ശ്രീമദ് ഭാഗവതം --മാഹാത്മ്യം - --ഏഴാം ദിവസം
ശ്ലോക്--13
പരീക്ഷിതേ കഥാം വക്തും സഭായാം സംസ്ഥിതേ ശുകേ
സുധാകുംഭം ഗൃഹീത്വൈവ ദേവാസ്തത്ര സമാഗമന
അര്‍ത്ഥം---പ്രായോപ വേശത്തിനു തുനിഞ്ഞ പരീക്ഷിത്ത് സഭയില്‍ നില കൊണ്ടപ്പോള്‍ ദേവന്മാര്‍ അവിടെ അമൃത കുംഭവുമായി വന്നു ചേര്‍ന്നു
ശ്ലോകം --14
ശുകന്‍ നത്വാ/വദന്‍ സര്‍വ്വേ സ്വകാര്യ കുശലാഃ സുരാഃ
കഥാ സുധാം പ്രയച്ഛന്ന്വഗൃഹീത്വൈവ സുധാമിമാം
ശ്ലോകം --15
ഏവം വിനിമയേ ജാതേസുധാ രാജ്ഞാ പ്രപീയതാം
പ്രപാസ്യാമോ വയം സര്‍വേ ശ്രീമദ് ഭാഗവതാ
അര്‍ത്ഥം--ഈ അമൃത് പരീക്ഷിത്തിനു കൊടുത്ത ശേഷം പകരം ഭാഗവതം ഞങ്ങള്‍ക്ക് തരിക ഞങ്ങള്‍ ഈ ഭാഗവതം ആകുന്ന അമൃത് പാനം ചെയ്യട്ടെ എന്ന് ശുകനെ നമസ്കരിച്ചു ദേവന്മാര്‍ പറഞ്ഞു
വ്യാഖ്യാനം
ഇതില്‍ നിന്നും അമൃത് പാനം ചെയ്യുന്നതിനേക്കാള്‍ മഹത്തരം ആണ് ഭാഗവത ശ്രവണം എന്ന് ദേവന്മാരും സമ്മതിക്കുന്നു -- അതല്ലെങ്കില്‍ ഏവരും കൊതിക്കുന്നതും ദേവന്മാര്‍ക്ക് അല്ലാതെ മറ്റൊരാള്‍ക്കും കിട്ടാത്ത ദിവ്യമായ അമൃത് പരീക്ഷിത്തിന്റെ മുന്നില്‍ കൊണ്ട് വന്നുവെച്ച് ശുകനോട് ഭാഗവതശ്രവണത്തിനു ദേവന്മാര്‍ ആഗ്രഹം പ്രകടിപ്പിക്കുമായിരുന്നോ?സത്യത്തില്‍ പരീക്ഷിത്തിനു ഭൌതികമായ മരണത്തില്‍ നിന്ന് രക്ഷ നേടാന്‍ അമൃത് ഉപകരിക്കും --പക്ഷെ ഭൌതികമായ ഒരു ചിരഞ്ജീവി ഭാവം പരീക്ഷിത്ത് ആഗ്രഹിക്കുന്നില്ല നിത്യ മുക്തിയാണ് അദ്ദേഹത്തിനു ആവശ്യം അത് ഭാഗവത ശ്രവണം കൊണ്ടോ പാരായണം കൊണ്ടോ മാത്രമേ ലഭിക്കൂ
--ഇവിടെ ശ്രവണം ആണ് പ്രാധാന്യം കാരണം ശുകന്‍ പറയുമ്പോള്‍ അതില്‍ ലയിച്ചു ആനന്ദത്തില്‍ ഇരിക്കാമല്ലോ --തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ