ശ്രീ മദ് ഭാഗവതം --പതിനാലാം ദിവസം --മാഹാത്മ്യം--ശ്ലോകം -31
***********************************************************************************
സത്യം നാസ്തി,തപഃ ശൌചം ദയാ ദാനം ന വിദ്യതേ
ഉദരം ഭരിണോ ജീവാ വരാകാഃ കൂടഭാഷിണഃ
***********************************************************************
അര്‍ത്ഥം---സത്യമില്ല തപസ്സില്ല ശൌചമില്ല ദയയും ദാനവും ഇല്ല ജീവികള്‍ ഉദരംഭരികളും വരാകന്മാരും കൂട ഭാഷികളും ആണ്
***********************************************************************************
ശ്ലോകം --32
******************
മന്ദാഃ സുമന്ദമതയോ മന്ദഭാഗ്യാഹ്യുപദ്രുതാഃ
പാഖണ്‍ഡ നിരതാഃ സന്തോവിരക്താഃസപരിഗ്രഹാഃ
******************************************************************
അര്‍ത്ഥം----ജനങ്ങള്‍ മൂഢബുദ്ധിക ളാണ് അലസന്മാരാണ്,ഭാഗ്യം കെട്ടവരാണ് ഉപദ്രവം സഹിക്കുന്നവരും കൂടാതെ നാ സ്തി കരുമത്രേ! വിരക്തന്മാര്‍ പോലും സ്ത്രീ ലമ്പടന്‍മാരായിരിക്കുന്നു
***************************************************************************
വ്യാഖ്യാനം
*****************നാരദര്‍ തന്റെ ദുഖത്തിന് കാരണം സനകാദികളോട് പറയുന്നത് തുടരുന്നു --ഭൂമിയില്‍ സത്യമില്ല തപസ്സില്ല ശൌച്യവും ദയയും ദാനവും ഒന്നുമില്ല ,ജീവികള്‍ക്ക് വയറു നിറക്കുക എന്നാ ലക്‌ഷ്യം മാത്രം - മാത്രമല്ല വരാക്ന്മാരുമാണ് അതായത് ദരിദ്രര്‍ ആണ് പിന്നെ പരദൂഷണം നിന്ദാ വചനങ്ങള്‍ പറയുന്നവരും ആണ് ഭാഗ്യമില്ലാത്തവരും ഉപദ്രവം സഹിക്കുന്നവരും ആണ് ഇതിനൊക്കെ പുറമേ ഈശ്വര വിശ്വാസം ഇല്ലാത്തവരും ആണ് വിരക്ത്ന്മാരായി നടക്കുന്നവര്‍ ഉണ്ട് അവര്‍ സ്ത്രീ ലമ്പടന്‍ മാരും ആണ് കലിയുഗത്തിലെ ഈ ദൃശ്യങ്ങള്‍ കണ്ടാണ് നാരദരുടെ മുഖം ദുഃഖ പൂര്‍ണം ആയിരിക്കുന്നത് ചുരുക്കി പറഞ്ഞാല്‍ ബ്രാഹ്മണന്‍ എന്നാ സജ്ജനം കലിയുഗത്തില്‍ ഇല്ല എന്ന് സാരം പേരെ ഉള്ളൂ - ഒരു ബ്രാഹ്മണന് വേണ്ട യോഗ്യതകള്‍ ഒന്നും ഇല്ലാത്തവരാണ് കലിയുഗ വാസികള്‍ എന്ന് നാരദരുടെ ദുഃഖ ഹെതുവില്‍ നിന്ന്
മനസ്സിലായില്ലേ? അതിനാലാണ് കലിയുഗം ശൂദ്ര യുഗം ആണെന്ന്
പൂര്‍വ ഋഷിമാര്‍ പറഞ്ഞിട്ടുള്ളത്--തുടരും
Excellent
മറുപടിഇല്ലാതാക്കൂസ്വാതികഗുണാഹി ശമ ദമ തപഃ ച സ്വാധ്യായാ
മറുപടിഇല്ലാതാക്കൂഅധ്യയന ത്യാഗ സന്തോഷ തിതിക്ഷാ ച പ്രശ്രയ
വിദ്യാനസൂയാത്മജ്ഞാനാനന്ദയുക്തസ്യാത്മസദൃശ
ശ്രുതശീലാചാരരൂപൗദാര്യഭക്തി ജ്ഞാന വൈരാഗ്യ.