*
ശ്ലോകം --23
***************
ലോക വിഗ്രഹ മുക്തസ്യ നാരദസ്യസ്ഥിരസ്യ ച
വിധി ശ്രവേകുതഃ പ്രീതിഃസംയോഗഃകുത്ര തൈഃസഹ
*********************************************************************
അര്‍ത്ഥം--ലോക കാര്യങ്ങളില്‍ ഇടപെടാത്തവനും ഒരിടത്ത് സ്ഥിരമായി നില്‍ക്കാത്തവനും ആയ നാരദര്‍ക്ക്സനകാദികളുമായി എവിടെ വെച്ച് കണ്ടു മുട്ടാനും എങ്ങിനെ സപ്താഹ ശ്രവണ വിധി
മനസ്സിലാക്കാനും സാധിച്ചു?
************************************************************************************
ശ്ലോകം --24
***************
അത്ര തേകീര്ത്തയിഷ്യാമിഭക്തിയുക്തം കഥാനകം
ശുകേന മമ യത് പ്രോക്തം രഹഃശിഷ്യം വിചാര്യ ച
**********************************************************************************
അര്‍ത്ഥം--ശിഷ്യന്‍ എന്നാ നിലയില്‍ ശുകന്‍ എനിക്ക് ഉപദേശിച്ചതും രഹസ്യമായിട്ടുള്ളതും ഭക്തി പ്രധാനവും ആയ ചരിതം ഞാന്‍
പറയാം
***********************************************************************************
വ്യാഖ്യാനം
***************
ഇവിടെ നമുക്ക് ഉള്ളത് പോലെ ഉള്ള സംശയം ശൌനകനും ഉള്ളതായി കാണാം ഒരിടത്ത് സ്ഥിരമായി നില്‍ക്കാത്തവനും ലോകകാര്യങ്ങളില്‍ ഇടപെടാത്തവനും ആയ നാരദര്‍ക്ക് എങ്ങിനെ സപ്താഹശ്രവണ വിധി സാധിച്ചു എന്നാണു ശൌനകന്‍ ചോദിക്കുന്നത് സത്യത്തില്‍ ശൌനകനു ഇത് അറിയാഞ്ഞിട്ടല്ല നമുക്ക് വേണ്ടി സൂത ശൌനക സംവാദം വ്യാസന്‍ സൃഷ്ടിച്ചതാണ് അഥവാ കാര്യം അറിയുമെങ്കിലും ഗുരു മുഖത്ത് നിന്ന് ഒന്ന് കൂടി കേള്‍ക്കുക കുട്ടികള്‍ ചില കഥകള്‍ വീണ്ടും വീണ്ടും നമ്മെ കൊണ്ട് പ റയിക്കുമല്ലോ അത് പോലെ- അപ്പോള്‍ ഒരിക്കല്‍ കേട്ട് മനസ്സിലാക്കിയ കഥ വീണ്ടും കേള്‍ക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥ തന്നെയാണ് ശൌനകനും ഇപ്പോള്‍ ഉള്ളത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ