അര്‍ജുനനില്‍ കാണുന്നു.സ്വന്തം ബലഹീനതകള്‍ മറച്ചു വെക്കാന്‍ വലിയ തത്വ വിചാരം ചെയ്യുക എന്നത് സാധാരണ ചിലര്‍ സ്വീകരിക്കുന്ന മുഖം മൂടിയാണ് .ഒരാളോട് കുറച്ചു പരാജയപ്പെട്ടാല്‍ ചിലര്‍ അത് സമ്മതിക്കാതെ പറയാറുണ്ട്‌ --ഞാന്‍ വേണ്ടാ എന്ന് വെച്ചിട്ടാ കാരണം അവന്റെ അച്ഛന്‍ എനിക്ക് പണ്ട് വലിയ ഉപകാരങ്ങള്‍ ചെയ്തിട്ടുണ്ട് അതോര്ത്തിട്ടാ --എന്നൊക്കെ എന്നാല്‍ ആ ഉപാര സ്മരണ ഇത്തരം പരാജയങ്ങളിലെ പ്രകടിപ്പിക്കാരുള്ളൂ.ആവശ്യമുള്ള സമയത്ത് അഭിപ്രായം വേറെ ആയിരിക്കും ---പണ്ട് എപ്പോളോ സഹായിച്ചു എന്ന് വെച്ച് എന്നും അയാളുടെ പാദസേവ ചെയ്യണോ?--എന്നായിരിക്കും.അപ്പോള്‍ ഇതൊരു കാപട്യം ആണ്.കേട്ടാല്‍ ശരി എന്ന് തോന്നുകയും ചെയ്യും.അര്‍ജുനന്‍ പറയുന്ന ശരികളെ അംഗീകരിച്ചു കൊണ്ട് തന്നെ ഇവിടെ വിലയിരുത്തണം. തന്റെ ശാരീരികമായും ,മാനസികമായും ഉള്ള തളര്‍ച്ച കാരണം വില്ല് പോലും വഴുതി പോകുന്നു.ഈ അവസ്ഥയില്‍ യുദ്ധം തുടങ്ങിയാല്‍ വന്‍ പരാജയം തീര്‍ച്ച. പക്ഷെ അത് പുറത്ത് കാണിക്കാതെ തത്വ ചിന്താപരം അയ അവസ്ഥയിലേക്ക് അജുനന്‍ എത്തുന്നു --അര്‍ജുനന്‍ പറയുന്നത് ഒക്കെ ശരി തന്നെ പക്ഷെ സന്ദര്‍ഭം നോക്കിയാല്‍ ഇതൊരു ഭീരുത്വം ആണ്.തുടര്‍ന്ന് ഭഗവാന്‍ ഇത് സ്ഥിതീകരിക്കുന്നുണ്ട്
·

ആദ്ധ്യാത്മിക പഠനം --പതിമ്മൂന്നാം ദിവസം



ആധ്യാത്മിക പഠനം --പതിമൂന്നാം ദിവസം -
***************************************************************************
ശൂര്‍പ്പകന്റെ കഥയും അവയില്‍ അടങ്ങിയ കുറച്ചു തത്വങ്ങളും മുന്‍പ് പറഞ്ഞുവല്ലോ.ബ്രഹ്മ ചര്യാവസ്ഥയില്‍ ആധ്യാത്മിക കാര്യങ്ങള്‍ പഠിച്ചതിനു ശേഷം ഗൃഹസ്ഥാശ്രമത്തില്‍ എത്തുമ്പോള്‍ ഭൌതിക നിയമങ്ങളും ധര്‍മ്മങ്ങളും ആവശ്യമാണ്‌.ഇത് നമുക്ക് തരുന്നവയാണ് ഇതിഹാസ പുരാണങ്ങളും സ്മൃതികളും.ഇതിഹാസ പുരാണങ്ങള്‍ സ്മൃതികള്‍ ആണെങ്കിലും സ്മൃതി എന്ന് വേറിട്ട്‌ പറഞ്ഞവയെ ആണ് ഇവിടെ ഉദ്ദേശിച്ചത്--കരിമ്പ്‌ ജ്യുസ് ഉണ്ടാക്കുന്നത്‌ പോലെ ഒരു കഥാ സന്ദര്‍ഭത്തെ വിവിധ തരത്തില്‍ എടുത്തു വ്യാഖ്യാനിച്ചു അര്‍ഥം ഗ്രഹിക്കണം. ഇനി അതില്‍ ഒന്നും എടുക്കാന്‍ ഇല്ല എന്ന് വരുമ്പോള്‍ മാത്രമേ ആ കഥ ഇല്ലാത്തതാണ് എന്ന് പറയാന്‍ പറ്റൂ എപ്പോളാണ് കരിമ്പിന്‍ ചാണ്ടി ഒഴിവാക്കുന്നത്? അത് പോലെ -- ശൂര്‍പ്പക കഥയിലെ മറ്റൊരു ദര്‍ശനം നോക്കാം -- ഇന്ന് ഒരു ജില്ലയില്‍ കലക്ടര്‍ ഇല്ലെങ്കില്‍ അടുത്ത ജില്ലയിലെ കലക്ടര്‍ ക്ക് ചാര്‍ജ്ജു കൊടുക്കുമല്ലോ അതെ പോലെ സംഹാര സ്വരൂപനായ പരമശിവന്‍ ദാനത്തിന്റെ മഹത്തും നമുക്ക് കാണിച്ചു തരുവാനായി സാധാരണ ഒരു മനുഷ്യന്റെ രൂപം അല്ലെങ്കില്‍ ഭാവം എടുത്തപ്പോള്‍ സംഹാര കൃത്യം മഹാവിഷ്ണുവിനെ ഏല്‍പ്പിച്ചു.പിന്നെ ശൂര്‍പ്പകനെ നശിപ്പിക്കുവാന്‍ വിഷ്ണു ആണല്ലോ തുനിഞ്ഞത്.ത്രിമൂര്‍ത്തികള്‍ക്ക് പ്രത്യേകം സ്ഥാനം ഉണ്ടെങ്കിലും പലപ്പോളും ധര്‍മ്മങ്ങള്‍ പരസ്പരം മാറി ചെയ്യുന്നതായി കാണാം .ബ്രഹ്മാവ്‌ തന്റെ ഉള്ളില്‍ ഉയര്‍ന്ന ഏതു ചിന്തയും ഇവിടെ സൃഷ്ടിയാകും --വസിഷ്ഠ സുധയിലെ ഒരു ശ്ലോകം ഇവിടെ വളരെ യോജിച്ചതാണ് 

************************************************************************************
യത് കൃതം മനസാ താവത് തത് കൃതം വിദ്ധിരാഘവ
യാദ് ത്യക്തം മനോ താവത് തദ് ത്യക്തം വിദ്ധിരാഘവ
************************************************************************************
ഇവിടെ രാമനെ പരമാത്മവായി കാണണം എന്താണോ മനസ്സില്‍ നീ വിചാരിച്ചത് അത് സംഭവിച്ചതായി കരുതുക=-ബ്രഹ്മ ഭാവത്തില്‍ ചിന്തിക്കുന്നു ഉടനെ സൃഷ്ടിയും നടക്കുന്നു. എന്ത് സൃഷ്ടിച്ചാലും സത് എന്നോ അസത്ത് എന്നോ നോക്കാതെ വിഷ്ണു സംരക്ഷിക്കുന്നു. ഇതില്‍ ഏതാണ് ഒഴിവാക്കി വെക്കേണ്ടത് എന്ന് നിരൂപണം നടത്തി അതിനെ ശിവ ഭാവത്തില്‍ സംഹരിക്കുന്നു --സൃഷ്ടി സ്ഥിതി സംഹാര
ങ്ങളുടെ പൊതു സ്വഭാവം ഇതാണ് --അത് കൊണ്ടാണ് വസിഷ്ടന്‍ രാമനോടിങ്ങനെ പറഞ്ഞത് --ചിന്തിക്കുക

ആദ്ധ്യാത്മിക പഠനം --പന്ത്രണ്ടാം ദിവസം







ആദ്ധ്യാത്മിക പഠനം –പന്ത്രണ്ടാം ദിവസം -

************************************************************************************
വിദ്യയും,അവിദ്യയും –രണ്ടാം ഭാഗം 
***********************************************************************
ബ്രഹ്മചര്യ കാലത്തില്‍ വിദ്യാഭ്യാസം പൂര്ത്തിയാക്കി ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കണം എന്ന് മനു പറയുന്നു.വിദ്യാഭ്യാസം എന്നെങ്കിലും അവസാനിക്കുമോ? മരണം വരെ ഒരു വ്യക്തി വിദ്യാര്‍ഥിi തന്നെ.അപ്പോള്‍ ഗൃഹസ്ഥാശ്രമം നയിക്കുന്നതിനുള്ള യോഗ്യത നേടുക എന്ന് മാത്രമാണ് ഇവിടെ അര്‍ത്ഥം .മൂന്നാം ഘട്ടം അയ വാനപ്രസ്ഥം നയിക്കാനുള്ള പ്രാപ്തി ഗൃഹസ്ഥാശ്രമ സമയത്ത് നേടണം.അപ്പോള്‍ ഇവിടെയും വിദ്യാഭ്യാസം ഉണ്ട്.ഒരു വ്യത്യാസം മാത്രമേ ഉള്ളൂ ബ്രഹ്മചര്യ അവസ്ഥയില്‍ ഗുരു മുഖത്ത് നിന്ന് പഠിക്കുന്നു--.ഗൃഹസ്താശ്രമത്തില്‍ മുമ്പ് പഠിച്ച ആധ്യാത്മിക അറിവിലൂടെ ഗൃഹസ്ഥാശ്രമാ ത്തിന് ആവശ്യമായ ഭൌതിക കാര്യങ്ങള്‍ സ്വയം പഠിക്കുന്നു.ഈ കാലഘട്ടത്തില്‍ ആണ് ഇതിഹാസ പുരാണങ്ങളുടെയും സ്മ്രുതികളുടെയും ആവശ്യം.—വിദ്യ—അതായത് നേരായ വഴി –ഉള്ള അവസ്ഥയില്‍ മാത്രമേ ഇതിഹാസ പുരാണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആകൂ –ഈശ്വര ഭാവങ്ങള്‍ ആയ ത്രമൂര്‍ത്തികള്‍,അവതാരങ്ങള്‍ അയ ശ്രീരാമന്‍ ശ്രീകൃഷ്ണന്‍ മുതലായവര്‍ അമ്ശാവതാരങ്ങള്‍ അയ വ്യാസന്‍ നാരദര്‍ തുടങ്ങിയവര്‍,ദേവന്മാരായ ഇന്ദ്രന്‍ അഗ്നിദേവന്‍ സൂര്യദേവന്‍ തുടങ്ങിയവര്‍ ദേവാംശ ഭൂതരായ ഭീഷ്മര്‍, കര്‍ണന്‍, അര്‍ജ്ജുനന്‍മുതലായവര്‍ സാധാരണ മനുഷ്യരെക്കള്‍ എത്രയോ ഉയരത്തില്‍ ഉള്ളവരാണ്.അവര്‍ യോഗികളും സത്യസന്ധരും ,ധര്മ്മിഷ്ടരും ആണ്.എന്നാല്‍ പലപ്പോളും മനുഷ്യരുടെ തലത്തിലേക്ക് അവരെ കൊണ്ട് വന്നു മനുഷ്യ ന്റെ‍ സ്വഭാവം അവരില്‍ ആരോപിച്ചു കഥകള്‍ സൃഷ്ടിക്കുകയാണ് വ്യാസാദി ഋഷിമാര്‍ ചെയ്തിട്ടുള്ളത്.ഇത് മനസ്സിലാക്കല്‍ ആണ് വിദ്യ.ഇത് ഭൌതികമായ ധര്‍മ്മവ്യവസ്ഥകള്‍ നമുക്ക് കാട്ടിത്തരുവാ നാണ് nഈശ്വരീയമായ കാര്യം ആധ്യത്മികമാണ് .ഭുതിക ജീവിതത്തില്‍ മനുഷ്യന്‍ എന്നാ ജീവാത്മാവിന് അനുഷ്ടിക്കെണ്ടാതായ കാര്യങ്ങള്‍ മേല്‍ പറഞ്ഞ കഥാപാത്രങ്ങളില്‍ കൂടി മനുഷ്യഭാവം നല്‍കിഅവതരിപ്പിച്ചതാണ്.—ഒരു കഥയെ വ്യാഖ്യാനിച്ചു നമുക്ക് തുടങ്ങാം— ശൂര്‍പ്പകന്‍അതികഠിനമായ തപസ്സു ചെയ്തു ശിവനെ പ്രത്യക്ഷപ്പെടുത്തി.തന്റെ ചൂണ്ടു വിരല്‍ കൊണ്ട് ആരെ ചൂണ്ടിയാലും അവര്‍ ഭാസ്മമാക ണം എന്നാ വരം നേടി.വരം കിട്ടിയ ഉടനെ പരമശിവനെ തന്നെ പരീക്ഷിക്കാന്‍ അവന്‍ തുനിഞ്ഞു.ശിവന്‍ ഓടി രക്ഷപ്പെട്ടു,ഈ സമയം മഹാവിഷ്ണു മോഹിനീ രൂപം എടുത്തു അവനെ വശീകരിച്ചു അവന്റെ ചൂണ്ടു വിരല്‍ കൊണ്ട് തന്നെ അവന്റെ നേരെ പ്രയോഗിപ്പിച്ചു അവനെ നശിപ്പിക്കുകയും ചെയ്തു.—ഇതാണ് കഥ –ഇവിടെ ശിവനില്‍ മനുഷ്യ ഭാവവും വിഷ്ണുവില്‍ ഈശ്വര ഭാവവും കല്പ്പിപച്ചിരിക്കുന്നു.ഇത് മനസ്സിലക്കാ ത്തത് മൂലം—പലരും ചോദിക്കും ശിവന് അവന്റെ മനസ്സ് കാണാന്‍ കഴിയില്ലേ? പിന്നെന്തിനു വരം കൊടുത്തു? –ഇവിടെ ആരു എന്ത് വന്നു ചോദിച്ചാലും ദാനം ചെയ്യണം ഒരു മനുഷ്യന്‍ എന്ന് ശിവനില്കൂടി നമ്മെ ബോധ്യപ്പെടുത്തുന്നു.ബ്രാഹ്മണ ലക്ഷണങ്ങളില്‍ ഒന്നാണ് ദാനം – ശൂര്‍പ്പകന്റെ പ്രവൃത്തിയില്ലൂടെ പാത്രം അറിഞ്ഞേ ദാനം ആകാവൂ എന്നാ തത്വം കിട്ടുന്നു.ഇനി പാത്രം മനസ്സിലാക്കാതെ ദാനം ചെയ്താലും താല്ക്കാ്ലികമായി ചില പ്രയാസങ്ങള്‍ നേരിടും പക്ഷെ ഈശ്വരന്‍ അവനെ അവന്റെ പ്രവൃത്തികള്‍ കൊണ്ട് തന്നെ ശിക്ഷിക്കും എന്ന് മഹാവിഷ്ണുവിന്റെ പ്രവൃത്തിയില്‍ നിന്ന് പഠിക്കാം ദുഷ്ടത്തരം ചെയ്യുന്നവന്‍ തമോഗുണം ഉള്ളന്‍ ആയിരിക്കും അവന്റെ ബലഹീനത സ്ത്രീ ആണ് എന്ന് ശൂര്‍പ്പകന്‍മോഹിനിയുടെ വലയില്‍ വീണതില്‍ നിന്ന് മനസ്സിലാക്കാം ---അപ്പോള്‍ 1—ദാനം എന്ത് ആയാലും ചെയ്യണം ,2—പാത്രം അറിഞ്ഞേ ദാനം ചെയ്യാവൂ 3-ഇനി അത് അറിഞ്ഞില്ലെങ്കിലും ഈശ്വരന്‍ അവനു അവന്‍ മൂലം തന്നെ 
നാശത്തെ നല്കുംി 4.ദുഷ്ടന്റെ ബലഹീനത സുന്ദരിയായ സ്ത്രീ 
ആണ് –ഇത്രയും തത്വങ്ങള്‍ ഈ കഥയില്‍ നിന്നും പഠിക്കാം ഇങ്ങിനെ മനസ്സിലാക്കുന്നതാണ് വിദ്യ

2015, നവംബർ 26, വ്യാഴാഴ്‌ച

ഭഗവദ് ഗീതാ പഠനം --ഇരുപത്തി ഒന്‍പതാം ദിവസം --ശ്ലോകം -31







ഗീതാ പഠനം -- ഇരുപത്തി ഒന്‍പതാം  ദിവസം -

*************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം 31 
******************************************************
നിമിത്താനി ച പശ്യാമി 
വിപരീതാനി കേശവ 
ന ച ശ്രേയോ/നു പശ്യാമി 
ഹത്വാ സ്വജന മാ ഹ വേ




അര്‍ഥം ----അല്ലയോ കേശവാ നിമിത്തങ്ങള്‍ വിപരീതങ്ങള്‍ ആയി ഞാന്‍ കാണുന്നു.സ്വജനത്തെ -ബന്ധുക്കളെ യുധ്ധത്ത്തില്‍ കൊന്നിട്ട് ശ്രേയസത്തെ ഞാന്‍ കാണുന്നില്ല -
വിശദീകരണം 
*********************
ഇവിടെ നിമിത്തങ്ങള്‍ വിപരീതമായി കാണുന്നു എന്ന് അര്‍ജുനന്‍ പറയുന്നു. നാം എങ്ങിനെ ഒന്നിനെ വീക്ഷിക്കുന്നുവോ അത് പോലെ ആണ് അത് എന്ന് നാം ധരിക്കുന്നു, ഇവിടെ വേറെ ഒരു നിമിത്തവും ഇല്ല. മമതാ ബന്ധം മൂലം ഉണ്ടായ ശാരീരികവും,മാനസികമായും ഉണ്ടായ വിക്ഷോഭത്തെ ദുര്‍ നിമിത്തമായി അര്‍ജുനന്‍ തെറ്റിദ്ധരിക്കുന്നു.ഇതില്‍ നിന്നും നിമിത്തങ്ങളെ വിലയിരുത്തേണ്ടത് ചഞ്ചലമായ മനസ്സോടും പ്രക്ഷുബ്ധമായമനസ്സോടും കൂടിയാകരുത് എന്ന്നമ്മെ ബോധിപ്പിക്കുന്നു.ബാഹ്യമായ പ്രതിബന്ധങ്ങള്‍ ഏതുകാര്യത്തിലും പ്രതീക്ഷിക്കാം.അതിനെ അതിജീവിക്കലാണ് ഒരു ധീരന്‍ ചെയ്യേണ്ടത് അല്ലാതെ ആ പ്രതി ബന്ധങ്ങള്‍ക്ക് വഴങ്ങലല്ല. ഇവിടെ മമതാ ബന്ധം മൂലം ഉണ്ടായ ശാരീരികവും മാനസികവും അയ തളര്‍ച്ച അശുഭ നിമിത്ത മായി കാണുന്നത് അര്‍ജുനന്റെ അജ്ഞതയെ കാണിക്കുന്നു.സ്വ ധര്‍മ്മം വിട്ടു ബാഹ്യമായ പ്രതിബന്ധങ്ങള്‍ക്കു വഴിപ്പെടുന്ന ഒരു കാഴ്ച ആണ് നാം കാണുന്നത്.അപ്പോള്‍ സ്വധര്‍മ്മം ചെയ്യാന്‍ അര്‍ജുനനെ പ്രാപ്തനാക്കുക അതാണ്‌ ഇനി ഭഗവാന്റെ ധര്‍മ്മം അതാണ്‌ തുടര്‍ന്ന് നാം കാണുന്നത്
 ·

2015, നവംബർ 24, ചൊവ്വാഴ്ച

ഈശാ വാസ്യോപ നിഷത്ത് --ആറാം മന്ത്രം






ഈ ശാ വാസ്യോപ നിഷത്ത് --ആറാം ദിവസം --മന്ത്രം -6 -

*******************************************************************************************

യസ്തു സര്‍വ്വാണി ഭൂതാനി ആത്മന്യേ വാനുപശ്യതി 
സര്‍വ്വ ഭൂതേഷു ചാത്മാനം തതോ ന വിജുഗുപ്സതേ
*******************************************************************************
അര്‍ത്ഥം---യ:സര്‍വാണി ഭൂതാനി ==യാതോരുത്തനാകട്ടെ സര്‍വ്വ ഭൂതങ്ങളെയും ,,ആത്മനി ഏവ അനുപശ്യതി ==ആത്മാവില്‍ തന്നെ കാണുന്നു?,,സര്‍വ ഭൂതേഷു ആത്മാനം ച അനുപശ്യതി ==സര്‍വ ഭൂതങ്ങളിലും ആത്മാവിനെ കാണുന്നു?,,സ:തത;ന വിജു ഗുപ്സതേ ==അവന്‍ അത് നിമിത്തം ഒന്നിനെയും നിന്ദിക്കുന്നില്ല
*****************************************************************************************
വ്യാഖ്യാനം 
***************** ആരാണോ സര്‍വ ഭൂതങ്ങളിലും പരമാത്മാവിനെ കാണുന്നത്? ആരാണോ പരമാത്മാവില്‍ സര്‍വ ഭൂതങ്ങളെയും കാണുന്നത്? അങ്ങിനെ ഉള്ളവന്‍ ഒന്നിനെയും നിന്ദിക്കില്ല
ഇവിടെ അദ്വൈതം വളരെ ലളിതമായി പറഞ്ഞിരിക്കുന്നു. എല്ലാം ആ പരമാത്മാവ്‌ തന്നെ എന്ന് ഉറപ്പുള്ളവന്‍ ഒന്നിനെയും പരിഹസിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നില്ല.ഈ പ്രപഞ്ചത്തിലെ കാണാന്‍ കഴിയുന്ന എല്ലാ വസ്തുക്കളിലും ആ ആത്മാവ് തന്നെ കുടി കൊള്ളുന്നു.അഥവാ ആ പരമാത്മാവില്‍ ഈ പ്രപഞ്ച വസ്തുക്കള്‍ എല്ലാം കുടികൊള്ളുന്നു. എന്ന് പറഞ്ഞാല്‍ ആ പരമാത്മാവ്‌ മാത്രമേ ഉള്ളു. ഏതു രൂപത്തിലും ഭാവത്തിലും എന്ത് കാണപ്പെട്ടാലും അതിലൊക്കെ ആ പരമാത്മാവ്‌ കുടി കൊള്ളുന്നു എന്ന് ധരിക്കണം എ ന്ന ഉപദേശം ഇവടെ അന്തര്‍ ലീനമാണ്

ഈശാവാസ്യോപനിഷത്ത് --മന്ത്രം -5






ഈ ശാ വാസ്യോപ നിഷത്ത് --അഞ്ചാം ദിവസം --മന്ത്രം -5
 

********************************************************************************************

തദേജതി തന്നൈജതി ത ദ്ദൂരേ തദ്വന്തി കേ 
തദന്തരസ്യ സര്‍ വസ്യതദു സര്‍വസ്യാസ്യബാഹൃത:
***************************************************************************************
അര്‍ത്ഥം --തത് ഏ ജതി ==ഈ ആത്മതത്വം ചലിക്കുന്നു. അത് ന ഏജതി ==അത് ചലിക്കുന്നില്ല തത് ദൂരേ==അത് ദൂരേ ആണ്.തത് അന്തി കേ ==അത് അടുത്താണ്,തത് അസ്യസര്‍വസ്യ അന്ത:==അത് എല്ലാറ്റിന്റെയും ഉള്ളില്‍ ഉണ്ട്.,,തത് അസ്യ സര്‍വസ്യ ബാഹ്യത:==അത് എല്ലാറ്റിന്റെയും പുറത്തും ഉണ്ട്
**************************************************************************************
വ്യാഖ്യാനം 
****************
ഈ ആത്മതത്വം ചലിക്കുന്നില്ല അതെ സമയം ചലിക്കുന്നതാണ് --ഇവിടെ സയന്‍സ് പറയുന്നു.എപ്രകാരം ഒരു ഖരവസ്തു ചാലിക്കുന്നില്ലയോ അപ്രകാരം ഈ ആത്മാവ് ചലിക്കുന്നില്ല എപ്രകാരം ഒരു ഖര വശുവിന്റെ ഉള്ളില്‍ തന്മാത്രകളുടെ ചലനം അഥവാ പ്രകമ്പനം നടക്കുന്നുവോ അപ്രകാരം ഈ ആത്മാവ് ചലനവും ആണ്.വളരെ ദൂരേ ആണ് അതെ സമയം വളരെ അടുത്തും അതായത് നമ്മുടെ ഉള്ളിലും ആണ്.ഈ ആത്മാവ് ഈ പ്രപഞ്ചത്തിലെ എല്ലാറ്റിനും ഉള്ളില്‍ അന്തര്യാമി ആയി കുടി കൊള്ളുന്നു.അതെ സമയം സകല പ്രപഞ്ച വസ്തുക്കളുടെയും പുറത്തും ഉണ്ട്.എന്ന് വെച്ചാല്‍ സര്‍വം ബ്രഹ്മമയം. അതല്ലാതെ മറ്റൊന്നും ഇല്ല അകത്തും പുറത്തും അത് തന്നെ ഇ ളകുന്നതും ഇളകാത്തതും അത് തന്നെ അടുത്തുള്ളതും ദൂരേ ഉള്ളതും അത് തന്നെ--ഞാന്‍ അല്ലാതെ മറ്റൊന്നും ഇവിടെ ഇല്ലെന്നു സാരം

ആദ്ധ്യാത്മിക പഠനം --പന്ത്രണ്ടാം ദിവസം







ആദ്ധ്യാത്മിക പഠനം –പന്ത്രണ്ടാം ദിവസം -
************************************************************************************
വിദ്യയും,അവിദ്യയും –രണ്ടാം ഭാഗം 
***********************************************************************
ബ്രഹ്മചര്യ കാലത്തില്‍ വിദ്യാഭ്യാസം പൂര്ത്തിയാക്കി ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കണം എന്ന് മനു പറയുന്നു.വിദ്യാഭ്യാസം എന്നെങ്കിലും അവസാനിക്കുമോ? മരണം വരെ ഒരു വ്യക്തി വിദ്യാര്‍ഥിi തന്നെ.അപ്പോള്‍ ഗൃഹസ്ഥാശ്രമം നയിക്കുന്നതിനുള്ള യോഗ്യത നേടുക എന്ന് മാത്രമാണ് ഇവിടെ അര്‍ത്ഥം .മൂന്നാം ഘട്ടം അയ വാനപ്രസ്ഥം നയിക്കാനുള്ള പ്രാപ്തി ഗൃഹസ്ഥാശ്രമസമയത്ത് നേടണം.അപ്പോള്‍ ഇവിടെയും വിദ്യാഭ്യാസം ഉണ്ട്.ഒരു വ്യത്യാസം മാത്രമേ ഉള്ളൂ ബ്രഹ്മചര്യ അവസ്ഥയില്‍ ഗുരു മുഖത്ത് നിന്ന് പഠിക്കുന്നു--.ഗൃഹസ്താ ശ്രമത്തില്‍ മുമ്പ് പഠിച്ച ആധ്യാത്മിക അറിവിലൂടെ ഗൃഹസ്ഥാശ്രമത്തിന് ആവശ്യമായ ഭൌതിക കാര്യങ്ങള്‍ സ്വയം പഠിക്കുന്നു.ഈ കാലഘട്ടത്തില്‍ ആണ് ഇതിഹാസ പുരാണങ്ങളുടെയും സ്മ്രുതികളുടെയും ആവശ്യം.—വിദ്യ—അതായത് നേരായ വഴി –ഉള്ള അവസ്ഥയില്‍ മാത്രമേ ഇതിഹാസ പുരാണങ്ങള്‍ ഉള്ക്കൊാള്ളാന്‍ ആകൂ –ഈശ്വര ഭാവങ്ങള്‍ ആയ ത്രി മൂര്‍ത്തികള്‍---,അവതാരങ്ങള്‍ അയ ശ്രീരാമന്‍ ശ്രീകൃഷ്ണന്‍ മുതലായവര്‍ അമ്ശാവതാരങ്ങള്‍ അയ വ്യാസന്‍ നാരദര്‍ തുടങ്ങിയവര്‍,ദേവന്മാരായ ഇന്ദ്രന്‍ അഗ്നിദേവന്‍ സൂര്യദേവന്‍ തുടങ്ങിയവര്‍ ദേവാംശ ഭൂതരായ ഭീഷ്മര്‍, കര്‍ണന്‍, അര്‍ജ്ജുനന്‍മുതലായവര്‍ സാധാരണ മനുഷ്യരെക്കള്‍ എത്രയോ ഉയരത്തില്‍ ഉള്ളവരാണ്.അവര്‍ യോഗികളും സത്യസന്ധരും ,ധര്മ്മിഷ്ടരും ആണ്.എന്നാല്‍ പലപ്പോളും മനുഷ്യരുടെ തലത്തിലേക്ക് അവരെ കൊണ്ട് വന്നു മനുഷ്യന്റെ‍ സ്വഭാവം അവരില്‍ ആരോപിച്ചു കഥകള്‍ സൃഷ്ടിക്കുകയാണ് വ്യാസാദി ഋഷിമാര്‍ ചെയ്തിട്ടുള്ളത്.ഇത് മനസ്സിലാക്കല്‍ ആണ് വിദ്യ.ഇത് ഭൌതികമായ ധര്‍മ്മവ്യവസ്ഥകള്‍ നമുക്ക് കാട്ടിത്തരുവാനാണ് ഈശ്വരീയമായ കാര്യം ആധ്യത്മികമാണ് . ഭൌതിക ജീവിതത്തില്‍ മനുഷ്യന്‍ എന്നാ ജീവാത്മാവിന് അനുഷ്ടിക്കെണ്ടാതായ കാര്യങ്ങള്‍ മേല്‍ പറഞ്ഞ കഥാപാത്രങ്ങളില്‍ കൂടി മനുഷ്യഭാവം നല്‍കിഅവതരിപ്പിച്ചതാണ്.—ഒരു കഥയെ വ്യാഖ്യാനിച്ചു നമുക്ക് തുടങ്ങാം— ശൂര്‍പ്പകന്‍അതികഠിനമായ തപസ്സു ചെയ്തു ശിവനെ പ്രത്യക്ഷപ്പെടുത്തി.തന്റെ ചൂണ്ടു വിരല്‍ കൊണ്ട് ആരെ ചൂണ്ടിയാലും അവര്‍ ഭാസ്മമാക ണം എന്നാ വരം നേടി.വരം കിട്ടിയ ഉടനെ പരമശിവനെ തന്നെ പരീക്ഷിക്കാന്‍ അവന്‍ തുനിഞ്ഞു.ശിവന്‍ ഓടി രക്ഷപ്പെട്ടു,ഈ സമയം മഹാവിഷ്ണു മോഹിനീ രൂപം എടുത്തു അവനെ വശീകരിച്ചു അവന്റെ ചൂണ്ടു വിരല്‍ കൊണ്ട് തന്നെ അവന്റെ നേരെ പ്രയോഗിപ്പിച്ചു അവനെ നശിപ്പിക്കുകയും ചെയ്തു.—ഇതാണ് കഥ –ഇവിടെ ശിവനില്‍ മനുഷ്യ ഭാവവും വിഷ്ണുവില്‍ ഈശ്വര ഭാവവും കല്പ്പിപച്ചിരിക്കുന്നു.ഇത് മനസ്സിലക്കാത്തത് മൂലം—പലരും ചോദിക്കും ശിവന് അവന്റെ മനസ്സ് കാണാന്‍ കഴിയില്ലേ? പിന്നെന്തിനു വരം കൊടുത്തു? –ഇവിടെ ആരു എന്ത് വന്നു ചോദിച്ചാലും ദാനം ചെയ്യണം ഒരു മനുഷ്യന്‍ എന്ന് ശിവനില്കൂടി നമ്മെ ബോധ്യപ്പെടുത്തുന്നു.ബ്രാഹ്മണ ലക്ഷണങ്ങളില്‍ ഒന്നാണ് ദാനം – ശൂര്‍പ്പകന്റെ പ്രവൃത്തിയില്ലൂടെ പാത്രം അറിഞ്ഞേ ദാനം ആകാവൂ എന്നാ തത്വം കിട്ടുന്നു.ഇനി പാത്രം മനസ്സിലാക്കാതെ ദാനം ചെയ്താലും താല്ക്കാ്ലികമായി ചില പ്രയാസങ്ങള്‍ നേരിടും പക്ഷെ ഈശ്വരന്‍ അവനെ അവന്റെ പ്രവൃത്തികള്‍ കൊണ്ട് തന്നെ ശിക്ഷിക്കും എന്ന് മഹാവിഷ്ണുവിന്റെ പ്രവൃത്തിയില്‍ നിന്ന് പഠിക്കാം ദുഷ്ടത്തരം ചെയ്യുന്നവന്‍ തമോഗുണം ഉള്ളന്‍ ആയിരിക്കും അവന്റെ ബലഹീനത സ്ത്രീ ആണ് എന്ന് ശൂര്‍പ്പകന്‍മോഹിനിയുടെ വലയില്‍ വീണതില്‍ നിന്ന് മനസ്സിലാക്കാം ---അപ്പോള്‍ 1—ദാനം എന്ത് ആയാലും ചെയ്യണം ,2—പാത്രം അറിഞ്ഞേ ദാനം ചെയ്യാവൂ 3-ഇനി അത് അറിഞ്ഞില്ലെങ്കിലും ഈശ്വരന്‍ അവനു അവന്‍ മൂലം തന്നെ 
നാശത്തെ നല്കുംി 4.ദുഷ്ടന്റെ ബലഹീനത സുന്ദരിയായ സ്ത്രീ 
ആണ് –ഇത്രയും തത്വങ്ങള്‍ ഈ കഥയില്‍ നിന്നും പഠിക്കാം ഇങ്ങിനെ മനസ്സിലാക്കുന്നതാണ് വിദ്യ
t...

ഭഗവദ് ഗീതാ പഠനം --ഇരുപത്തി എട്ടാം ദിവസം





ഗീതാ പഠനം --ഇരുപത്തി  എട്ടാം  ദിവസം -
********************************************************************************

അര്‍ജുന വിഷാദ യോഗം --ശ്ലോകം 30
*****************************************************
ഗാ ണ്‍ഡീവം സ്രംസതേ ഹസ്താത്ത്വക് ചൈവ പരി ദഹ്യതേ
ന ച ശക്നോമ്യ വസ്ഥാതും ഭ്രമതീവ ച മേ മന:

അര്‍ഥം --കയ്യില്‍ നിന്നും വില്ല് വഴുതി പോകുന്നു.ദേഹം മുഴുവനും ചുട്ടു നീറുകയും ചെയ്യുന്നു .നേരെ നില്‍ക്കാന്‍ പോലും എനിക്ക് ശക്തി ഇല്ലാതായിരിക്കുന്നു.എന്‍റെ മനസ്സ് ഭ്രമിക്കുന്നതായും തോന്നുന്നു
വിശദീകരണം 
*******************
ഇവിടെ ശരീരത്തിന്‍റെ ഭാവങ്ങള്‍ ആണ് പറയുന്നത് എങ്കിലും മനസ്സിലെ ഭാരം കാണിക്കുന്നു.ബന്ധുക്കളുടെ നേരെ അസ്ത്രം അയക്കുന്നതും അവരെ വധിക്കുന്നതും ചിന്തിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ മമതാ ബന്ധം മൂലം അര്‍ജുനനില്‍ വലിയ ആഘാതം സൃഷ്ടിച്ചു.ഗാന്ടീവം അര്‍ജുനന്റെ സ്വന്തം വില്ലാണ് അത് പോലും കയ്യില്‍ നിന്ന് വഴുതി പോകുന്നു എന്ന് പറയുമ്പോള്‍ ഈ കാഴ്ച അര്‍ജുനനില്‍ ഏല്‍പ്പിച്ച മാനസിക പിരിമുറുക്കത്തിന്റെ ആഴം നമുക്ക് ഊഹിക്കാ വുന്നതിലും അപ്പുറമാണ്

2015, നവംബർ 22, ഞായറാഴ്‌ച

ഭഗവദ് ഗീതാ പഠനം -ഇരുപത്തി എഴാം ദിവസം






ഗീതാ പഠനം -ഇരുപത്തി  എഴാം  ദിവസം --

***************************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം-26 ,27, 2 8, 2 9 --വിശദീകരണം രണ്ടാം ഭാഗം 
************************************************************************************************
തുടരുന്നു ----ശത്രുക്കളെ കാണണം എന്നാ ഉദ്ദേശ ത്താല്‍ നിന്ന അര്‍ജുനന് അപ്പോള്‍ കാണാന്‍ കഴിഞ്ഞത് ബന്ധുക്കളെ ആണ്.ഇവിടെ മറ്റാരും പറയാത്ത ഒരു കാര്യം ഞാന്‍ കാണുന്നു.ഇവിടെ കുറച്ചു സമയത്തേക്ക് എങ്കിലും, അനവസരത്തില്‍ ആണ് എങ്കിലും ,യുദ്ധം ആണ് ,ഇതില്‍ ബന്ധുക്കള്‍ ഇല്ല ശത്രുക്കളെ ഉള്ളൂ എന്ന നീതി ആണെങ്കിലും അര്‍ജുനന് ഇവരില്‍ ശത്രുക്കളെ കാണാന്‍ കഴഞ്ഞില്ല.ഇവിടെ മമതാ ബന്ധമാണോ? അതോ കുറച്ചു കാലം മാത്രമുള്ള ഭൌതിക ജീവിതത്തില്‍ എന്തിനു മറ്റുള്ളവരെ അതും സ്വന്തം വംശജരെ ശത്രുക്കള്‍ ആയി കാണണം? എന്നാ ചിന്തയാണോ? രണ്ടും ആകാം .ഇവിടെ അജുനന്റെ മനസികാവസ്തയെക്കാള്‍ വിമര്‍ശിക്കപ്പെടുന്നത് അനവസരത്തില്‍ ഉള്ള വികാരാധീനം ആണ് .ഒന്ന് നിശ്ചയിച്ചാല്‍ അതില്‍ ഉറച്ചു നില്‍ക്കണം എന്നാ തത്വത്തില്‍ നിന്ന് അര്‍ജുനന്‍ പിന്മാറുന്നത്ആണ് ഇവിടെധര്‍മ്മ വിരുദ്ധവും ഭീരുത്വവും,അനവസരത്തിലുള്ള തത്വം പറച്ചിലും ഒക്കെ ആയി വിലയിരുത്തുന്നത് .ഇവിടെ മറിച്ച് ചിന്തിക്കാന്‍ തോന്നുന്നു.വലിയ ജ്ഞാനിയെ പോലെ ആണ് അര്‍ജുനന്‍ പിന്നീടു സംസാരിക്കുന്നത്.പക്ഷെ യഥാര്‍ത്ഥ ജ്ഞാനം പ്രകടിപ്പിക്കുകയല്ലേ അര്‍ജുനന്‍ ചെയ്തത്? പക്ഷെ അജ്ഞാന മായി വിലയിരുത്തുന്നത് അനവസരത്തില്‍ ആയതു കൊണ്ടാണ്.അപ്പോള്‍ നമ്മുടെ ജീവിതത്തില്‍ സാഹചര്യത്തിന് ഉള്ള പ്രാധാന്യം ധര്‍മ്മം വ്യാഖ്യാനിക്കുമ്പോള്‍ വളരെ പ്രധാനമാണ് എന്ന് വ്യാസന്‍ നമ്മെ ബോധിപ്പിക്കുന്നു..പിന്നെ അര്‍ജുനന്‍ പറയുന്നത് അജ്ഞാനം ആണ് എന്ന് പറയുവാന്‍ കാരണം വളരെ അധികം വികാരാധീനന്‍ ആയാണ് പറയുന്നത് മുഖം,വായ ഇവ വരളുന്നു.ഒരു യഥാര്‍ത്ഥ ജ്ഞാനി ഒരിക്കലും എന്ത് പറയുമ്പോളും വികാരാധീനന്‍ ആകില്ല.അപ്പോള്‍ അര്‍ജുനന്‍ പറയുന്നത് കാര്യമാണെങ്കിലും,സാഹചര്യവും,വികാര പ്രകടനവും കാരണം ഇത് അജ്ഞാനം ആയി മാറുന്നു ചുരുക്കി പറഞ്ഞാല്‍ മനസ്സിന്റെ സമനില അനുസരിച്ച് വേണം പറയുന്നതിലെ യാഥാര്‍ത്ഥ്യം കണക്കില്‍ എടുക്കാന്‍ എന്നാ ഒരു സന്ദേശം വ്യാസന്‍ തരുന്നു.അതായത് പെട്ടെന്നുള്ള മാനസിക വിക്ഷോ ഭ ത്തില്‍ പറയുന്ന കാര്യം നല്ലതാണെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും അതിന്റെ അര്‍ഥം വേറെ ആയിട്ടെ പ്രതിഫലിക്കൂ എന്നും നാം അര്‍ജുനനിലൂടെ മനസ്സിലാക്കണം എന്ന് ചുരുക്കം .
 ·

ശ്രീമദ്‌ ഭാഗവതം -മാഹാത്മ്യം --പതിനഞ്ചാം ദിവസം







ശ്രീമദ്‌ ഭാഗവതം --മാഹാത്മ്യം --പതിനഞ്ചാം ദിവസം --
*************************************************************************************
ശ്ലോകം -33
**************
തരുണീ പ്രഭുതാ ഗേഹേ സ്യാലകോ ബുദ്ധി ദായകഃ
കന്യാ വിക്രയിണോലോഭാദ്ദമ്പതീനാം ച കല്‍ക്ക്നം
*******************************************************************
ശ്ലോകം --34
***************
ആശ്രമാ യവനൈരുധ്ധാസ്തീര്‍ത്ഥാനിസരിതസ്തഥാ
ദേവതാ യാതനാന്യത്ര ദുഷ്ടൈര്‍ നഷ്ടാനിഭൂരിശഃ
*******************************************************************
ശ്ലോകം --35
****************
ന യോഗീ നൈവ സിദ്ധോ വാ ന ജ്ഞാനീ സത് ക്രിയോ നരഃ
കലിദാവാന ലേനാദ്യ സാധനം ഭാസ്മതാം ഗതം 
**************************************************************
അര്‍ത്ഥം--ഗൃഹങ്ങളില്‍ ഇന്ന് സ്ത്രീനായകത്വമാണ് ഭാര്യാ സഹോദരന്മാരാണ് ഉപദേഷ്ടാക്കള്‍ ദുരമൂലം ആളുകള്‍ കന്യകമാരെ വില്‍ക്കുന്നു.ഭാര്യാ ഭര്‍ത്താക്കന്മാര്‍ എപ്പോളും കലഹിക്കുന്നു,ആശ്രമങ്ങള്‍ തീര്‍ത്ഥങ്ങള്‍ നദികള്‍ മുതലായവ യവനന്മാര്‍ കയ്യടക്കിയിരിക്കുന്നു - നീച്ന്മരാല്‍ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു യോഗിയോ,സിദ്ധനോ ജ്ഞാനിയോ സത്ക്രിയകള്‍ 
ചെയ്യുന്നവനോ എങ്ങുമില്ല കലിയാകുന്ന കാട്ടുതീയ്യില്‍ സന്മാര്‍ഗ്ഗം ചുട്ടെരിക്കപ്പെട്ടിരിക്കുന്നു
***********************************************************************************
വ്യാഖ്യാനം 
***************
സത്യത്തില്‍ ഒരു കലിയുഗ വര്‍ണ്ണന തന്നെയാണ് നാരദര്‍ സനകാദികളോട് പറയുന്നത് --ഈ കാര്യങ്ങള്‍ ഒക്കെ കുറച്ചു കൂടി കഠിനമായി ഇപ്പോള്‍ നടക്കുന്നുണ്ടല്ലോ --ഇവിടെ ആശ്രമങ്ങള്‍ തീര്‍ത്ഥങ്ങള്‍ നദികള്‍ എന്നിവ യവനന്മാര്‍ കയ്യടക്കിയിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു --യവനന്മാര്‍ എന്നാല്‍ മ്ലേച്ഛന്മാര്‍ എന്നാ അര്‍ത്ഥത്തില്‍ ആണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത് -ഒരു ഗൃഹസ്ഥന്‍ ഭാര്യാ സഹോദരന്റെ ഉപദേശത്തില്‍ അല്ല നടക്കേണ്ടത്‌ എന്ന് ഇവിടെ സൂചിപ്പിക്കുന്നു --ഒരു യഥാര്‍ത്ഥ യോഗിയോ സിദ്ധനോ ജ്ഞാനിയോ സത് ക്രിയകള്‍ ചെയ്യുന്നവനോ എവിടെയും ഇല്ല എന്ന് പറഞ്ഞിരിക്കുന്നു -അത് വളരെ ശരിയാണ് താനും --ചെറിയതെങ്കിലും ന്യുനത പലര്‍ക്കുമുണ്ട് -നമ്മള്‍ ജ്ഞാനികള്‍ എന്ന് അല്ലെങ്കില്‍ യോഗി എന്നൊക്കെ കരുതുന്നവര്‍ അതല്ല എന്നാണു നാരദര്‍ പറയുന്നത് -അത് സമൂഹത്തിലേക്കു നോക്കിയാല്‍ അറിയുവാനും കഴിയും --വിമര്‍ശനങ്ങളും ആരോപണങ്ങളും ദിവ്യതയുണ്ടെന്നു കരുതുന്നവര്‍ക്ക് എതിരെ വരുവാന്‍ ഒരു കാരണം കലിയുഗത്തില്‍ ഒരു യഥാര്‍ത്ഥ യോഗി സിദ്ധന്‍ ജ്ഞാനി എന്നിവര്‍ ഇല്ലാത്തതിനാല്‍ ആണ് പിന്നെ ഉള്ളതിനെ നമ്മള്‍ യോഗിയായിട്ടും ജ്നാനിയായിട്ടും ഒക്കെ പറയുന്നു എന്ന് മാത്രം

ഭഗവദ് ഗീതാ പഠനം --ഇരുപത്തി ആറാം ദിവസം






ഗീതാ പഠനം ---ഇരുപത്തി  ആറാം  ദിവസം ---

*******************************************************************************
അര്‍ജുന വിഷാദ യോഗം ----ശ്ലോകം --2 4 
**********************************************************
ഏവമുക്തോ ഹൃഷികെശോ ഗുഡാകേശേന ഭാരത 
സേനയൊരുഭയോര്‍ മദ്ധ്യേ സ്ഥാപയിത്വാ ര ഥോത്തമം
ശ്ലോകം --2 5 
*****************
ഭീഷ്മ ദ്രോണ പ്രമുഖ ത: സര്‍വേഷാം ച മഹീക്ഷിതാം 
ഉവാച പാര്‍ഥ പ്ശൈൃതാന്‍ സമവേതാന്‍ കുരു നിതി

അര്‍ഥം ----സഞ്ജയന്‍ തുടരുന്നു --അല്ലയോ ഭാരത ,അര്‍ജുനനാല്‍ ഇപ്രകാരം പറയപ്പെട്ട ശ്രീകൃഷ്ണന്‍ രണ്ടു സേന കളുടെയും മധ്യത്തില്‍ ഭീഷ്മര്‍ക്കും ദ്രോണര്‍ക്കും അഭിമുഖം ആയിട്ട് എല്ലാ രാജാക്കന്മാര്‍ക്കും ഉത്തമമായ രഥം നിര്‍ത്തിയിട്ടു അല്ലയോ, പാര്‍ഥാ ഇവരെ ഒത്തു ചേര്‍ന്ന ഈ കുരുവംശക്കാരെ കാണൂ എന്നിങ്ങനെ പറഞ്ഞു
വിശദീകരണം 
******************
അര്‍ജുനന്‍ തന്റെ ശത്രുക്കളെ കാണാന്‍ വേണ്ടി തേരിനെ രണ്ടു സേനയുടെയും നടുക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ കൃഷ്ണന്‍ അപ്രകാരം ചെയ്തു.പക്ഷെ ഭീഷ്മരുടെയും,ദ്രോനരുടെയും മുന്നില്‍ ആണ് കൊണ്ട് പോയി നിര്‍ത്തിയത്. തികച്ചും മനശാസ്ത്രപരമായ ഒരു നീക്കം ആണ് കൃഷ്ണന്‍ നടത്തിയത്.അതെ വരെ വീര്യഭാവത്ത്തില്‍ നിന്നിരുന്ന അര്‍ജുനന്‍ തത്സമയം തളരാന്‍ തുടങ്ങുകയാണ്.ഇവിടെ അര്‍ജുനനിലെ മമതാ ബ ന്ധത്തെ പുറത്ത് കൊണ്ട് വരുവാനും പിന്നെ യുധ്ധത്തില്‍ ശത്രുക്കളെ ഉള്ളൂ ബന്ധങ്ങള്‍ ഇല്ലെന്നും ബോധിപ്പിക്കുവാന്‍ ആണ് ഭഗവാന്‍ ശ്രമിക്കുന്നത്.പ്രത്യക്ഷത്തില്‍ ഒരു ഗുരുവിനു ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങളും സാഹചര്യത്തിന്റെ സമ്മര്‍ ദ്ദം മൂ ലമാ ണെങ്കിലും തനിക്കു വേണ്ടി ചെയ്ത ഗുരുനാഥന്‍ .അച്ഛനില്ലാത്ത കുട്ടികള്‍ ആയി വളര്‍ന്നത്‌ കാരണം തങ്ങളോടു പ്രത്യേക വാത്സല്യം കാണിച്ച ഭീഷ്മ പിതാമഹന്‍ ഇവരുടെ ഒക്കെ നേരെ എങ്ങിനെ ആണ് താന്‍ യുദ്ധം ചെയ്യുക? എന്നാ ചിന്ത അര്‍ജുന നേ തളര്‍ത്തുന്നു. ഈ ഒരു തളര്‍ച്ച തന്നെയാണ് കൃഷ്ണന്‍ പ്രതീക്ഷിച്ചതും. മറ്റൊരു വിധം പറഞ്ഞാല്‍ ഈ തളര്‍ച്ചയാണ് പാണ്ഡവരുടെ വിജയത്തിനു ആധാരമായി പിന്നീടു പരിണമിച്ചത്‌ ---തുടരും

ആദ്ധ്യാത്മിക പഠനം --പതിനൊന്നാം ദിവസം








ആധ്യാത്മിക പഠനം –പതിനൊന്നാം ദിവസം -13/6/2015
***********************************************************************
വിദ്യയും,അവിദ്യയും –ഒന്നാം --ഭാഗം 
******************************************************* 
വിദ്യ എന്നും അവിദ്യ എന്നും കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല.എന്നാല്‍ എന്താണ് ഇത് എന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയം ആണ്.ഞാന്‍ തന്നെ വളരെ കാലം കഴിഞ്ഞാണ് മനസ്സിലാക്കിയിട്ടുള്ളത്,അതിനു പ്രധാന കാരണം വളരെ ലളിതമായ സാധാരണ നമുക്ക് മനസ്സിലാകാവുന്ന ശൈലിയും ഭാഷയും അല്ല പണ്ഡിതന്മാര്‍ പ്രയോഗിച്ചിട്ടുള്ളത്.എന്തിന്നു ഇങ്ങിനെ ചെയ്യുന്നു എന്ന് മനസ്സിലാകുന്നില്ല –വ്യാസാദി ഗുരുക്കന്മാര്‍ സംസ്കൃതത്തില്‍ ആണല്ലോ ഇതൊക്കെ പറഞ്ഞിട്ടുള്ളത്? പക്ഷെ മലയാള ത്തില്‍ എന്തിനാണ് ഈ നിഗൂഡത?ഒരു കഥയിലൂടെ വ്യക്തമാക്കാം – മുന്‍പ് ഒക്കെ വീടുകളില്‍ അകത്തു toilet ഉണ്ടാക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല.പുറത്ത് വളരെ ദൂരത്ത്‌ ആയിരിക്കും.അങ്ങിനെ ഉള്ള സ്ഥലത്ത് ഒരു ദിവസം സന്ധ്യ കഴിഞ്ഞു ഒരു സ്ത്രീ toilet ല്‍ പോയി.അവിടെ ചെന്നപ്പോള്‍ അവര്‍ പേടിച്ചു നിലവിളിച്ചു.കാരണം വാതി ല്‍ പടിയില്‍ ഒരു പാമ്പ്.നിലവിളി കേട്ട് ഭര്‍ത്താവും മൂത്ത മകനും ടോര്ച്ചു മായി വന്നു ടോര്‍ച്ച്തെളിയിച്ചു നോക്കിയാ മകന്‍ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്,കാരണം അത് ഒരു കയറായിരുന്നു.അരണ്ട വെളിച്ചത്തില്‍ പാമ്പ് എന്നെ തോന്നൂ –ഇതാണ് സംഭവം –ഇവിടെ ടോര്‍ച്ച് തെളിയിച്ചത് കൊണ്ടാണ് കയര്‍ ആണെന്ന് മനസ്സിലായത്‌ അല്ലെങ്കില്‍ അത് പാമ്പ് തന്നെ- ഈ കയറിനെ കണ്ടു പാമ്പ് എന്ന് കരുതിയല്ലോ ഈ ധാരണക്ക് ആണ് അവിദ്യ എന്ന് പറയുന്നത് –അതായത് യഥാര്ത്ഥ വസ്തുവില്‍ മറ്റൊരു വസ്തുവിനെ മനസ്സ് കൊണ്ട് കല്പിക്കുക അതിനനുസരിച്ച് ഭാവം ഉണ്ടാകുക— കയറാണ് എന്നാ യാഥാര്ത്ഥ്യം മനസ്സിലായപ്പോള്‍ ആ അവസ്ഥ ആണ് വിദ്യ – അതായത് ഇവിടെ കയറിനെ പാമ്പ് എന്ന് തെറ്റായി ധരിച്ചു അഥവാ തെറ്റായി കണ്ടു.-അപ്പോള്‍ യഥാര്ത്ഥ വസ്തുവിനെ തെറ്റിദ്ധരിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ ആണ് അവിദ്യ എന്നാല്‍ ഇങ്ങിനെ ആരും പറഞ്ഞതായി കണ്ടിട്ടില്ല. നാം ജീവിക്കുന്നതും അവിദ്യയില്‍ ആണ്.കന്യാകുമാരി കടപ്പുറത്ത് പോയാല്‍ സൂര്യോദയവും,സൂര്യാസ്തമനവും കാണാം ഇത് നമ്മള്‍ കാണുന്നതാണ്.പക്ഷെ ഇത് അവിദ്യ ആണ് അല്ലെങ്കില്‍ മായ ആണ് കാരണം സൂര്യന്‍ ഉടിക്കുന്നും ഇല്ല അസ്തമിക്കുന്നതും ഇല്ല ഭൂമി സൂര്യനെ ചുറ്റുമ്പോള്‍ ഉണ്ടാകുന്ന ഒരു തോന്നല്‍ മാത്രം ആണ് –ഇത് തോന്നല്‍ ആണെന്ന തിരിച്ചറിവ് ആണ് വിദ്യ. പൌരാണിക കഥകളില്‍ ഇഷ്ടം പോലെ ഉദാഹരണം ഉണ്ട് .ഓരോന്നായി എടുത്തു നമുക്ക് പരിശോധിക്കാം. ഇനി തെറ്റിദ്ധരിക്കാന്‍ അഥവാ അവിദ്യയില്‍ അമരാന്‍ ഭാഷ കൂടി കാരണം ആണ് എന്തിനാണ് ഭാഷ എന്ന് പലരും മറക്കുന്നു.ആശയവിനിമയത്തിനാണ് ഭാഷ.ആ ഭാഷ സ്വാധീനമാക്കാന്‍ ഉള്ള മാര്‍ഗ്ഗം ആണ് വ്യാകരണാദികള്‍

Like · Comment

2015, നവംബർ 21, ശനിയാഴ്‌ച

ശ്രീമദ്‌ ഭാഗവതം -പതിനാലാം ദിവസം -മാഹാത്മ്യം --ശ്ലോകം 31









ശ്രീ മദ് ഭാഗവതം --പതിനാലാം ദിവസം --മാഹാത്മ്യം--ശ്ലോകം -31 
***********************************************************************************
സത്യം നാസ്തി,തപഃ ശൌചം ദയാ ദാനം ന വിദ്യതേ 
ഉദരം ഭരിണോ ജീവാ വരാകാഃ കൂടഭാഷിണഃ
***********************************************************************
അര്‍ത്ഥം---സത്യമില്ല തപസ്സില്ല ശൌചമില്ല ദയയും ദാനവും ഇല്ല ജീവികള്‍ ഉദരംഭരികളും വരാകന്മാരും കൂട ഭാഷികളും ആണ് 
***********************************************************************************
ശ്ലോകം --32
******************
മന്ദാഃ സുമന്ദമതയോ മന്ദഭാഗ്യാഹ്യുപദ്രുതാഃ
പാഖണ്‍ഡ നിരതാഃ സന്തോവിരക്താഃസപരിഗ്രഹാഃ
******************************************************************
അര്‍ത്ഥം----ജനങ്ങള്‍ മൂഢബുദ്ധിക ളാണ് അലസന്മാരാണ്,ഭാഗ്യം കെട്ടവരാണ് ഉപദ്രവം സഹിക്കുന്നവരും കൂടാതെ നാ സ്തി കരുമത്രേ! വിരക്തന്മാര്‍ പോലും സ്ത്രീ ലമ്പടന്‍മാരായിരിക്കുന്നു
***************************************************************************
വ്യാഖ്യാനം 
*****************നാരദര്‍ തന്റെ ദുഖത്തിന് കാരണം സനകാദികളോട് പറയുന്നത് തുടരുന്നു --ഭൂമിയില്‍ സത്യമില്ല തപസ്സില്ല ശൌച്യവും ദയയും ദാനവും ഒന്നുമില്ല ,ജീവികള്‍ക്ക് വയറു നിറക്കുക എന്നാ ലക്‌ഷ്യം മാത്രം - മാത്രമല്ല വരാക്ന്മാരുമാണ് അതായത് ദരിദ്രര്‍ ആണ് പിന്നെ പരദൂഷണം നിന്ദാ വചനങ്ങള്‍ പറയുന്നവരും ആണ് ഭാഗ്യമില്ലാത്തവരും ഉപദ്രവം സഹിക്കുന്നവരും ആണ് ഇതിനൊക്കെ പുറമേ ഈശ്വര വിശ്വാസം ഇല്ലാത്തവരും ആണ് വിരക്ത്ന്മാരായി നടക്കുന്നവര്‍ ഉണ്ട് അവര്‍ സ്ത്രീ ലമ്പടന്‍ മാരും ആണ് കലിയുഗത്തിലെ ഈ ദൃശ്യങ്ങള്‍ കണ്ടാണ്‌ നാരദരുടെ മുഖം ദുഃഖ പൂര്‍ണം ആയിരിക്കുന്നത് ചുരുക്കി പറഞ്ഞാല്‍ ബ്രാഹ്മണന്‍ എന്നാ സജ്ജനം കലിയുഗത്തില്‍ ഇല്ല എന്ന് സാരം പേരെ ഉള്ളൂ - ഒരു ബ്രാഹ്മണന് വേണ്ട യോഗ്യതകള്‍ ഒന്നും ഇല്ലാത്തവരാണ് കലിയുഗ വാസികള്‍ എന്ന് നാരദരുടെ ദുഃഖ ഹെതുവില്‍ നിന്ന്
മനസ്സിലായില്ലേ? അതിനാലാണ് കലിയുഗം ശൂദ്ര യുഗം ആണെന്ന്
പൂര്‍വ ഋഷിമാര്‍ പറഞ്ഞിട്ടുള്ളത്‌--തുടരും