വലിയ പണ്ഡിതന്‍ ആണെന്ന ഭാവം സംസ്കൃത ശ്ലോകങ്ങള്‍ അക്ഷരെ ത്തെറ്റൊടെ പഠിച്ചു കയ്യടി വാങ്ങിക്കുന്ന ഒരു വിദ്വാന്‍ --ഒരു ചാനലില്‍ അയാളുടെ സര്‍ക്കസ് മാത്രം --ഇയാള്‍ പറഞ്ഞ കാര്യം ഇങ്ങിനെ ----നിങ്ങള്‍ക്ക് രണ്ടു മക്കള്‍ ഉണ്ടെന്നു കരുതുക ഒന്ന് ഊമയും ബധിരനും മറ്റേ ആള്‍ പൂര്‍ണ ആരോഗ്യവാന്‍ --ഇവരില്‍ ഒരാളെ നിങ്ങള്‍ക്ക് കൊല്ലേണ്ടി വന്നു-നിങ്ങള്‍ മൂകനും ബധിരനും ആയവനെ വധിക്കാന്‍ തീ രുമാനിക്കും ഇല്ലേ? സത്യത്തില്‍ പൂര്‍ണ ആരോഗ്യം ഉള്ളവനെ അല്ലെ കൊല്ലേണ്ടത്?കാരണം അവനു നിലവിളിക്കാം പ്രതിഷേധിക്കാം പ്രതികരിക്കാം എന്നാല്‍ ഊമയോ എല്ലാം നിഷ്ശ്ശബ്ദമായി സഹിക്കണം --ഈ ഉദാഹരണം എന്തിനാണ് ആ മാന്യന്‍ പറഞ്ഞത് എന്നറിയാമോ? മൃഗങ്ങളെ കൊല്ലുംബോള്‍ വേദനകൊണ്ട് അത് പ്രതികരിക്കും എന്നാല്‍ സസ്യങ്ങളോ? അവയ്ക്ക് അതിനു പോലും കഴിയില്ല കാരണം ഉരിയാടാന്‍ വയ്യല്ലോ --മാംസഭക്ഷണ ത്തെയും മൃഗങ്ങളെ കൊല്ലുന്നതിനെയും ന്യായീകരിച്ച പാണ്ഡിത്യം ആണ് ഇപ്പോള്‍ പറഞ്ഞത് --ഇനി ഇയാളുടെ വിവരദോഷം എന്താണ്? വേദന ജീവികള്‍ സഹിക്കുന്നത് നെര്‍വ്സ് ഉണ്ടാകുന്നത് കൊണ്ടാണ് --കൂടാതെ രക്ത ധമനികളും ഉണ്ട് സസ്യങ്ങള്‍ക്ക് ഇത്ഇല്ല --നെര്‍വ്സ് ഇല്ലാത്തതിനാല്‍ സസ്യങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും വേദനയും ഇല്ല -പൂക്കാനും കായ്ക്കാനും വളരാനും ആവശ്യമായ ബോധവും ജീവനും മാത്രമേ ഉള്ളൂ --നമ്മുടെ ശരീരത്തില്‍ നഖം മുടി മുതലായവ മുറിക്കുമ്പോള്‍ നമുക്ക് വേദന അനുഭവപ്പെടുന്നുണ്ടോ? കാരണം അവയില്‍ നെര്‍വ്സ് ഇല്ല മാത്രമല്ല ഇങ്ങിനെ ഉള്ളവ വീണ്ടും വളരുകയും ചെയ്യും നഖവും മുടിയും വളരുന്നും ഉണ്ടല്ലോ -എന്നാല്‍ ശരീര ഭാഗങ്ങള്‍ മുറിച്ചാല്‍ അവ വളരില്ല --ഈ പ്രാഥമിക കാര്യം പോലും അറിയാത്ത വിവര ദോഷിയാണ് സംസ്കൃത ശ്ലോകങ്ങള്‍ ഉരുവിട്ട് സനാതന ധര്‍മ്മത്തെ പലപ്പോളും അപഹസിക്കുന്നത് --ഇത് കേട്ട് കയ്യടിക്കാന്‍ ചില അല്പ്പന്മാരും അപ്പോള്‍ പറയുന്ന ഇയാളോ കയ്യടിക്കുന്ന ആരാധകരോ ആരാണ് കൂടുതല്‍ വിവരദോഷികള്‍?--മര്യാദക്ക് ഒരു ഉദാഹരണം പോലും പറയാന്‍ ഈ അഭിനവ പണ്ഡിത കേസരിക്കു അറിയില്ല എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?--ഇയാള്‍ ആരെന്നു പറയുന്നില്ല ഊഹിച്ചെടുത്തു പൂരിപ്പിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ