2015, നവംബർ 6, വെള്ളിയാഴ്‌ച

കാളിദാസനും ശാസ്ത്രവും





കാളിദാസനും ശാസ്ത്രവും
കാളിദാസന്റെ കൃതികളില്‍ കഴിയുന്നതും ഏതെങ്കിലും ശാസ്ത്ര സംബന്ധമായ കാര്യങ്ങള്‍ കൂടി കഥയിലൂടെ ഉള്‍പ്പെടുത്ത്തിയിട്ടുണ്ടായിരിക്കും അത് കണ്ടെത്തുന്നതിലാണ് നമുക്ക് വിജയം നേടേണ്ടത് --വെറും സാഹിത്യ സൃഷ്ടി മാത്രമല്ല കാളിദാസ കൃതികള്‍ ഉദാഹരണം കുമാര സംഭവ ത്തിലെ ഒരു ശ്ലോകം നോക്കാം
ക്രോധം പ്രഭോ സംഹര സംഹരേതി
യാവദ് ഗിര : ഖേ മരുതാം ചരന്തി 
താവത്സ വഹ്നിര്‍ ഭവ നേത്ര ജന്മാ 
ഭാസ്മാവശേഷം മദനം ചകാര 
**********************************************
അര്‍ത്ഥം --പ്രഭോ! കാമദേവന് എതിരായിട്ടുള്ള കോപം അടക്കിയാലും അടക്കിയാലും -എന്ന് മരുദ്ദേവന്മാരുടെ വാക്കുകള്‍ വായു മാര്‍ഗ്ഗേണ ശിവ ന്‍റെ ചെവിയില്‍ എത്തുമ്പോ ഴേക്കും ശിവ നേത്രങ്ങളില്‍ നിന്ന് ഉതിര്‍ന്ന അഗ്നി കാമദേവനെ ചാമ്പലാക്കി കഴിഞ്ഞിരിക്കുന്നു 
**************************************************
വ്യാഖ്യാനം 
*****************
ദേവന്മാരുടെ പ്രേരണ നിമിത്തമാണ് കാമദേവന്‍ ശിവന്റെ നേരെ മോഹനാസ്ത്രം പ്രയോഗിച്ചത് --ദേവന്മാര്‍ കാ മദേവനോടോപ്പം ഇരുന്നു ഇത് കാണുന്നുണ്ടായിരുന്നു - അവരുടെ വാക്കുകള്‍ ആകുന്ന ശബ്ദ തരംഗ ങ്ങള്‍ ശിവനിലേക്ക് സഞ്ചരിച്ച ദൂരവും ശിവന്‍റെ നേത്രാഗ്നി കാമദേവന്റെ നേരെ സഞ്ചരിച്ച ദൂരവും തുല്യമായിരുന്നു -- എന്നാല്‍ ശിവ നേത്രാഗ്നി കാമദേവനില്‍ എത്തി കാമദേവനെ ഭാസ്മീകരിച്ച്തിനു ശേഷം ആണ് ഏറെ കഴിഞ്ഞു  ആണ്  ദേവന്‍മാരുടെ കോപം അടക്കിയാലും എന്ന ശബ്ദം ശിവന്‍ കേട്ടത് --അപ്പോള്‍ പ്രകാശ വേഗതയെക്കാള്‍ കുറവാണ് ശബ്ദ വേഗത എന്ന ശാസ്ത്ര വസ്തുത കാളിദാസന്‍ ഈ ശ്ലോകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു --നോക്കണേ നമ്മുടെ കൃതികളിലെ മാഹാത്മ്യം --ഇത്തരം ചില കാര്യങ്ങള്‍ക്ക് ആയിട്ടാണ് കഥകളില്‍ ചില വ്യത്യാസങ്ങള്‍ വരുത്തുന്നത് --ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ