ഗീതാ പഠനം -- പതിനാലാം ദിവസം ദിവസം --അര്‍ജുന വിഷാദ യോഗം -4,5,6 ശ്ലോകങ്ങളുടെ വിശദീകരണം തുട രു ന്നു --രണ്ടാം ഭാഗം
തുടരുന്നു
---ധൃഷ്ടകേതുവിനെ ആണ് പിന്നെ പറയുന്നത് ചേദി രാജാവായ ശിശുപാലന്റെ പുത്രനാണ് പാണ്ഡവ സൈന്യത്തിലെ പ്രധാന സെനാനായകരില്‍ ഒരാളാണ് .പാണ്ഡവരുടെ 7 അക്ഷൌഹിണി കളില്‍ ഒരു അക്ഷൌഹിനിയുടെ മേല്‍നോട്ടം ദൃഷ്ടകേതുവിനു ആണ്.വ്യക്തി നാമം ആയതിനാല്‍ അതിനെ വ്യാഖ്യാനിക്കേണ്ടതില്ല എങ്കിലും ആ പേരിനു അര്‍ഥം ഭയങ്കരമായ കൊടിയോട് ഒത്തവന്‍ എന്നാണു.പിന്നെ ചെകിതാനനെ പറയുന്നു.വൃഷ്ണി വംശത്തിലെ ചികിതാനന്റെ പുത്രന്‍ ആണ് ഒരു അക്ഷൌഹിണി പടയെ നയിക്കുന്നത് ഇദ്ദേഹം ആണ്.ശേഷം കാശിരാജാവിനെയും,പുരുജിതിനെയും പറയുന്നു, കുന്തി ഭോജന്റെ പുത്രനാണ് പുരുജിത് അതിനാല്‍ പാണ്ഡവ രുടെ മാതുലനും ആണ്--പുരുന്‍ ജയതി ഇതി പുരുജിത് ---ധാരാളം പേരെ ജയിക്കുന്നവന്‍ പുരുജിത് പിന്നെ കുന്തി ഭോജനും മഹാരഥന്‍മാരുടെ പട്ടികയില്‍ വരുന്നു.--പുരുജിത്തിന്‍റെ പിതാവ് പാണ്ഡവരുടെ മുത്തശ്ശന്‍ .തുടര്‍ന്ന് ശൈബ്യനെ പറയുന്നു. ശൈബ്യന്മാര്‍ അനേകം ഉണ്ടല്ലോ ഇവിടെ യുധീഷ്ടിരന്റെഭാര്യ ദേവികയുടെ പിതാവ് ആയ ഗോവാസനാണ് ശൈബ്യന്‍ എന്ന് വിശെഷിപ്പിക്കപ്പെട്ട്വ്ന്‍ ,പാഞ്ചാല ദേശക്കാരും അമിത പരാക്രമികളും ആയ യുധമന്യു,ഉത്തമൌ ജാസ് എന്നിവരെയാണ് പിന്നെ പറയുന്നത് .തുടര്‍ന്ന് അഭിമന്യുവിനെ പറയുന്നു.അര്‍ജുനനും,പ്രദ്യുംനനും ആണ് അഭിമന്യുവിന്‍റെ ഗുരുക്കന്മാര്‍ .അഭിമന്യുവിന്റെ പരാക്രമാത്തെ കുറിച്ച് പറയേണ്ടതില്ല .അനന്തരം ദ്രൌപ ദേ യര്‍ എന്ന് പറഞ്ഞിരിക്കുന്നു. പാണ്ടവന്മാര്‍ക്ക് വേറെ ഭാര്യമാരില്‍ ജനിച്ച കുട്ടികളെ സ്വന്തം മക്കളെ പോലെ ദ്രൗപതി നോക്കിയതിനാല്‍ ദ്രൗപ ദെയര്‍ എന്ന് വിളിക്കുന്നു.പ്രതി വിന്ധ്യന്‍,ശ്രുത സോമന്‍,ശ്രുത കര്‍മ്മാവ്,ശതാനീക്ന്‍ ,ശ്രുത സേനന്‍ എന്നിവര്‍ യ ഥാ ക്രമം പാണ്ഡവരുടെ മക്കള്‍ ആണ്./ ഇങ്ങിനെ എല്ലാവരെയും മഹാരഥന്‍ മാരായി പറഞ്ഞിരിക്കുന്നു --ഇങ്ങിനെ പാണ്ഡവ സൈന്യത്തെ പരിചയ പ്പെടുത്തിയതിന് ശേഷം ദുര്യോധനന്‍ തന്റെ സൈന്യത്തെ കുറിച്ച് ദ്രോ ണരോട് പറയുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ