2015, നവംബർ 17, ചൊവ്വാഴ്ച

ആദ്ധ്യാത്മിക പഠനം -എഴാം ദിവസം







ആദ്ധ്യാത്മിക പഠനം --എഴാം ദിവസം -
*****************************************************************
രണ്ടാം അദ്ധ്യായം (എന്താണ് ധര്‍മ്മം) ഭാഗം -- 6
****************************************************************
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വലതു വശം ചെരിഞ്ഞു കിടന്നു പിന്നെ ആണ് എഴുന്നെല്‍ക്കേണ്ടത്.--നമ്മുടെ ശരീരത്തിനു ചുറ്റും രണ്ടു കാന്തിക വലയങ്ങള്‍ ഉണ്ട്, 1--കാലില്‍ നിന്ന് ശിരസ്സ്‌ വരെയും,ശിരസ്സ്‌ മുതല്‍ കാലു വരെയും.2-ശരീരത്തിന്‍റെ ഇടത്ത് വശത്ത് നിന്ന് മുന്ഭാഗത്ത് കൂടെ വലത്തോട്ടും ,പുറകില്‍ കൂടി വലത്ത് നിന്ന് ഇടത്തോട്ടും .ഈ കാന്തിക വലയത്തിന്റെ ഗതിക്കു അനുസരിച്ച ശരീര ചലനം കാന്തിക വലയത്തിന്റെ winding ശക്തിപ്പെടുത്തുന്നു. മറിച്ച്ആയാല്‍ ശരീര സംവിധാനത്തിന് ശേഷി ക്ഷയിക്കാന്‍ കാരണമാകും.ശരീരം വലതു വശം ചെരിഞ്ഞു കിടന്നു എഴുന്നേല്‍ക്കുമ്പോള്‍ winding കൂടുതല്‍ ശക്തമാകാന്‍ സഹായിക്കുന്നു .
സ്നാനത്തിന്റെ കാര്യം പറഞ്ഞുവല്ലോ ! കുളി കഴിഞ്ഞു പ്രാര്‍ത്ഥന അത്യാവശ്യം ആണ്.പ്രാര്‍ത്ഥന എന്നതിന്റെ വാക്യാര്‍ ത്ഥവും എടുക്കണം അത് പിന്നീട് പറയാം -- ഉചിതമായ വൃത്തിയുള്ള സ്ഥാനം തിരഞ്ഞുഎടുക്കനം ഫോട്ടോ,വിഗ്രഹം എന്നിവ വെച്ച് അതില്‍ കൂടി നമ്മുടെ ഇഷ്ട സങ്കല്‍പ്പത്തിനു അനുസരിച്ച് ആരാധനയാകാം -- ആദ്യം നിലവിളക്ക് കൊളുത്ത ണം--വിളക്ക് കൊളുത്തുമ്പോള്‍ --
*******************************************************************************
ചിത് പിംഗല ഹന ഹന ദഹദഹ ചപ ചപ സര്‍വ ജ്ഞാ ജ്ഞാപയ സ്വാഹ
***********************************************************************************
എന്ന മന്ത്രം ചൊല്ലണം അത് ചൊല്ലിക്കൊണ്ടു വേണം ദീപം തെളിയിക്കാന്‍ --തുടര്‍ന്ന് ദീപം ദര്‍ശിക്കുമ്പോള്‍ 
**********************************************************************************
ശുഭം കരോതി കല്യാണം 
ആരോഗ്യം ധന സമ്പദഃ
ശത്രു ബുദ്ധി വിനാശായ 
ദീപ ജ്യോതിര്‍ നമോസ്തുതേ
******************************************************************************
എന്നാ മന്ത്രം ചൊല്ലണം --എന്നാല്‍ വേറെ ഒരാള്‍ വിലക്ക് കൊളുത്തി അത് നാം സന്ധ്യാ വേളകളില്‍ ആണ് ദര്‍ശിക്കുന്നത് എങ്കില്‍ 
***********************************************************************************
ശുഭം ഭവതുകല്യാണം 
ആയുരാരോഗ്യ വര്‍ദ്ധനം 
സര്‍വ്വശത്രു വിനാശായ 
സന്ധ്യാ ദീപം നമോ നമഃ
***************************************************************************************
എന്ന മന്ത്രം ആണ് ചൊല്ലേണ്ടത് --രാവിലെ ഉണര്‍ന്നു വലതു വശം ചെരിഞ്ഞു കിടന്നു എണീറ്റ ഉടനെ --എഴുന്നേല്‍ക്കുമ്പോള്‍ ആദ്യം ഭൂമി തൊട്ടു തലയില്‍ വെക്കണം എന്നതിന് ശേഷം വേണം പാദം നിലത്തു വെക്കാന്‍ അപ്പോള്‍ --
**********************************************************************************
സമുദ്ര വസനേ ദേവീ 
പര്‍വ്വത സ്തനമണ്‍ഡലേ
വിഷ്ണു പത്നി നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമ സ്വമേ
**********************************************************************************
എന്ന മന്ത്രം ചൊല്ലണം--ഇതിന്‍റെ ശാസ്ത്രീയ വശം --അടുത്ത പോസ്റ്റില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ